Image

ഇന്‍ഡോറില്‍ വെള്ളച്ചാട്ടത്തില്‍ 3 പേര്‍ മുങ്ങിമരിച്ചു

Published on 18 July, 2011
ഇന്‍ഡോറില്‍ വെള്ളച്ചാട്ടത്തില്‍ 3 പേര്‍ മുങ്ങിമരിച്ചു
ഇന്‍ഡോര്‍: ഇന്‍ഡോറിലെ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ട്‌ മരിച്ചു. അഞ്ചുപേരുടെ സംഘം ഇക്കഴിഞ്ഞദിവസമാണ്‌ വെള്ളച്ചാട്ടം കാണാനെത്തിയത്‌. 300 അടി ഉയരത്തില്‍ നിന്ന്‌ താഴെക്ക്‌ പതിക്കുന്ന വെള്ളത്തിന്റെ ശക്തിയും തോതും ഇവര്‍ക്ക്‌ അറിയാന്‍ കഴിഞ്ഞില്ല. കുതിച്ചുവന്ന വെള്ളച്ചാട്ടത്തില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ ഗ്രാമവാസികള്‍ രക്ഷപെടുത്തി. ഛാവി(18), മോഡിറ്റ(22), ചന്ദ്രശേഖര്‍(55) എന്നിവരാണ്‌ മരിച്ചത്‌. കനത്ത മഴയെത്തുടര്‍ന്നാണ്‌ വെള്ളം അനിയന്ത്രിതമായി വന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക