Image

റിപ്പബ്ലിക്ക് ദിനം കര്‍ഷക ഐക്യദാര്‍ഢ്യദിനമായി ആഘോഷിച്ചു

Published on 27 January, 2021
റിപ്പബ്ലിക്ക് ദിനം കര്‍ഷക ഐക്യദാര്‍ഢ്യദിനമായി ആഘോഷിച്ചു
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ , ലോകത്ത് എഴുതപ്പെട്ടതിലെ ഏറ്റവും വലിയ ഭരണഘടനയുമുള്ള ഇന്‍ഡ്യയുടെ 72ാമത് റിപ്പബ്ലിക്ക് ദിനംകര്‍ഷക ഐക്യദാര്‍ഢ്യ ദിനമായി ഫോമാ സെന്‍ട്രല്‍ റീജിയണ്‍ ആഘോഷിച്ചു.

ഫോമാ സെന്‍ട്രല്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് ജോണ്‍ പട്ടപതിയുടെഅദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി. പാലാങഘഅ മാണി സി കാപ്പന്‍ തുടങ്ങിയവര്‍ ഓണ്‍ ലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 62 ദിവസമായി നടത്തുന്ന കര്‍ഷക സമരം എത്രയും വേഗം കര്‍ഷകരുടെആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തു തീര്‍പ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടിആവശ്യപ്പെട്ടു. ഇന്‍ഡ്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കു ഭക്ഷണത്തിനു വേണ്ടഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുകയും കൂടാതെ 72 രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്ത് അവിടുത്തേ ഭഷ്യ ഷാമം പരിഹരിക്കുകയും ചെയ്യുന്ന ഇന്‍ഡ്യന്‍കര്‍ഷകന്റെ സമരം ഒത്തു തീര്‍പ്പാക്കി ഒരു ഭഷ്യ ഷാമത്തില്‍ നിന്ന് രക്ഷിക്കണമെന്ന്മാണി സി കാപ്പന്‍ മോഡി ഗെവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

വിദേശത്താണെങ്കിലും കര്‍ഷകരോട് ഇതു പോലെ ഐക്യദാര്‍ഢ്യം കാണിക്കുന്നഫോമാ പോലുള്ള സംഘടനകളോട് ബഹുമാനവും ആധരവും തോന്നുന്നു എന്ന്മുന്‍ മുഖ്യമന്ത്രിയും ങഘഅ യും പറയുകയുണ്ടായി.

റിപ്പബ്ലിക്ക് ദിനം ഒരു കരിദിനമായി മാറിയെന്ന് അദ്ധ്യക്ഷ  പ്രസംഗത്തില്‍ ശ്രീജോണ്‍ പട്ടപതി അഭിപ്രായപ്പെട്ടു. ഇന്‍ഡ്യാ പ്രസ് ക്ലബ് പ്രസിഡന്റും  മാസപുലരിവാരികയുടെ ചീഫ് എഡിറ്ററുമായ ബിജു കിഴക്കേക്കുറ്റ് റിപ്പബ്ലിക്ക് ദിന സന്തേശംനല്‍കി. ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണെക്കാട്ട്, ഫോമാ നാഷണല്‍ കമ്മറ്റി മെമ്പേഴ്‌സുമാരായ ജോണ്‍സണ്‍ കണ്ണുകാടന്‍, ആന്റോ കവലക്കല്‍, ഫോമാവുമണ്‍ റെപ്രസന്റേറ്റിവ് ജൂബി വള്ളിക്കളം, ആഗ്‌നസ് തെങ്ങുംമൂട്ടില്‍ സണ്ണിവള്ളിക്കളം തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കുകയും ഫോമാ റീജിയണല്‍ സെക്രട്ടറിരന്‍ജന്‍ എബ്രാഹം നന്ദിയും രേഖപ്പെടുത്തി.

റിപ്പബ്ലിക്ക് ദിനം കര്‍ഷക ഐക്യദാര്‍ഢ്യദിനമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക