Image

യൂറോപ്പില്‍ അതിര്‍ത്തികള്‍ വീണ്ടും അടയുന്നു

Published on 16 February, 2021
യൂറോപ്പില്‍ അതിര്‍ത്തികള്‍ വീണ്ടും അടയുന്നു

ബ്രസല്‍സ്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിവിധ അംഗരാജ്യങ്ങള്‍ വീണ്ടും അതിര്‍ത്തികള്‍ അടച്ചു തുടങ്ങി. യൂണിയന്‍ ഒറ്റക്കെട്ടായി മഹമാരിയെ നേരിടുക എന്ന തീരുമാനത്തിന്റെ ഭാഗമായി ആഭ്യന്തര അതിര്‍ത്തികള്‍ അടയ്‌ക്കേണ്ടെന്ന ധാരണ പാലിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ജര്‍മനി അടക്കം പല രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ജര്‍മനിയിലും രണ്ടു സ്റ്റേറ്റുകള്‍ അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു.

സ്‌ളോവാക്യയാണ് അതിര്‍ത്തി അടയ്ക്കാന്‍ ഏറ്റവും ഒടുവിലായി തീരുമാനിച്ചിരിക്കുന്ന യൂറോപ്യന്‍ രാജ്യം. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി അവര്‍ ജര്‍മനിയെ രേഖാമൂലം അറിയിച്ചുകഴിഞ്ഞു.

ഓസ്ട്രിയയില്‍നിന്നു വരുന്നവര്‍ക്ക് ഇറ്റലിയും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നടപടികള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നു. രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്ൈറന്‍ അടക്കം ഇതിന്റെ ഭാഗമാണ്.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ചെക്ക് റിപ്പബ്ലിക്കും അതിര്‍ത്തി പരിശോധനകള്‍ കര്‍ക്കശമാക്കി. അനിവാര്യമല്ലാത്ത യാത്രകള്‍ യൂറോപ്യന്‍ യൂണിയനുള്ളിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഫിന്‍ലന്‍ഡ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക