-->

Sangadana

വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക്ക് ദിനാഘോഷവും നോർത്ത് ജേഴ്‌സി പ്രൊവിൻസ് ഉൽഘാടനവും ,ജനു 26 നു

പി.പി.ചെറിയാൻ

Published

on

ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൻ ഈ വരുന്ന ഇരുപത്തിയാറിന് (ചൊവ്വാഴ്‌ച) വൈകിട്ട് അമേരിക്കൻ സെൻട്രൽ സമയം 7:00 പി.എം. ന്  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷവും പുതുതായി രൂപം കൊടുത്ത നോർത്ത് ജേഴ്‌സി പ്രൊവിൻസ് ഉൽഘാടനവും നടത്തപ്പെടും.

മുൻ എം. പിയും കേരളാ കോൺഗ്രസ്സ് (എം) പാർട്ടി ചെയർമാനുമായ ശ്രീ ജോസ്. കെ. മാണി മുഖ്യാതിഥി ആയി പങ്കെടുത്തു ഉൽഘാടന കർമം നിർവഹിക്കും. മനോരമ ന്യൂസ് മേക്കർ 2020 ഫൈനലിസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന ജോസ് കെ. മാണിയുടെ നിറ സാന്നിധ്യം ചടങ്ങിന് ആകർഷകം ആകും.

വിശിഷ്ടാതിഥി മുൻ ഡി. ജി. പി.  ജേക്കബ് പുന്നൂസ് മുഖ്യ പ്രസംഗം നടത്തും. തന്റെ പരിചയ സമ്പത്തുകൊണ്ടും വാക്‌ചാതുര്യം കൊണ്ടും ലോകം എമ്പാടുമുള്ള പ്രവാസികളുടെ കണ്ണിലുണ്ണി ആയി മാറിയ മുൻ ഡി. ജി. പി. സദസ്സിനെ ഇരുത്തി ചിന്തിപ്പിക്കും എന്ന് മാത്രമല്ല അനുഭവ സമ്പത്താകും സദസ്യർക്കെന്നു ഭാരവാഹികൾ അറിയിച്ചു. 

പരിപാടികൾക്ക് കൊഴുപ്പേകുവാൻ ഫ്ലാവെർസ് ടോപ് സിംഗേഴ്സ് റിയാലിറ്റി ഷോയിൽ ആയിരങ്ങളുടെ മനം കവർന്ന സഹോദരിമാർ അതിഥി ദിനേശ് നായരും അനന്യ ദിനേശ് നായരും ഒപ്പം ചേരുന്നു. ഒപ്പത്തിനൊപ്പം മറ്റു പാട്ടുകാരോട് ടോപ് സിംഗർ റിയാലിറ്റി ഷോയിൽ മത്സരിച്ചുകൊണ്ടു പതിനായിരക്കണക്കിന് ആരാധകരെ നേടിയ ഈ കൊച്ചു മിടുക്കികൾ പരിപാടി മാധുര്യമേറിയതാക്കും.

ചെയർമാൻ സ്റ്റാൻലി തോമസ്, പ്രസിഡന്റ് ജിനു തര്യൻ, ജനറൽ സെക്രട്ടറി നിഖിൽ മാണി, ട്രഷറർ അല്ലൻ ഫിലിപ്പ്, വൈസ് ചെയർമാൻ ബിബിൻ മൈക്കിൾ, അഡ്വൈസറി ചെയർമാൻ രഘുനാഥ് അയ്യർ, ടിറ്റോ വര്ഗീസ് യൂത്ത് ഫോറം പ്രസിഡന്റ്, രഞ്ജു തങ്കപ്പൻ കൾച്ചറൽ ഫോറം പ്രസിഡന്റ്, സുമേഷ് സുരേന്ദ്രൻ, ആന്റണി ജോസഫ്, ഷൈബു, അരുൺ ചെമ്പരത്തി, മാത്യു ഈപ്പൻ, ഷെല്ലി ജോസ്, അലക്സ് ഡാനിയേൽ, റിമി കുരിയൻ, രാജീവ് ജോർജ്, ജേക്കബ് തോമസ്, മുതലായവർ സത്യ പ്രതിജ്ഞ ചൊല്ലി പ്രോവിന്സിന്റെ ചുമതല ഏറ്റെടുക്കും.

വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകൾ ഒന്നൊന്നായി രൂപപ്പെടുമ്പോൾ ലോകത്തിലെ തന്നെ മലയാളികളുടെ ഏറ്റവും വലിയ നെറ്റ്‌വർക്ക് സംഘാടനയുടെ നെറ്റിലെ ഒരു കണ്ണി കൂടി നെയ്തെടുത്തതായി കണക്കാക്കാമെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഏവരും അനുമോദനം അർഹിക്കുന്നു എന്നും ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഓർഗ്) ശ്രീ പി. സി. മാത്യു പറഞ്ഞു.

റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പിയാർ, ജനറൽ സെക്രെട്ടറി ശ്രീ പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മരേട്ട്, ശാന്താ പിള്ളൈ, എൽദോ പീറ്റർ, സെസിൽ ചെറിയാൻ, ജോൺസൺ തലച്ചെല്ലൂർ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ശോശാമ്മ ആൻഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി,
ചാക്കോ കോയിക്കലേത്, ഗാരി നായർ, മുതലായ റീജിയൻ നേതാക്കൾ ആശംസകൾ നേർന്നു.

എ വൺ ടിവി ചാനൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതോടൊപ്പം ഫേസ് ബുക്കിലും യു ടൂബിലും തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കുമെന്ന് എ വൺ ടി വി ഉടമ കൂടി ആയ ഫിലിപ്പ് മാരേട്ട്, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫീസർ അനിൽ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി ഗ്ലോബൽ വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ അറമ്പൻകുടി, അസ്സോസിയേറ്റ് സെക്രട്ടറി  മുതലായവർ പരിപാടികളുടെ വിജയത്തിനായി ആശംസകൾ അറിയിച്ചു.  

പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
*Join Zoom Meeting* January 26, Central time 7:00 pm USA
https://us02web.zoom.us/j/84274181266?pwd=WnBKRURKWVlSQnhYamRxamRaSDJ6dz09

Meeting ID: *842 7418 1266*
Passcode: *205242*

*www.WMCAmerica.org/events*
*www.WorldMalayaleeCouncil.us*  
https://www.worldmalayaleecouncil.org/

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

പ്രസ്‌ ക്ലബിന്റെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂ യോർക്ക് സമയം 12 മണിക്ക്

നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

ജോർജിയയിൽ ചൈനീസ്-കൊറിയൻ വംശജർക്ക് നേരെ വെടി; 8 മരണം; അക്രമി പിടിയിൽ

View More