Image

സിനിമാ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലന്ന് സലീം കുമാര്‍

Published on 24 February, 2021
സിനിമാ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലന്ന് സലീം കുമാര്‍
സിനിമാ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലെന്നും എം.എല്‍.എ എന്നത് നിസ്സാര പണിയല്ലെന്നും നടന്‍ സലീം കുമാര്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് നല്ല സാധ്യത ഉണ്ടായിരുന്നു എന്നാണ് സലീം കുമാര്‍ നല്‍കിയ മറുപടി. 'എം.എല്‍.എ എന്നത് നിസ്സാര പണിയല്ല. അതിനു നല്ല അറിവു വേണം. അവിടെ പോയി ബഫൂണായിരിക്കാന്‍ എനിക്ക് താത്പര്യമില്ല. സിനിമാനടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ല. നിയമസഭ എന്നെങ്കിലും 'സലിംകുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല' എന്നു പറയുന്ന സമയത്തു തീര്‍ച്ചയായും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, സലീം കുമാര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോമഡി പ്രോഗ്രാമുകളില്‍ രൂപത്തേയും നിറത്തേയും ഒക്കെ കളിയാക്കി തമാശ ഉണ്ടാക്കുന്നതു കാണുമ്ബോള്‍ എന്താണ് തോന്നുക എന്ന ചോദ്യത്തിന് അതിനെ ബോഡി ഷെയിമിങ് എന്നു പറയാന്‍ പറ്റില്ലെന്നായിരുന്നു സലീം കുമാറിന്റെ മറുപടി. ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പനച്ചരക്കാക്കുകയാണ്. ഞാന്‍ തന്നെയായിരിക്കും 'നിങ്ങള്‍ എന്നെ വച്ച്‌ ഡയലോഗ് ഇട്ടോ' എന്നു പറയുന്നത്. ചിരിയുണ്ടാക്കണം എന്നതു മാത്രമാണ് ആ സമയത്തു ചിന്ത. പരസ്പര ധാരണയുടെ പുറത്താണ് അങ്ങനെയെല്ലാം പറയുന്നത്. ഇന്ന് അസഹിഷ്ണുത പൊതുവേ കൂടുതലായതു കൊണ്ടാണ് അതു തെറ്റാണെന്നു തോന്നുന്നത്. വൈകല്യമുള്ള ഒരാളെ കളിയാക്കുന്നത് ശരിയല്ല. ഒരാളെ ദ്രോഹിക്കാനും അപഹസിക്കാനും അങ്ങനെ ചെയ്യു ന്നതും ശരിയല്ല, സലീം കുമാര്‍ പറഞ്ഞു.

ഇരുപത്തിയഞ്ചു വര്‍ഷക്കാലമത്രയും എനിക്കു നഷ്ടപ്പെട്ടു പോയ കുറേ സ്വകാര്യ സന്തോഷങ്ങളുണ്ട്. അവയോര്‍ത്ത് എനിക്കു സങ്കടമുണ്ട്. എന്നാല്‍ സിനിമ തന്ന കുറേ സന്തോഷങ്ങളുമുണ്ട്. ഇതിനു നടുവിലൂടെയാണ് ഈ നിമിഷം കടന്നു പോകുന്നത്. ഞാന്‍ വരച്ച ഗ്രാഫിലൂടെ തന്നെയാണ് ജീവിതം ഇതുവരെ കൂടുതലും പോയിട്ടുള്ളത്. ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ 75 ശതമാനവും സഫലമാക്കാനും സാധിച്ചു. അങ്ങനെ സംതൃപ്തിയുടെ ഒരു 'മൂഢസ്വ ര്‍ഗ'ത്തിലാണ് ഞാന്‍, സലീം കുമാര്‍ പറഞ്ഞു.
Join WhatsApp News
ഛോട്ട നേതാവ് 2021-02-26 14:43:20
ജനങ്ങളോട് പച്ചക്കള്ളങ്ങൾ സ്ഥിരം പറഞ്ഞുകൊണ്ട് നടക്കുകയും ജനങ്ങളെ നിരന്തരം പറ്റിക്കുകയും ജനങ്ങളെ കൊള്ളയടിച്ച പണം വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുകയും സൗകര്യം കിട്ടിയാൽ സ്ത്രീകളെ ഐസ്ക്രീം കൊടുത്തും, പ്ലെയിനിൽ ഇരിക്കുന്ന സ്ത്രീകളുടെ ചന്തിക്കു കുത്തുകയും ചെയ്യുന്ന ഒരു പീറ മന്ത്രിയോ ,എംൽഎയോ പിസി ജോർജ്ജായിട്ടോ ഒക്കെ അഭിനയിച്ചാൽ മതി . ഈ കള്ള ഇമാറുകളെ എങ്ങനെ പുറത്തു ചാടിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോളാണ് കുറെ സിനിമാനടന്മാരും കൂടി എം എൽ എ ആകാൻ വരുന്നത് . ആകപ്പാടെ എം എൽ എ ആകാൻ യോഗ്യത ഉള്ള ഒരാളെ ഉള്ളു . ദിലീപ് . ഞങ്ങളുടെ ട്രമ്പച്ചായന്റെ കയ്യിലിരിപ്പ് മുഴുവൻ ഉണ്ട് .
ബഡാ നേതാവ് - വ്യാജൻ ഛോട്ടാ നേതാവിനോട് 2021-02-26 17:06:59
ബഡാ നേതാവ് വ്യാജൻ ഛോട്ടാ നേതാവിനോട് ഛോട്ടാ നേതാവ് ചമഞ്ഞു ഒരു വ്യാജൻ വരുന്നുണ്ട്. സൂക്ഷിച്ചോ. അവൻ ട്രമ്പിനെ കളിയാക്കി എഴുതും. പേര് അടുത്ത ലക്കത്തിൽ. (edittorial)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക