കളവിന്റെ കൂട്ടുകാര്‍ എന്നും
ഇരുട്ടിനെ കൂട്ടുപിടിയ്ക്കും
ഇനി ഈ നോവു പേറാന്‍
ഈ ഹൃദയത്തിന് പാങ്ങില്ല
എന്റെ കൈകള്‍ ഭാരമുള്ള
കളവ് കൊണ്ട്് വലിയ കണ്ണികള്‍ ഇട്ട ഇരുമ്പു
ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു
അത് പാറമേല്‍ തറക്കപ്പെട്ടിരിക്കുന്നു
എനിയ്ക്ക് നോവുന്നു.
പാറയോട് ചേര്‍ന്ന് എനിയ്ക്ക് ചുറ്റും
“റ” ആകൃതിയില്‍ തീ കൂട്ടിയിരിക്കുന്നു
പ്രാണന് കിട്ടാതെ ഞാന്‍ പിടയ്ക്കുന്നു
തീയ്ക്കപ്പുറം നില്ക്കുന്നവര് കളവെന്ന അമ്പ്
എന്റെ ഹൃദയത്തിലേയ്ക്ക് തുരുതുരാ എയ്യുന്നു
ഹൃദയം കുനുകുനാ അമ്പേറ്റു മുറിയുന്നു.
എന്റെ കൈകള്‍ കൊണ്ട്
എന്റെ ഹൃദയം ഒന്നു തൊടാന്‍ പോലും
എനിയ്ക്ക് കഴിയുന്നില്ല
സൂര്യ വെളിച്ചത്തില്‍ അമ്പെയ്ത്തുകാര്‍
അമ്പ് നിലത്തു വയ്ക്കും
തീ ആളാനായ് മരക്കഷ്ണം
എടുത്തെറിയാതിരിക്കും
എല്ലാം ഇരുള് വന്നു നിറയുമ്പോള്‍ മാത്രം
പകല്‍ എനിയ്ക്ക് അടുത്തുള്ള
മരം തണല്‍ തരും പ്രണവായുവും
പകല്‍ എന്റെ ഹൃദയത്തിലെ
രക്തചൊരിച്ചില്‍ നിലയ്ക്കും
ഇരുള് അണയുമ്പോള്‍
എന്റെ പ്രാണന് പിടയ്ക്കും
കളവിന്റെ കൂരമ്പുകള്‍
തറയ്ക്കപ്പെടും ഹൃദയത്തില്‍
പൊട്ടിച്ചിരികള്‍
എന്റെ കാതിന്റെ സ്വസ്ഥത മുറിയ്ക്കും
ഇനിയും ഇത് എത്രനാള്‍.
വര: കൃഷ്ണ ശശിധരന്
ഇരുട്ടിനെ കൂട്ടുപിടിയ്ക്കും
ഇനി ഈ നോവു പേറാന്‍
ഈ ഹൃദയത്തിന് പാങ്ങില്ല
എന്റെ കൈകള്‍ ഭാരമുള്ള
കളവ് കൊണ്ട്് വലിയ കണ്ണികള്‍ ഇട്ട ഇരുമ്പു
ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു
അത് പാറമേല്‍ തറക്കപ്പെട്ടിരിക്കുന്നു
എനിയ്ക്ക് നോവുന്നു.
പാറയോട് ചേര്‍ന്ന് എനിയ്ക്ക് ചുറ്റും
“റ” ആകൃതിയില്‍ തീ കൂട്ടിയിരിക്കുന്നു
പ്രാണന് കിട്ടാതെ ഞാന്‍ പിടയ്ക്കുന്നു
തീയ്ക്കപ്പുറം നില്ക്കുന്നവര് കളവെന്ന അമ്പ്
എന്റെ ഹൃദയത്തിലേയ്ക്ക് തുരുതുരാ എയ്യുന്നു
ഹൃദയം കുനുകുനാ അമ്പേറ്റു മുറിയുന്നു.
എന്റെ കൈകള്‍ കൊണ്ട്
എന്റെ ഹൃദയം ഒന്നു തൊടാന്‍ പോലും
എനിയ്ക്ക് കഴിയുന്നില്ല
സൂര്യ വെളിച്ചത്തില്‍ അമ്പെയ്ത്തുകാര്‍
അമ്പ് നിലത്തു വയ്ക്കും
തീ ആളാനായ് മരക്കഷ്ണം
എടുത്തെറിയാതിരിക്കും
എല്ലാം ഇരുള് വന്നു നിറയുമ്പോള്‍ മാത്രം
പകല്‍ എനിയ്ക്ക് അടുത്തുള്ള
മരം തണല്‍ തരും പ്രണവായുവും
പകല്‍ എന്റെ ഹൃദയത്തിലെ
രക്തചൊരിച്ചില്‍ നിലയ്ക്കും
ഇരുള് അണയുമ്പോള്‍
എന്റെ പ്രാണന് പിടയ്ക്കും
കളവിന്റെ കൂരമ്പുകള്‍
തറയ്ക്കപ്പെടും ഹൃദയത്തില്‍
പൊട്ടിച്ചിരികള്‍
എന്റെ കാതിന്റെ സ്വസ്ഥത മുറിയ്ക്കും
ഇനിയും ഇത് എത്രനാള്‍.
വര: കൃഷ്ണ ശശിധരന്
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Sarasamma
2021-01-10 15:48:47
സ്ലാഘനീയം. അഭിനന്ദനങ്ങൾ സന്ധ്യ