സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഹിന്ദുവിവാഹ നിയമത്തിന്റെ പിരിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്വവര്‍ഗ്ഗ വിവാഹം ഇന്ത്യന്‍ കുടുംബ അവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ഭര്‍ത്താവ് ഭാര്യ കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താന്‍ ആവില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
മാത്രമല്ല മൗലികാവകാശമായി സ്വവര്‍ഗ്ഗ വിവാഹത്തെ കാണാനാകില്ലെന്നും ഈ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നതായും കേന്ദ്രം ചൂണ്ടികാണിക്കുന്നു. സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഒരാളെ ഭര്‍ത്താവെന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കാന്‍ സാധിക്കില്ലെന്നും ഇത് നിരവധി നിയമപരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ പറയുന്നു. ഹര്‍ജി കോടതി ഏപ്രിലില്‍ വീണ്ടും പരിഗണിക്കും.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല