Image

ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു

പി.പി.ചെറിയാൻ Published on 28 January, 2021
ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു
വാഷിങ്ടൻ ഡിസി:  ആഭ്യന്തര കലാപത്തിനു സാധ്യത മുന്നിൽ കണ്ട് അമേരിക്കയിൽ പൂർണ്ണമായും ടെറർ അലർട്ട് പ്രഖ്യാപിച്ചതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജനുവരി 27ന് പുറത്തിറക്കിയ വാർത്താ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കലാപത്തിനു ശ്രമിച്ചതായി വ്യക്തമായ തെളിവുകൾ ഒന്നും ചൂണ്ടികാണിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ജോ ബൈഡൻ പ്രസിഡന്റാകുന്നതിനെ എതിർത്ത ഗവൺമെന്റ് വിരുദ്ധ ശക്തികളിൽ നിന്നാണ് ഭീഷിണിയുയർന്നിട്ടുള്ളതെന്നും ജനുവരി 20 മുതൽ ഈ സാഹചര്യം നിലനിൽക്കുകയാണെന്നും ബുള്ളറ്റിനിൽ പറയുന്നു. 

സമീപ ദിവസങ്ങളിൽ അക്രമാസക്തമായ ലഹളകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തരനടപടികൾ സ്വീകരിക്കുമെന്നും ഡിഎച്ച്എസ് മുന്നറിയിപ്പ്  നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 150 -പരം തീവ്രവാദി ഗ്രൂപ്പിൽപ്പെട്ടവരെ ഇതിനകം തന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കോവിഡ് 19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുൻ കരുതലുകൾ സ്വീകരിച്ചപ്പോഴും അതിനെതിരെ തീവ്രവാദ ഗ്രൂപ്പിൽപെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തിയതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനിൽ ചൂണ്ടികാണിക്കുന്നു. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ കണ്ടെത്തുകയാണെങ്കിൽ, ഉടനെ ബന്ധപ്പെട്ടവരേയോ, പൊലീസിനേയോ വിളിച്ചു വിവരം അറിയിക്കണമെന്ന് അഭ്യർഥിക്കുന്നതായും ഡിഎച്ച്എസ് അറിയിച്ചിട്ടുണ്ട്. 

വെർച്വൽ ആയി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സംസ്ഥാനങ്ങളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിരവധി അംഗങ്ങൾ പങ്കെടുത്തതു ഈ വർഷത്തെ പ്രത്യേകതയായിരുന്നു. കോവിഡ് 19 വാക്സീൻ ഇന്ത്യ  മറ്റു പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നതിന് ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് പ്രാസംഗീകർ ചൂണ്ടിക്കാട്ടി.
ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചുആഭ്യന്തര കലാപ ഭീഷണി: അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക