Image

സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച മെയില്‍ നഴ്‌സ്‌ അറസ്റ്റില്‍

Published on 18 July, 2011
സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച മെയില്‍ നഴ്‌സ്‌ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മെയില്‍ നഴ്‌സിനെ അറസ്റ്റ്‌ ചെയ്‌തു. മെയില്‍ നഴ്‌സായ ഗോഡ്‌ലി പോള്‍ (27) ആണ്‌ അറസ്റ്റിലായത്‌. പനി ബാധിച്ച്‌ ഓപ്പറേഷന്‌ ശേഷം ബോധരഹിതയായിരുന്ന യുവതിയെയാണ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇതിനിടെ പരാതി നല്‍കിയിട്ടും നഴ്‌സിനെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച്‌ വിവിധ സംഘടനകള്‍ സമരം നടത്തിയിരുന്നു. അസിസ്റ്റന്റ്‌ കമ്മീഷണര്‍ എ.ജെ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ്‌ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ്‌ യുവതി മെയില്‍ നഴ്‌സിനെ തിരിച്ചറിഞ്ഞത്‌. പിടിയിലായ ഗോഡ്‌ലി പോള്‍ ഒരു വര്‍ഷമായി ആസ്‌പത്രിയില്‍ സ്റ്റാഫ്‌ നഴ്‌സായി പ്രവര്‍ത്തിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക