Image

ഡബ്ല്യുഎംസി ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ് നിര്‍മാണത്തിന് തുടക്കം കുറിച്ചു

Published on 01 February, 2021
 ഡബ്ല്യുഎംസി ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ് നിര്‍മാണത്തിന് തുടക്കം കുറിച്ചു


കോട്ടയം :വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ് പ്രോജക്ടിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചു. ജനുവരി 27 ന് പാലാ കടപ്ലാമറ്റത്തു നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു .ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള അദ്ധ്യക്ഷത വഹിച്ചു . ജോസ്മോന്‍ മുണ്ടക്കല്‍ , ജോയ് കല്ലൂപുര , സി.സി മൈക്കിള്‍ , തോമസ് കീപ്പുര, ബിന്‍സി തോമസ് , ലൂസി ജോര്‍ജ് ,ബിന്‍സി സേവിയോ , ബീന പുളിക്കന്‍ ,ബോബി മാത്യു , മാറിടം പള്ളി വികാരി ഫാ. ജോമി പതീപറമ്പില്‍ , ഫാ. മൈക്കല്‍ വെട്ടുകാട്ടില്‍ ,ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍ , അഡ്വ. ശിവന്‍ മഠത്തില്‍ ,അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി , ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ ഡോ. നടക്കല്‍ ശശി , പ്രഡിഡന്റ് പി.എന്‍. രവി , ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരന്‍ , ഇന്ത്യ റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് സലീന മോഹന്‍ ,വള്ളുവനാട് പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ , ഗ്ലോബല്‍ വില്ലേജ് ട്രഷറര്‍ സുജിത് ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കടപ്ലാമറ്റത്ത് ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള സംഭാവനയായി നല്‍കിയ ഒരേക്കര്‍ അഞ്ചു സെന്റ് സ്ഥലത്താണ് ഡബ്ല്യുഎംസിയുടെ അഭിമാന പ്രോജക്റ്റായ 'ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ്'ഉയരുന്നത്. എട്ട് മാസംകൊണ്ട് നിര്‍മിക്കപ്പെടുന്ന 25 വീടുകളും കമ്മ്യൂണിറ്റി ഹാളും അടങ്ങുന്ന സമുച്ചയം ആണ് ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ്.

വീടൊന്നിന് 7 ലക്ഷം രൂപ ചെലവുവരുന്ന ഈ പദ്ധതി ജോണി കുരുവിള (ചെയര്‍മാന്‍ ), ടി.കെ. വിജയന്‍ ( പ്രസിഡന്റ്), ടി.പി വിജയന്‍ (സെക്രട്ടറി), ശ്രീജിത് ശ്രീനിവാസന്‍ ( ട്രഷറര്‍) , വര്‍ഗീസ് പനയ്ക്കല്‍ (വൈസ് ചെയര്‍മാന്‍), എസ്.കെ ചെറിയാന്‍ (വൈസ് പ്രസിഡന്റ് )എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് നിര്മാണപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് . കെട്ടിട നിര്‍മാണ രംഗത്ത് പ്രാവീണ്യനായ പി.എന്‍. രവി ശാസ്ത്രിയ - സാങ്കേതിക രംഗത്തും ഹരി നമ്പൂതിരി , പി ആര്‍ഒ & മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു .
ഡോ. എ.വി അനൂപ് , ഐസക്ക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ പ്രോജക്ടിന്റെ പ്രധാന പേട്രണ്‍മാര്‍.
സി.യു. മത്തായി ഗ്ലോബല്‍ കണ്‍വീനര്‍ ആയും പോള്‍ പരപ്പിള്ളി , ജെയിംസ് കൂടല്‍ , ബേബി മാത്യു സോമതീരം , ചാള്‍സ് പോള്‍ , കെ.എസ് എബ്രഹാം , രവീന്ദ്രന്‍ , രാജീവ് നായര്‍ , ജോസഫ് കില്ലിയന്‍, ഷാജി മാത്യു , തങ്കമണി ദിവാകരന്‍ , തങ്കം അരവിന്ദ് , അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവര്‍ റീജിയണല്‍ കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്നു.. ഡോ. നടക്കല്‍ ശശി പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌കില്‍ ഡെവലൊപ്‌മെന്റ് സെന്റര്‍ കോര്‍ഡിനേറ്ററിന്റെ ചുമതല നിര്‍വഹിക്കും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക