-->

VARTHA

കേരള യാത്രക്കാര്‍ക്ക് കര്‍ണ്ണാടക ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കി

Published

on

മാനന്തവാടി : കേരളത്തില്‍ കോവിഡ്  രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാന  അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കി. ഇന്നലെ രാവിലെ മുതല്‍ കേരളത്തില്‍നിന്നു കര്‍ണാടകയിലേക്കു പോകുന്നവര്‍ക്ക് കോവിഡില്ലെന്ന പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.  16ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന കര്‍ശനമായിരുന്നില്ല. ബാവലി, കുട്ട അതിര്‍ത്തിയില്‍ കോവിഡില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ വാഹനങ്ങളിലെത്തുന്നവരെ കര്‍ണാടകയിലേക്കു പ്രവേശിപ്പിക്കൂ.

കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ചെക് പോസ്റ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലമാണ് ആവശ്യപ്പെടുന്നത്. ഇന്നലെ രാവിലെ 10ന് ശേഷം ബാവലി, കുട്ട ചെക് പോസ്റ്റുകളില്‍  കര്‍ണാടക ആരോഗ്യവകുപ്പും റവന്യു വകുപ്പും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്ന് എത്തിയ ഒട്ടേറെ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കുടുങ്ങി. ഇതോടെ തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി കര്‍ണാടക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പച്ചക്കറി കൊണ്ടുവരാനായി പോവുന്ന ചരക്കുവാഹനങ്ങളും മറ്റും കടത്തി വിട്ടു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമായി തുടരുമെന്നു തന്നെയാണ് കര്‍ണാടക അധികൃതര്‍ പറയുന്നത്.

ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാലും ഫലം വേഗം കിട്ടാത്തതതാണു യാത്രക്കാരെ പ്രയാസത്തിലാക്കുന്നത്. പലയിടത്തും 2 ദിവസങ്ങള്‍ക്കു ശേഷമാണു പരിശോധനാ ഫലം ലഭിക്കുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി നിത്യേന കര്‍ണാടകയില്‍ പോയി വരുന്നവര്‍ക്കു നിയന്ത്രണം കനത്ത തിരിച്ചടിയാണ്. കോവിഡ് തുടങ്ങിയ സമയത്ത് കര്‍ണാടക തോല്‍പെട്ടി അതിര്‍ത്തി മണ്ണിട്ട് അടച്ചിരുന്നു. ഏറെ മുറവിളികള്‍ക്കു ശേഷമാണ് മണ്ണു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. അവശ്യ സാധനങ്ങള്‍ കൊണ്ടുവരാനായി പ്രതിദിനം കര്‍ണാടകയില്‍ പോയി വരുന്നവരെ അടക്കം വലയ്ക്കുന്ന നിയന്ത്രണം ഒഴിവാക്കാന്‍ സംസ്ഥാന  സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഹാരാഷ്ട്ര കാവിഡ് ആശുപത്രി ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ 13 രോഗികള്‍ മരിച്ചു

സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു

വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം: ഒളിവിലായിരുന്ന പ്രതി ജീവനൊടുക്കി

കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നു ചാടി യുവതി ജീവനൊടുക്കി, ആളുകള്‍ നോക്കി നില്‍ക്കെ സംഭവം

മഹാരാഷ്ട്രയില്‍ 67,013 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 568 മരണം

വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ

കേന്ദ്ര സഹായത്തിന് കാക്കാതെ കോവിഡ് വാക്സിന്‍ വാങ്ങും; അസുഖമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

കേരളത്തിന് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

കോവിഡ് പ്രതിരോധത്തിന് അധ്യാപകരും; റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കാനായി നിയോഗിച്ചു

ചൈനയെ പിന്തുണക്കുന്നയാളുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു, പരിഹാസവുമായി ബിജെപി നേതാവ്

അന്തര്‍സംസ്ഥാന ഓക്സിജന്‍ നീക്കം തടസപ്പെടരുത്; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ബി.ജെ.പി. നേതാക്കന്‍മാര്‍ക്ക് ജനങ്ങളുടെ ജീവനല്ല വലുത്, തിരഞ്ഞെടുപ്പ് മാത്രമാണ്- പ്രകാശ് രാജ്

കോവിഡ് വ്യാപനം: ഇന്ത്യക്കാര്‍ക്ക് കൈലാസത്തിലും വിലക്ക്, രാജ്യത്തേക്ക് വരേണ്ടെന്ന് നിത്യാനന്ദ

ഏകീകൃത വില നിശ്ചയിക്കണം; കേന്ദ്ര വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സോണിയയും മമതയും

ഹരിയാണയില്‍ വാക്‌സിന്‍ മോഷണം; സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കവര്‍ന്നത് 1710 ഡോസ് വാക്‌സിന്‍

രണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം, ബഡായി നിര്‍ത്തൂ; വാക്സിന്‍ സൗജന്യം വേണ്ട-അബ്ദുള്ളക്കുട്ടി

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ. 10 ദിവസത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു

സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97

കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം

പുതിയ വാക്‌സിന്‍ നയം പുന:പരിശോധിക്കണം: സോണിയാ ഗാന്ധി

പതിരായി മോഹങ്ങളും- സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവര്‍ത്തകര്‍

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

സിദ്ദിഖ് കാപ്പന് കൊവിഡ്; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രികളിലുള്ളത് ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രം; പ്രതിസന്ധി രൂക്ഷമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഡല്‍ഹി ശാന്തി മുകുന്ദ് ആശുപത്രി മേധാവി

ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ഓക്സിജനും, കിടക്കള്‍ക്കും ക്ഷാമം, ഡല്‍ഹിയിലെ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട്; വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് നിര്‍ബന്ധം

View More