-->

VARTHA

35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരമെന്ന പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയില്‍; വിജയരാഘവന്‍

Published

on

തിരുവനന്തപുരം: കേരളത്തില്‍ 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയിലാണെന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്ത് യു.ഡി.എഫ് - ബി.ജെ.പി നീക്കുപോക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ബി.ജെ.പി നീക്കുപോക്ക് ഉണ്ടാവുമെന്നതിന്റെ സൂചനയാണ് മുസ്‌ലിം ലീഗിനെ പരസ്യമായി ക്ഷണിക്കുന്ന സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരള സര്‍ക്കാറിനെതിരെ നടത്തിയ പരാമര്‍ശം മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണ്. ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ബിജെപിയെ എതിര്‍ക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോണ്‍ഗ്രസും ഘടക കക്ഷികളും പറയുന്നതെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു.

ബിജെപിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്. സമര നാടകങ്ങള്‍ നടത്തുകയാണ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത്. രാഹുല്‍ കടലില്‍ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

35 -40 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കാന്‍ ബി.ജെ.പിക്ക് കേരളം ഭരിക്കാന്‍ സാധിക്കുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രസ്താവന. ബിജെപിക്ക് കേരളം ഭരിക്കാന്‍ കേവല ഭൂരിപക്ഷം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ കോവിഡ് വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് ഇസ്രായേല്‍

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞിക്കും കോവിഡ്

മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതു ശതമാനം പേര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

ലോകത്താകെ 14 കോടി കോവിഡ് ബാധിതര്‍; ഇന്ത്യയില്‍ ചൊവ്വാഴ്ച മാത്രം 2.94 ലക്ഷം രോഗികളും 2020 മരണവും

ലോക്ഡൗണ്‍ അവസാന ആയുധം; കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജം - പ്രധാനമന്ത്രി

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല- ജലീല്‍

വാക്സിന്‍ വിതരണ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം സുപ്രീം കോടതി തള്ളി

തൃശൂര്‍ രാമവര്‍മപുരം പോലീസ് പരിശീലന കേന്ദ്രത്തില്‍ 52 പേര്‍ക്ക് കോവിഡ്

ലോക്ക്ഡൗണ്‍ ഉണ്ടാവില്ല; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ല - റെയില്‍വെ മന്ത്രി

കാണാതായ യുവതിയെ തേടിപ്പോയ പോലീസുകാര്‍ സഞ്ചരിച്ച വാഹനം മൈസൂരുവില്‍ അപകടത്തില്‍പ്പെട്ടു; പരിക്കേറ്റ വനിതാ പോലീസ് മരിച്ചു

ലക്ഷംപേര്‍ പങ്കെടുത്ത പൊതുയോഗത്തിനു പിന്നാലെ കെ.സി.ആറിന് കോവിഡ്

മാസ്‌ക് ധരിച്ചില്ലെങ്കില്‍ യു.പി.യില്‍ ഈടാക്കുന്നത് 10,000 രൂപ പിഴ

കോവിഡ് വ്യാപനം: ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; ഒരാഴ്ച കടുത്ത നിയന്ത്രണം

ഫെയ്സ്ബുക്കില്‍ ലൈക്കടിച്ച് തുടങ്ങിയ ബന്ധം; ഒളിച്ചോട്ടത്തിനിടെ കാമുകന്റെ ആക്രമണം, കവര്‍ച്ചയും

ഉത്തര്‍പ്രദേശ് മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു

കുടുംബവഴക്കിനിടെ ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു

കെ.എം ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കുവൈറ്റിലും ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു; കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം; ബ്രിട്ടണും ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി

പത്താംക്ലാസ് പരീക്ഷാചോദ്യം വാട്‌സാപ്പില്‍ ഇട്ട ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നല്‍കി

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

മകനും ഭാര്യയ്ക്കും കോവിഡ്; ക്വാറന്റൈനില്‍ പ്രവേശിച്ചെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്

View More