Image

ഫോമാ റിലീജിയസ്‌ ഹാര്‍മണി സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2012
ഫോമാ റിലീജിയസ്‌ ഹാര്‍മണി സെമിനാര്‍
ന്യൂയോര്‍ക്ക്‌: ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ കാര്‍ണിവല്‍ ഗ്ലോറി എന്ന കപ്പലില്‍ അരങ്ങേറുന്ന റിലീജിയസ്‌ ഹാര്‍മണി സെമിനാറിന്‌ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള രാജന്‍ ടി. നായരും, സണ്ണി ഏബ്രഹാമും നയിക്കും.

കേരളത്തിലെ സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരായ ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌, ടി.പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സെമിനാറില്‍ മാപ്പിന്റെ മുന്‍ പ്രസിഡന്റും ഫോമാ റീജിയണല്‍ ആര്‍വിപിയുമായ രാജന്‍ ടി. നായര്‍, ഫോമാ നാഷണല്‍ കമ്മിറ്റി അംഗവും, കലയുടെ മുന്‍ പ്രസിഡന്റുമായ സണ്ണി ഏബ്രഹാം എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായ കമ്മിറ്റിയില്‍ കെ.എച്ച്‌.എന്‍.എ മുന്‍ പ്രസിഡന്റും ഫോമാ നേതാവുമായ ഗോപിനാഥ കുറുപ്പ്‌, അജിതാ മേനോന്‍, സൗത്ത്‌ ജേഴ്‌സി മലയാളി അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ പോള്‍ സി. മത്തായി എന്നിവരും പ്രവര്‍ത്തിക്കുന്നു. പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഫോമാ റിലീജിയസ്‌ ഹാര്‍മണി സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക