ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലന്റൈന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 14 നു സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയില്‍ 150 ല്‍ പരം ദമ്പതികള്‍ പങ്കെടുത്തു.
സ്നേഹാനുഭവങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച് രസകരമായി മുന്നേറിയ പരിപാടിക്ക് ഗാനങ്ങളും മത്സരങ്ങളും പകിട്ടേകി. പ്രാര്‍ഥനയോടെ സമാപിച്ച സ്നേഹകൂട്ടായ്മ കോവിഡ് കാലഘട്ടത്തില്‍ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമുള്ള വേദിയായ് മാറി. ആരോഗ്യമേഖലയിലെ ജോലിയുടേയും ലോക്ഡൗണിന്റേയും സമ്മര്‍ദ്ദത്തിലുള്ള അയര്‍ലന്‍ഡിലെ മലയാളി കുടുംബങ്ങള്‍ക്ക് ആശ്വാസമായി തുടര്‍ന്നും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സൂം ഓണ്‍ ലൈന്‍ ഫ്ലാറ്റ് ഫോമില്‍ സംഘടിപ്പിച്ച പരിപാടിക്ക് അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിന്‍ സോണല്‍ കമ്മിറ്റിയും നേതൃത്വം നല്കി.
റിപ്പോര്‍ട്ട് : ജെയ്സണ്‍ കിഴക്കയില്‍