fomaa

ഫോമാ വനിതാ ദേശീയ സമിതി ഉദ്ഘാടനം: സുപ്രസിദ്ധ ചലച്ചിത്ര താരവും എം.പിയുമായ ശ്രീമതി സുമലത പങ്കെടുക്കും.

ടി. ഉണ്ണികൃഷ്ണന്‍

Published

on

സാമൂഹ്യ-രാഷ്ട്രീയ -സാംസ്‌കാരിക സമരമുഖങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ കണ്ണാടിയായ ഫോമയുടെ, വനിതകളുടെ സാര്‍വത്രിക നവോത്ഥാനം ലക്ഷ്യമാക്കി രൂപം കൊണ്ട  വനിതാ ദേശീയ സമിതിയുടെ പുതിയ  കമ്മറ്റിയുടെ  2021 ജനുവരി -9 നു ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 11 നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരവും, ലോക് സഭാംഗവുമായ ശ്രീമതി സുമലത പങ്കെടുക്കും.

 

1980-ല്‍ ജയന്‍ നായകനായ മൂര്‍ഖന്‍ എന്ന സിനിമയില്‍ നായികയായി  മലയാള ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച ശ്രീമതി സുമലത  ന്യൂ ഡെല്‍ഹി, താഴ്വാരം , ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലെ അത്യുജ്ജല അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്.  2019 ലെ  ലോകസഭ തെരെഞ്ഞെടുപ്പില്‍ മാണ്ടിയ മണ്ഡഡലത്തില്‍ നിന്നും സ്വതന്ത്രയായി മത്സരിച്ചാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തൂവാനത്തുമ്പികളിലെ ക്ലാര എന്ന മികച്ച കഥാപാത്രത്തെ അനശ്വരമാക്കിയ അഭിനയത്തിനുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ അര്‍ഹയായിട്ടുണ്ട്.അഭിനയ രംഗത്ത് നിന്ന് ജനസേവനത്തിന്റെ പാതയിലേക്ക് വന്ന ശ്രീമതി സുമലതയുടെ സാന്നിദ്ധ്യം കൊണ്ടു ഫോമാ വനിതാ ദേശീയ സമിതിയുടെ ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമാകും.

 

1850 കാലഘട്ടത്തിലെ ജാതി വ്യവസ്ഥകള്‍ക്കെതിരായ 'മാറുമറക്കല്‍' സമരം മുതല്‍ ഈ പുതിയ നൂറ്റാണ്ടിലെ 'മീടു' സമര പോരാട്ടങ്ങള്‍ വരെ ഐതിഹാസ സമരങ്ങള്‍ നടത്തിയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളെന്ന നിലയില്‍ സമൂഹത്തില്‍ വ്യവസ്ഥാപിതമായ അരികുവല്‍ക്കരിക്കപ്പെടലുകള്‍ക്കെതിരായ അവബോധം സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും,   സ്ത്രീകളില്‍  അന്തര്‍ലീനമായിരിക്കുന്ന സര്‍ഗാത്മകതയെയും, കഴിവുകളെയും പരി പോഷിപ്പിക്കുകയും ചെയ്യുക, സ്ത്രീ രത്‌നങ്ങളെ  ആത്മവിശ്വാസത്തോടെ എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുവാന്‍  സജ്ജമാക്കുക, വിവിധ മേഖകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാവശ്യമായ സഹായങ്ങളും  ഉപദേശങ്ങളും നല്‍കുക, തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാത്രമല്ല, ഉദ്ഘാടന ചടങ്ങില്‍ പുതിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'സ്‌പോണ്‍സര്‍ എ സ്റ്റുഡന്റ് ' പദ്ധതിയുടെ പ്രാരംഭനടപടികള്‍ക്കും തുടക്കം കുറിക്കും.അതോടൊപ്പം തന്നെ നടന-താള-ലയ-വിന്യാസങ്ങളുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പകര്‍ന്നാട്ടങ്ങളുടെ, നിരവധി സ്ത്രീ പ്രതിഭകള്‍ അണിനിരക്കുന്ന കലാവിരുന്നിനും ഈ വര്‍ഷം സാക്ഷ്യം വഹിക്കും.  സാമൂഹ്യമാറ്റത്തിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി തുടക്കം കുറിക്കുന്ന പുതിയ കമ്മറ്റിയുടെ ഉദ്ഘാടന സൂം മീറ്റിംഗ് ലിങ്കായ : 963 0120 7650  ല്‍ ചേര്‍ന്ന്  എല്ലാ മലയാളികളും, അഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, വിവിധ മേഖലകളെ പ്രതിനിധീകരിച്ചു ശ്രീവിദ്യ രാമചന്ദ്രന്‍ ( ന്യൂ ഇംഗ്ലണ്ട് മേഖല) മിനോസ് എബ്രഹാം (ന്യൂയോര്‍ക്ക് മെട്രോ), ദീപ്തി നായര്‍ (മിഡ് അറ്റലാന്റിക്), ബീന പ്രദീപ് (സൗത്ത് ഈസ്റ്റ്),  സ്മിതാ നോബിള്‍ (സണ്‍ഷൈന്‍), ദീപ്തി നായര്‍ (ഗ്രേറ്റ് ലേക്സ്), റോസ് വടകര ( സെന്‍ട്രല്‍ മേഖല ), ഷിബി റോയ് (സതേണ്‍ മേഖല), ഡോ: രശ്മി സജി ( വെസ്റ്റേണ്‍ മേഖല), ഷാനി ചാലിശ്ശേരി (അറ്റ്-ലാര്‍ജ് മേഖല) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Facebook Comments

Comments

  1. രാധാമണി

    2021-01-08 06:35:56

    സോ വാട്ട്? നാട്ടിലെ സിനിമാതാരങ്ങളും മന്ത്രിമാരും അവിടത്തെയും ഇവിടത്തെയും മതമേലധ്യക്ഷന്മാരും വന്നു ഉദ്ഘാടനം ചെയ്യുന്നത് അത് വലിയ കാര്യമല്ല. മാത്രമല്ല തീർത്തും അപഹാസ്യവും ആണ്. അവർക്കൊക്കെ വേണ്ടിയാണോ ഫോമാ ഉണ്ടാക്കിയത് നിലകൊള്ളുന്നത്? അമേരിക്കൻ മലയാളികോ നാടിനോ ഈ കാലുമാറ്റ രാഷ്ട്രീയക്കാരെ, ഒരു ഗുണവുമില്ലാത്ത, ഒരു തത്വദീക്ഷയു ഇല്ലാത്ത ഇവരെയൊക്കെ ഫോമയും കോമയും വേൾഡ് മലയാളി, പോകാനാ ആന ഒക്കെ "സൂം" ൽ ഇതിൽ മത്സരിച്ചാണ് പൊക്കുന്നതു . കഷ്ട്ടം. അമേരിക്കൻ ജനതയ്ക്കായി വല്ലതും ചെയ്യു. അപ്രകാരം ഉദ്ഘാടനം നടത്തു. ചുമ്മാ നാടൻ ഗ്ലാമറിന് പിറകെ പോകാതെ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

View More