നോര്‍ത്ത് കരോലിന: ഗ്രേറ്റര്‍ കരോളിന കേരള അസോസിയേഷന് (GCKA) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് -പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 30ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടിയുടെ തത്സമയ പ്രക്ഷേപണം YouTube ല്‍ ലഭ്യമായിരിക്കും.
സംഘടനയിലെ അംഗങ്ങളായ പ്രതിഭകള്‍ അണിനിരക്കുന്ന വിവിധ പരിപാടികള്‍ക്കൊപ്പം ഈ പ്രതിസന്ധിഘട്ടത്തില്‍ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.
അനുബന്ധമായി മണ്മറഞ്ഞ പ്രശസ്ത സംഗീതജ്ഞന് S.P.ബാലസുബ്രഹ്മണ്യത്തിനും കവയത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ക്കും GCKA ആദരമര്‍പ്പിക്കുന്ന പരിപാടികളുമുണ്ടാവും. GCKA YouTube ചാനലില്‍ പ്രസ്തുത പരിപാടികള്‍ തത്സമയം കണ്ടാസ്വദിക്കുവാന്‍ സംഘടനയുടെ ഭാരവാഹികള്‍ ഏവരേയും ക്ഷണിക്കുന്നു.
.jpg)
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല