Image

വനിതാ ഡോക്ടറെ കൊലപ്പെടുത്തി ഇന്ത്യൻ ഡോക്ടർ ആത്മഹത്യ ചെയ്തു

പി.പി.ചെറിയാൻ Published on 28 January, 2021
വനിതാ ഡോക്ടറെ കൊലപ്പെടുത്തി ഇന്ത്യൻ ഡോക്ടർ ആത്മഹത്യ ചെയ്തു
ഓസ്റ്റിൻ ∙ കലിഫോർണിയായിലെ സുപ്രസിദ്ധ പിഡിയാട്രിഷ്യനും ഇന്ത്യൻ അമേരിക്കൻ ഡോക്ടറും ടെർമിനൽ കാൻസർ രോഗിയുമായ ഡോ. ഭരത് നരൂമാൻജി (43) ഓസ്റ്റിൻ ചിൽഡ്രൻസ് മെഡിക്കൽ ഗ്രൂപ്പ് ഓഫീസിൽ അതിക്രമിച്ചു കയറി അവിടെ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ ഡോക്ടറും പിഡിയാട്രീഷ്യനുമായ ഡോ. കാതറിൻ ലിൻഡ്‌ലെ ഡോഡ്സനെ വെടിവെച്ചു കൊന്നു. ജനുവരി 26 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട വനിതാ ഡോക്ടറുമായി യാതൊരു മുൻ ബന്ധവുമില്ലായിരുന്ന ഡോ. ഭരത്തിനെന്ന് പൊലീസ് പറയുന്നു.
രണ്ടാഴ്ച മുമ്പ് ഓസ്റ്റിൻ ഓഫീസിൽ ഭരത് വളണ്ടിയർ സർവീസിനു അവസരം വേണമെന്നാവശ്യപ്പെട്ടു അപേക്ഷ നൽകുകയും ഇന്റർവ്യുവിനുശേഷം ജോലി നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഓസ്റ്റിൻ ഓഫീസിൽ അതിക്രമിച്ചു കയറി ഡോ. ഭരത് അവിടെയുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെ ആറു പേരെ ബന്ദികളാക്കി. വിവരം അറിഞ്ഞു പൊലീസും സംഭവ സ്ഥലത്തെത്തി. 
 ദീർഘ നേരം ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ ഒഴികെ എല്ലാവരും സ്വയം രക്ഷപ്പെടുകയോ, രക്ഷപ്പെടാൻ അനുവദിക്കുകയോ ചെയ്തു. രാത്രി 9.30 നുശേഷം വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് റോബോട്ടിനെ അകത്തേക്കു അയച്ചു. റോബോട്ടിന്റെ അന്വേഷണത്തിൽ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. 

ഡോക്ടർ ഭരത്, ഡോ. ഡോഡ്സനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

മൂന്നു കുട്ടികളുടെ മാതാവാണ് ഡോ. ഡോഡ്സൺ. ക്ലിനിക്കിലെ എല്ലാവർക്കും ഇവരെ കുറിച്ചു വളരെ മതിപ്പായിരുന്നു. 

ഡോക്ടർ ഭരത് കാലിഫോർണിയ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ പിഡിയാട്രീഷനായി ജോലി ചെയ്തിരുന്നു. മകൾ ലീലയുമായി കാലിഫോർണിയായിലാണ് താമസിച്ചിരുന്നത്.
വനിതാ ഡോക്ടറെ കൊലപ്പെടുത്തി ഇന്ത്യൻ ഡോക്ടർ ആത്മഹത്യ ചെയ്തുവനിതാ ഡോക്ടറെ കൊലപ്പെടുത്തി ഇന്ത്യൻ ഡോക്ടർ ആത്മഹത്യ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക