Image

പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.

വെസ്റ്റേണ്‍ റീജിയന്‍ സോഷ്യല്‍ മീഡിയ ഡയറക്ടറേറ്റ് Published on 29 January, 2021
പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.
അരിസോണ: ഫോമായിലെ ഏറ്റവും വലിയ റീജിയനായ വെസ്റ്റേണ്‍ റീജിയന്റെ 'പ്രയാണം 2021', ജനുവരി ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് അരങ്ങേറി. ഭാരതത്തിന്റെ എഴുപത്തി രണ്ടാമത് റിപ്പബ്ലിക്കന്‍ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ്തുത ചടങ്ങ്  എല്ലാവര്ക്കും വേറിട്ട ഒരു അനുഭവമായി മാറി. റീജിയനിലെ പന്ത്രണ്ട് അംഗസംഘടനകളുടെയും ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്ത ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോസ് വടകര നാമകരണം ചെയ്ത 'പ്രയാണം 2021' എന്ന ചടങ്ങ്  അക്ഷരാര്‍ത്ഥത്തില്‍ വന്‍ വിജയമായി. ഫാസിസം വാഴുന്ന സമകാലീന കാലഘട്ടത്തില്‍ അമേരിക്കന്‍ മലയാളികളുടെ മതനിരപേക്ഷത  വിളിച്ചോതുന്ന ഫോമാ എന്ന സംഘടനയുടെ പ്രസക്തി വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാസ്മിന്‍ പരോളിന്റെ ആമുഖത്തോടെയും,   ആന്റപ്പന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടെയും  പ്രയാണം 2021 ന്  തുടക്കം കുറിച്ചു.

ഉദ്ഘാടകനായ  പ്രശസ്ത സാഹിത്യകാരന്‍  സേതുമാധവനെ ജോസ് വടകര സദസ്സിന് പരിചയപ്പെടുത്തി. നാല്പതിലധികം നോവലുകളും ചെറുകഥകളും, അതിനോടോപ്പം അവാര്‍ഡുകളും വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ തൂലികയുടെ ഭാവനയെ എത്ര വര്‍ണ്ണിച്ചാലും മതിയാവില്ലന്നും പ്രകീര്‍ത്തിച്ചു. മഹാമാരി മനുഷ്യകുലത്തിനെ  മുഖാവരണം അണിയിച്ച ഈ കോവിഡ്  കാലഘട്ടത്തില്‍, ഫോമാ വെസ്റ്റേണ്‍ റീജിയന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുവാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി താന്‍ കാണുന്നു എന്ന് അദ്ദേഹം അറിയിച്ചു. പ്രയാണം അത് അന്ത്യമില്ലാത്ത യാത്രയാണ്. പ്രവാസികള്‍ക്ക് പ്രയാണം ജീവിതത്തിന്റെ സന്തത സഹചാരിയാണ്. ഈ പ്രയാണത്തിലും, മാതൃഭാഷയോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് കാത്തുസൂക്ഷിക്കുന്ന ഫോമാ എന്ന അമേരിക്കന്‍ മലയാളീ സംഘടനയെ അദ്ദേഹം വാക്കുകള്‍ക്കു അതീതമായി അഭിനന്ദിച്ചു. 

സുജ ഔസോ ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങില്‍, ദുര്‍ഗ  നായരുടെ  വക്രതുണ്ഡം മഹാകായ കോടി സൂര്യ എന്ന പ്രാര്‍ത്ഥനാഗീതം നൃത്താവിഷ്‌കരണത്തിലൂടെ   അവതരിപ്പിച്ചപ്പോള്‍ പരിപാടിയുടെ  തിരശീല ഉയര്‍ന്നു.  റീജിയണല്‍ വുമണ്‍സ് ഫോറം കമ്മറ്റിയുടെ രൂപീകരണവും പ്രവര്‍ത്തോദ്ഘാടനവും ഇതോടൊപ്പം വളരെ ഭംഗിയായി ആഘോഷിച്ചു. മുഖ്യാതിഥിയായ ബഹു: ജഡ്ജ് ജൂലി മാത്യുവിനെ  ഫോമാ നാഷണല്‍ വുമണ്‍സ്  ഫോറം കമ്മറ്റി മെമ്പര്‍ ജാസ്മിന്‍ പരോള്‍ സദസ്സിന് പരിചയപ്പെടുത്തി. അമേരിക്കന്‍ കോടതി ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍  ഇന്ത്യന്‍ വനിതാ ജഡ്ജ് എന്ന പദവി എനിക്ക് അലങ്കരിക്കാമെങ്കില്‍, ഓരോ ഇന്ത്യന്‍ വനിതകളെയും  അവസരങ്ങള്‍ ഇവിടെ  മാടിവിളിക്കുന്നുണ്ട്. അതുപോലെ കമല ഹാരിസ്  അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഈ സമയത്ത് വനിതാ ശാക്തീകരണം ഓരോ സ്ത്രീയുടെയും അവകാശമാണന്ന് നമ്മള്‍ തിരിച്ചറിയണം , അതിനായി നമ്മള്‍ക്ക് ഒരുമിച്ചു മുന്നേറാം  എന്ന വാക്കുകള്‍ സദസ്സിന്  ആവേശമായി. റീജിയണല്‍  വനിതാ ചെയര്‍ രശ്മി സജി വനിതാ ശാക്തീകരണത്തെ സംബന്ധിച്ച് ഊന്നി പറഞ്ഞു.  ഫോമാ നാഷണല്‍ വുമണ്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍ പുതിയ റീജിയണല്‍ കമ്മറ്റിയ്ക്കു ആശംസകള്‍ നേര്‍ന്നു. റീജിയണിലെ വനിതാ ഫോറം കമ്മറ്റി അംഗങ്ങള്‍ എല്ലാവരും സന്നിഹിതരായിരുന്നു. 

സംഘടനാ പ്രവര്‍ത്തനം സ്ഥാനമാനങ്ങള്‍ക്ക് മാത്രമായി പോകരുതെന്നും, നമ്മുടെ വിലപ്പെട്ട സമയവും പ്രവര്‍ത്തനങ്ങളും സമൂഹനന്മക്കായിട്ടാവണം എന്നും വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാനായി നിയോഗിതനായ വിന്‍സന്റ് ബോസ് മാത്യു ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലയാളികളില്‍ ഏറ്റവുമധികം പോസിറ്റീവ് എനര്‍ജി ലഭിക്കുന്നത് വെസ്റ്റേണ്‍ റീജിയനില്‍ നിന്നാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്   ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു . പുതിയ ഫോമാ പ്രസിഡന്റിനെ  പോള്‍ ജോണ്‍ (റോഷന്‍) പരിചയപ്പെടുത്തി.

എഴുപത്തി ആറ് മലയാളീ സംഘടനകളുമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫോമാ എന്ന വലിയ  സംഘടയിലേക്ക് ഈ വര്‍ഷം  കൂടുതല്‍ അസോസിയേഷനുകള്‍ അംഗത്വമെടുക്കാനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടന്ന്  ഫോമാ ജനറല്‍ സെക്രെട്ടറി ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. ഫോമായുടെ ഇന്നത്തെ വളര്‍ച്ചയുടെ നാരായ വേരും നട്ടെല്ലും വെസ്റ്റേണ്‍ റീജിയന്‍ ആണെന്ന് ഫോമാ ട്രെഷറര്‍തോമസ് റ്റി ഉമ്മന്‍ എടുത്തുപറഞ്ഞു.  വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ്  ട്രഷറര്‍ ബിജു തോണിക്കടവില്‍, ജോയിന്റ് സെക്രെട്ടറി ജോസ് മണക്കാട്ട് എന്നിവര്‍  ആശംസകള്‍ അറിയിച്ചു.  

രശ്മി നായര്‍ വെസ്റ്റേണ്‍ റീജിയന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം അറിയിച്ചു. ഡാനീഷും മകളും  കൂടി ആലപിച്ച കസ്തൂരി എന്ന  ഗാനവും, അലീന ജോസ് ആലപിച്ച അനുരാഗ വിലോചനനായി എന്ന ഗാനവും,  അനാമികയും ടീമും പാടിയ  ലോകം മുഴുവന്‍ സുഖം പകരാനായി എന്ന ഗാനവും  മധുരതരമായി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പൂര്‍ണശ്രീ ഹരിദാസിനെ സജിത്ത് തൈവളപ്പില്‍ സ്വാഗതം ചെയ്തു. ഗായിക പൂര്‍ണശ്രീ ഹരിദാസിനോടൊപ്പം, റീജിയനില്‍ നിന്നുള്ള മികച്ച  കലാപ്രതിഭകളുടെ സംഗീതവിരുന്നും, നൃത്യനൃത്തങ്ങളും ചടങ്ങിന് മോടി കൂട്ടി. ഫോമാ വെസ്റ്റേണ്‍ റീജിയന്‍ കമ്മറ്റിയംഗങ്ങളെയും, വുമണ്‍സ് ഫോറം കമ്മറ്റി  അംഗങ്ങളെയും പരിചയപ്പെടുത്തുന്ന പ്രെസന്റേഷന്‍ പുതുമയുള്ള അനുഭവംയി. പ്രയാണം 2021 എന്ന പരിപാടിയുടെ വന്പിച്ച വിജയത്തിനായി ആദ്യന്തം നേതൃത്വം കൊടുത്തത് രശ്മി മേനോനും, രേഷ്മ നാരായണസ്വാമിയും ആയിരുന്നു. സാജന്‍ മൂലേപ്ലാക്കല്‍ നേതൃത്വം  കൊടുത്ത സോഷ്യയ  മീഡിയ ഡയറക്ടറേറ്റ് കമ്മറ്റി എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി.  ഫോമാ നാഷണല്‍ കമ്മറ്റിയംഗങ്ങളായ ജോസഫ് ഔസോ സ്വാഗതവും, ഹൃദ്യമായ നന്ദിപ്രമേയം അവതരിപ്പിച്ച ഡോക്ടര്‍ പ്രിന്‍സ് നെച്ചിക്കാട്ടും  ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.
Join WhatsApp News
Palakkaran 2021-01-29 17:41:55
വീണ്ടും കുറേ പടങ്ങൾ. ഈ മലയാളി ഇല്ലായിരുന്നേൽ ഇവരൊക്കെ എന്തോ ചെയ്തേനെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക