-->

EMALAYALEE SPECIAL

പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ

Published

on

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും ഇരുമുന്നണിയിലും  അടവുകൾ മാറിവരുന്നു. എൽ.ഡി.എഫ് തുടർഭരണം സ്വപ്നം കാണുമ്പോൾ യു.ഡി.എഫ് ഭരണം തങ്ങൾക്കു കിട്ടും എന്ന ശുഭവിശ്വാസം മുറുകെപ്പിടിക്കുന്നു. ഇരുപക്ഷവും യാത്രകളൊക്കെ നടത്തി കേരളത്തിന്റെ ഹൃദയമിടിപ്പ് മനസ്സിനകത്താക്കി വച്ചിരിക്കയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണി സുപ്രധാനശക്തിയായി കേരള സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ഇനിയും വന്നിട്ടില്ലെന്ന് കരുതാം.
കോൺഗ്രസ്സിൽ നേതാക്കൾ ഒരുപാടുണ്ടെന്ന് എല്ലാവർക്കും അറിയാം. അവരുടെ ഗ്രൂപ്പ് വിചാരങ്ങൾ വഴിയമ്പലത്തിൽ പൊതിയഴിക്കും പോലെയായതു കൊണ്ട് ഏവർക്കും ആസ്വാദ്യവിഭവവുമാണ്. ഒറ്റക്കെട്ടായി നേരിടും എന്ന പദപ്രയോഗം കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിലെ നൂറായിരം കെട്ടുകളും കുരുക്കുകളുമാണ് സാമാന്യജനത്തിന്റെ ചിന്തയിൽ ഉണരുന്നത്. ജനകീയതയുടെയും ജനാധിപത്യ ബോധങ്ങളുടെയും സ്വതന്ത്ര വേദിയാണ് ഐക്യ ജനാധിപത്യ മുന്നണി എന്നും വിശാലമായി ചിന്തിക്കാം.
കോൺഗ്രസ്സ് കേന്ദ്രത്തിൽ അടിയറവ് പറയുന്ന സമയങ്ങളിൽ പോലും കേരളം ആ ദേശീയ പ്രസ്ഥാനത്തോട് എന്നും കൂറും സ്നേഹാദരങ്ങളും പ്രകടിപ്പിച്ചിട്ടേയുള്ളു. നെഹ്റു ഇന്ദിര രാജീവ് അങ്ങനെ തുടർന്ന് സോണിയ , രാഹുൽ ഗാന്ധി, പ്രിയങ്ക വരെയും നീളുന്ന ഒരു ഹൃദയ വികാരം ഇന്ത്യ സൂക്ഷിക്കുന്നു ; ഒപ്പം കേരളവും എന്നത് മായ്ക്കാനാവാത്ത യാഥാർത്ഥ്യം തന്നെയാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തെയും കേരളത്തെ തന്നെയും ഇളക്കിമറിച്ച ഗംഭീര വിജയമായിരുന്നു യു.ഡി.എഫിന് രാഹുലിന്റെ സാന്നിധ്യം നൽകിയത്. 20-ൽ 19 സീറ്റും പിടിച്ചടക്കിയ വിജയം ഇടതുപക്ഷത്തെ ഞെട്ടിച്ചു കളഞ്ഞു.
അന്നത്തെ വിജയടെക്നിക്ക് അതേപോലെ വീണ്ടും തേച്ചുമിനുക്കി പുറത്തെടുക്കാനുള്ള ബുദ്ധിയാണ് കോൺഗ്രസ്സ് പാർട്ടി ഇപ്പോൾ പ്രകടിപ്പിക്കുന്നത്. മറ്റ് നേതാക്കൾക്കൊന്നും നേടാനാവാത്തത്ര അനുകൂല വികാരമുണർത്താൻ രാഹുൽ ഗാന്ധി എന്ന മാന്യനായ നേതാവിന് കഴിയും എന്നത് നിസ്തർക്കമാണ്.
ചൊവ്വാഴ്ച്ച രാഹുലിന്റെ സാന്നിധ്യത്തിൽ നടന്ന യു.ഡി.എഫ് യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ പ്രചാരണ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കണം എന്ന അഭ്യർത്ഥന ഉയർന്നപ്പോൾ ഞാൻ കൂടെത്തന്നെ ഉണ്ടാകും എന്ന ഉറപ്പ് അദ്ദേഹം നൽകുകയുണ്ടായി. കേരളത്തിലെ മതനിരപേക്ഷ സമൂഹം അദ്ദേഹത്തിലർപ്പിക്കുന്ന വിശ്വാസം വളരെ വലുതാണെന്നും നേതാക്കൾ എടുത്തു പറഞ്ഞു.
തിരുവനന്തപുരത്തും കൊല്ലം തങ്കശ്ശേരിയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ സാധാരണക്കാരുടെ ഹൃദയം കവരുകയും ചെയ്തു. മൽസ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മൂന്നു മണിക്കൂറോളമാണ് രാഹുൽ ചിലവഴിച്ചത്. ഒപ്പമുള്ളയാൾ എന്ന വികാരമുണർത്തുന്നതിൽ വലിയ വിജയമാണതുവഴി നേടാനായത്. അതുപോലെ കേരളത്തിലെ മന്ത്രിമാർ ആരും തിരിഞ്ഞു നോക്കാത്ത സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിലേക്കും അപ്രതീക്ഷിത സന്ദർശനം നടത്താൻ രാഹുലിനായി.
രാഹുലിനെ മുൻനിർത്തിയുള്ള കേരളത്തിലെ കോൺഗ്രസ്സ് നീക്കം സി.പി.എം. നെ വ്യാകുലപ്പെടുത്തുമെന്നത് തീർച്ചയാണ്. രമേശ് ചെന്നിത്തലയെ വിട്ട് രാഹുലിനെതിരെയാണിപ്പോൾ അവരുടെ വാൾ ഉയരുന്നത്.
സി.പി.എം ന് കാര്യങ്ങൾ ഇനി നിസ്സാരമാണെന്ന് കരുതുക വയ്യ ; വലിയ ശ്രമങ്ങൾ വേണ്ടി വരും. 
കോൺഗ്രസ്സ് നേതൃത്വം പടികൾ കടന്നുകയറുന്ന പുതിയൊരു ചിന്തയുമായി വരില്ലെന്നാരു കണ്ടു.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രാഹുൽ ഗാന്ധിയെ അവതരിപ്പിച്ചുകൊണ്ട് ഒരു ചടുലനീക്കം...??

Facebook Comments

Comments

  1. CID Mooosa

    2021-02-25 11:26:18

    In Kerala,UDP has to avoid the groupism and many many names in the groupism,that party this party kerala congress mathanga party padvalanga party and pavakka party has to be abolished rather they themselves have to be united then only the people in kerala has some confidence to whom they want to vote.

  2. കൊലപാതകങ്ങൾ നടത്താൻ എളുപ്പമാണ് പക്ഷെ നടത്തിക്കഴിഞ്ഞു പ്രതികൾ കോടതിയും പോലീസ് സ്റ്റേഷനുമായി വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു യുദ്ധമുണ്ട് ആ യുദ്ധത്തിന്റെ സമയത് ആണ് പ്രതികൾ ഇത് വേണ്ടായിരുന്നു അല്ലങ്കിൽ ഞാൻ കൊന്നവൻ എന്നേക്കാൾ എത്രയോ ഭാഗ്യവാൻ എന്ന് ചിന്തിച്ചു പോകുന്നത് ഒരു കൊലക്കേസിൽ പ്രതി ആകുന്നതോടെ അവന്റെ ജീവിതം അവസാനിച്ചു എന്ന് കരുതികൊണ്ടാമതി ഉണ്ടാക്കിയ സമ്പത്തിന്റെ ഭൂരിഭാഗവും പോലീസും, വക്കീലും, രാഷ്ട്രീയക്കാരും മറ്റു അന്വേഷണോദ്യോഗസ്ഥർക്കും കൊടുത്തു തീർക്കണം. ഒന്നാം പ്രതി ആണെങ്കിൽ എങ്ങനെ എങ്കിലും രണ്ടോ മൂന്നോ പ്രതി ആക്കിത്തരാം ഇത്ര ലക്ഷം ഇന്ന ഉദ്യോഗസ്ഥന് കൊടുത്താൽ മതി എന്ന് പല രാഷ്ട്രീയക്കാരും പറഞ്ഞു കൊടുക്കും അങ്ങനെ ആ പോലീസ്കാരനും പറഞ്ഞുകൊടുത്ത രാഷ്ട്രീയക്കാരനും കുറേ പണം പ്രതിയുടെ അടിച്ചെടുക്കും പിന്നെ ഒരുപണിക്കും പോകാൻ സാധിക്കാതെ കോടതിയിലെ ഓരോ സിറ്റിങ്ങുകളും പോലീസ്സ്റ്റേഷനിലെ ഒപ്പിടീലും തെളിവ് ശേകരിക്കലും ഒക്കെ ആയി കുറേ വർഷങ്ങൾ അങ്ങനെ പോകും ഇതൊക്കെ ചെയ്താലും വിധി എന്താകും എന്നുള്ള ആവലാതിയിൽ പ്രതിക്കും അവന്റെ കുടുംബത്തിനും ഒരു രാത്രിപോലും ശരിക്ക് ഉറക്കവും കിട്ടില്ല ഇതിനിടയിൽ മരണപ്പെട്ടവന്റെ കുടുംബത്തിന്റെ അല്ലങ്കിൽ അവന്റെ പാർട്ടിയുടെ പ്രതികരമനോഭാവത്തെയും പ്രതികൾ പ്രതിരോധിക്കണം ഒടുവിൽ പോക്കറ്റ് മുഴുവൻ കാലിയായി ഒരു ചായക്ക്‌ പോലും കാശില്ലാതെ ഇരികുമ്പോഴായിരിക്കും കൂനിന്മേൽ കുരു എന്നരീതിയിൽ കോടതിവിധി വരിക വിധി പ്രതികൂലമാണെങ്കിൽ വീണ്ടും അവന്റെ ജീവിതം നരകതുല്യമാകുന്നു അതല്ല അനുകൂലമാണെങ്കിൽ അപ്പോഴേക്കും അവൻ നിലയില്ലാക്കയത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്ന അവസ്ഥയിൽ ആയിക്കഴിഞ്ഞിട്ടുണ്ടാകും... അതുകൊണ്ട് കഴിയുന്നതും മറ്റൊരാളുടെ ജീവൻ എടുക്കുന്ന കളിക്ക് മാത്രം തുനിയാതിരിക്കുക. Nb-ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ സമ്പന്നരായിരുന്ന പ്രതികളുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അറിഞ്ഞതുകൊണ്ടും,ഒരു ആവേശത്തിന്റെ പുറത്ത് നിസ്സാരമായ ഒരു കാരണത്തിന്റെ പേരിൽ ഒരു മനുഷ്യനെ കൊന്നു ഇപ്പോൾ പൂജപ്പുര ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എനിക്ക് നേരിട്ട് അറിയുന്ന ഒരു വ്യക്തിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ കണ്ടറിഞ്ഞതുകൊണ്ടും വയലാറിലെ rss പ്രവർത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയതാണ് ഈ കുറിപ്പ്. * ചത്തുപോട്ടെ, മതം തീനികൾ, ഇവരൊക്കെ ചത്തു തീർന്നാൽ ബാക്കിയുള്ളവർക്ക് സമാധാനം ആയി ജീവിക്കാമായിരുന്നു- Naradhan

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More