Image

അരികിൽ , നീയില്ലാതെ ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 12 January, 2021
അരികിൽ , നീയില്ലാതെ ( കവിത : പുഷ്പമ്മ ചാണ്ടി )
നീയരികിലില്ലാത്ത 
ഒരു രാത്രിയുമെന്നെ മോഹിപ്പിക്കുന്നില്ല
ചന്ദ്രനും നക്ഷത്രങ്ങളും നോക്കിച്ചിരിപ്പതു കാണാറില്ല
മഴയുടെയാരവമെന്നെ വികാരാവതിയാക്കാറില്ല..
ഇറ്റു വീഴുന്നയോരോ ജലകണങ്ങളും 
നിയെവിടെയെന്നാരായുന്നു...
ഏറെപ്രിയമുളള 
ജിലേബിക്കഷണം പോലും 
ഇന്നേറെ മധുരമായെനിക്കു തോന്നുന്നില്ല..
ചുറ്റിനും  നിറയുന്നതു 
നീയുപേക്ഷിച്ചു പോയ സുഗന്ധങ്ങൾ മാത്രം..
എന്നെയെപ്പോഴുമുന്മത്ത-
യാക്കാറുളള സുഗന്ധങ്ങൾ..
വന്മരത്തിൻ്റെ കൊഴിഞ്ഞ ഇലകൾ 
പറഞ്ഞതും നിൻ കഥയല്ലേ ?...
ഇനിയുമെത്ര വസന്തം നീയില്ലാതെ പൂക്കേണ്ടൂ
എത്ര മഴക്കാലം നീയില്ലാതെ പെയ്തുതീർക്കേണ്ടു... 
വേനലിൽ വിങ്ങി വരണ്ട ഭൂമിയും
വറ്റുന്ന  പുഴയും 
എന്നേപ്പോൽ പെയ്തേക്കും
മഴക്കായി കാക്കുന്നു ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക