Image

യു.ടി, ഓസ്റ്റിന്‍ മലയാളം പ്ലെയ്‌സ്‌മെന്റ് പരീക്ഷയില്‍ റിയ ഷാജിയും ഡീയോ ഷാജിയും വിജയികളായി

അനശ്വരം മാമ്പിള്ളി Published on 27 January, 2021
യു.ടി, ഓസ്റ്റിന്‍ മലയാളം പ്ലെയ്‌സ്‌മെന്റ് പരീക്ഷയില്‍ റിയ ഷാജിയും ഡീയോ ഷാജിയും വിജയികളായി

ഡാളസ് : യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, ഓസ്റ്റിന്‍ നടത്തിയ മലയാളം  പ്ലെയ്‌സ്‌മെന്റ് പരീക്ഷയില്‍ റിയ ഷാജിയും ഡീയോ ഷാജിയും വിജയം നേടി. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മലയാളം ക്ലാസ്സിലെ വിദ്ധാര്‍ഥികളാണ് ഇരുവരും.

റിയ ഷാജി വില്ലനോവ യൂണിവേഴ്‌സിറ്റി ഓഫ് ഫിലാഡല്‍ഫിയയിലും ഡീയോ ഷാജി ജസൂട്ട് ഹൈസ്കൂളിലും പഠിക്കുന്നു. ഷാജി ജോസഫ്, ബിന്ദു ഷാജി എന്നിവരാണ് രക്ഷിതാക്കള്‍.

പുതുതലമുറയെ മലയാള ഭാഷ പഠിപ്പിക്കുവാനും കേരളത്തിന്റെ സംസ്കാരവുമായി അടുപ്പിക്കുവാനും നമ്മുടെ പൈതൃകം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വര്‍ഷങ്ങളായി മലയാളം ക്ലാസ്സ് നടത്തി വരുന്നത്.

ഇവിടുത്തെ കുട്ടികള്‍ക്ക്  സഹായകമാകുന്നവിധമാണ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പഠന കേന്ദ്രത്തിലെ പഠന പ്രവര്‍ത്തനം. പ്രധാന അധ്യാപകനായി വിരമിച്ച ഫ്രാന്‍സിസ് എ തോട്ടത്തിന്റെ നേതൃത്വത്തിലാണ് അസോസിയേഷനില്‍ മലയാളം ക്ലാസ്സ് നടത്തുന്നത്. മലയാളം ക്ലാസ്സിന്റെ വളര്‍ച്ചക്കും മറ്റും ആവശ്യമായ പിന്തുണ നമ്മുടെ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുയെന്നും അസോസിയേഷന്റെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.റിയ ഷാജിയുടെയും ഡീയോ ഷാജിയുടെയും വിജയത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അഭിമാനിക്കുന്നു. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക