fomaa

ഈ സമയവും കടന്നുപോകും: ഫോമ ബിസിനസ് ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ വ്യവസായി യൂസഫലി

Published

on

"ഈ സമയവും കടന്നുപോകും' ഫോമ ബിസിനസ് ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ വ്യവസായി യൂസഫലി നടത്തിയ ചിന്തോദ്ദീപകമായ പ്രസംഗം ഹൃദയാവര്‍ജകമായി.

കോവിഡ് കാലത്തെ ദുരിതം വിവരിച്ചാണ് അദ്ദേഹം അക്ബര്‍ - ബീര്‍ബല്‍ കഥ ആവര്‍ത്തിച്ചത്. ദു:ഖിതനായ ആളെ സന്തോഷിപ്പിക്കുകയും സന്തോഷവാനായ മനുഷ്യന് ദുഖം നല്‍കുകയും ചെയ്യുന്ന വാചകം പറയാനാണ് അക്ബര്‍ ആവശ്യപ്പെട്ടത്. "ഈസമയവും കടന്നുപോകും' എന്നാണ് ബീര്‍ബല്‍ പ്രതിവചിച്ചത്. ദുഖിതന് സന്തോഷം നല്‍കുന്ന പ്രത്യാശയുടെ വാക്കുകള്‍. സന്തോഷവാന് ഇത് തീര്‍ന്നുപോകുമെന്ന ആശങ്കയുടെ വാക്കുകള്‍.

മറ്റൊന്നുകൂടി യൂസഫലി  പറഞ്ഞു. വിജയത്തിലേക്ക് കഠിനാധ്വാനമല്ലാതെ മറ്റു കുറുക്കുവഴികളൊന്നുമില്ല.

ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സൂമില്‍ നടത്തിയ മീറ്റിംഗില്‍ ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി ജോസ് മണക്കാട്ടില്‍ കൈമാറിയ  ബിസിനസ് മാന്‍ ഓഫ് ദി ജനറേഷന്‍ അവാര്‍ഡ് ന്യൂയോർക്കിലെ  ഇന്ത്യന്‍ കോണ്‍സൽ   ജനറല്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ യൂസഫലിക്ക് സമ്മാനിച്ചു. ജോ. ട്രഷറര്‍ ബിജു തോണിക്കടവില്‍ നന്ദി പറഞ്ഞു. ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ നാട്ടില്‍ നിന്നാണ് പങ്കെടുത്തത്. വൈസ് പ്രസിഡന്റ് പ്രദീപ് നായർ പരിപാടി കോർഡിനേറ്റ ചെയ്തു 

സമ്മേളനം മികവോടെ നിയന്ത്രിച്ചത് എം.സി ഷാനാ മോഹന്‍ ആയിരുന്നു.

യൂസഫലിക്ക് പുറമെ ജോയി അലുക്കാസ്, പി.എ ഇബ്രഹിം ഹാജി, സാബു എം. ജേക്കബ്, ഗോകുലം ഗോപാലന്‍ എന്നിവരും പങ്കെടുത്തു.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് പിടിപെട്ടതെന്ന് യൂസഫലി പറഞ്ഞു. മനുഷ്യരാശി മുന്‍പരിചയമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നമ്മുടെ സ്‌നേഹം പങ്കിടാന്‍ പറ്റുന്നില്ല. ഒരുമിച്ച് ഭക്ഷണം കഴിക്കാനാവുന്നില്ല. ജീവിതം ഒറ്റപ്പെട്ട നിലയിലായി. എങ്കിലും വാക്‌സിന്‍ വന്നുതുടങ്ങി എന്ന നല്ല വാര്‍ത്തകളും നാം കേട്ടുതുടങ്ങി. പഴയ സ്ഥിതി വൈകാതെ തിരിച്ചുവരുമെന്നു കരുതാം.

നാം എല്ലാവരും വിശ്വാസികളാണ്. ദൈവം നമുക്ക് നല്ലത് വരുത്തട്ടെ. കേരളത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് വിദേശ മലയാളികളുടെ അധ്വാനഫലമാണ്. വിദേശത്ത് നാം കഠിനാധ്വാനം ചെയ്താണ് പണമുണ്ടാക്കുന്നത്. വെറുതെ കിട്ടുന്നതല്ല. കേരളത്തിലെ ഏത് ആരാധനാലയമെടുത്താലും, ചാരിറ്റി പ്രസ്ഥാനം എടുത്താലും അതിലൊക്കെ വിദേശ മലയാളികളുടെ വലിയ പങ്ക് ഉണ്ടാകും.

മലയാളികള്‍ എവിടെ ചെന്നാലും അവിടെ തങ്ങളുടെ വ്യക്തിപ്രഭാവം തെളിയിക്കുന്നു. മലയാളി ആകുന്നതില്‍ അഭിമാനിക്കുന്നു. ചെന്ന സ്ഥലങ്ങളിലെല്ലാം  തനതായ ഇടം സൃഷ്ടിക്കാന്‍ നമുക്കായി. കേരളത്തിലെ നാലു കോടി ജനങ്ങളില്‍ നാലിലൊന്ന് പുറത്താണ്. ഒരു ലക്ഷം കോടി രൂപ വിദേശ മലയാളികള്‍ അയയ്ക്കുന്നു.

കേരളത്തിന് പ്രളയകാലത്തും കോവിഡ് കാലത്തുമൊക്കെ അമേരിക്കന്‍ മലയാളികള്‍ ചെയ്യുന്ന സംഭാവനകള്‍ വലുതാണ്. അതില്‍ നന്ദിയുണ്ട്.

2016-ല്‍ താന്‍ ന്യൂജേഴ്‌സിയില്‍ ഒരു വെയര്‍ഹൗസ് തുടങ്ങി. അവിടെ നിന്ന് 3000 അമേരിക്കന്‍ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.

കേരളത്തിന്റെ സംസ്കാരവും ഭാഷയും പുതിയ തലമുറയെ പഠിപ്പിക്കണം. അവരെ ഇടയ്ക്ക് നാട്ടില്‍ കൊണ്ടുവരണം. പുഴയും മഴയും കാടുമൊക്കെ അവര്‍ കാണണം. ചങ്ങമ്പുഴയുടെ ഈരടികളും അദ്ദേഹം ഉച്ഛരിച്ചു. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍...'

കേരളത്തെ മറക്കരുതെന്ന സന്ദേശത്തോടെ അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത കോണ്‍സല്‍ ജനറല്‍ കേരളവുമായുള്ള ബന്ധം വിവരിച്ചു. ബീഹാറുകാരനായ താന്‍ കേരളത്തിന്റെ ഭംഗിയും ഭക്ഷണവും ആസ്വദിക്കാന്‍ ഇടയ്ക്ക് കേരളത്തിലെത്തുന്നു. അമേരിക്കയില്‍ മലയാളികള്‍ നേടുന്ന ഉയര്‍ച്ചയിലും ഫോമയുടെ സംഭാവനകളേയും അദ്ദേഹം അഭിനന്ദിച്ചു.

അമേരിക്കയില്‍ തനിക്ക് ഏതാനും സ്ഥാപനങ്ങളുള്ളത് ജോയി അലൂക്കാസ് അനുസ്മരിച്ചു. അതിനാല്‍ അമേരിക്കന്‍ മലയാളികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. ബിസിനസ് ഫോറത്തിന് എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു.

ഇന്‍ഡസ് മോട്ടോഴ്‌സ്, മലബാര്‍ ഗോള്‍ഡ് എന്നിവയുടെ സാരഥിയായ പി.എ ഇബ്രഹിം ഹാജി മലബാര്‍ ഗോള്‍ഡിന് ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും ശാഖകകളുള്ള കാര്യം ചൂണ്ടിക്കാട്ടി. ഫോമയുടെ ബിസിനസ് ഫോറത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ നന്മയും നേര്‍ന്നു.

യൂസഫലിയോടുള്ള തന്റെ അഗാധമായ ബഹുമാനം ഗോകുലം ഗോപാലന്‍ ചൂണ്ടിക്കാട്ടി. വ്യവസായത്തിന് പണം മാത്രം പോര. സത്യസന്ധതയാണ് ഏറ്റവും പ്രധാനം. പിന്നെ ആത്മാര്‍ത്ഥത. അതിനുശേഷം ഈശ്വരകൃപ. ഈശ്വരാനുഗ്രഹമില്ലെങ്കില്‍ ഒന്നും വിജയിക്കില്ല.

വിദ്യാഭ്യാസത്തിനാണ് മറ്റുള്ളവരെപ്പോലെ താനും പ്രധാന്യം കൊടുക്കുന്നത്. 21 സ്കൂളുകളും കോളജുകളും താന്‍ നടത്തുന്നു. ഒരു മെഡിക്കല്‍ കോളജും. അവിടെ 2000 ജോലിക്കാരുണ്ട്. മികച്ച സെല്‍ഫ് ഫിനാന്‍സിംഗ് മെഡിക്കല്‍ കോളജ് എന്ന അംഗീകാരമുണ്ട്.

ഓരോ സ്ഥാപനത്തിലും പ്രധാനം ജോലിക്കാരാണ്. തന്നെക്കാള്‍ വിവരമുള്ളവരാണ് അവര്‍ എന്ന് തനിക്കറിയാം. സഹോദരങ്ങളെപ്പോലെയാണ് താന്‍ അവരെ കാണുന്നത്. അവരെ സ്‌നേഹിക്കുക, ഉപദേശിക്കുക. അവരെ കുടുംബാംഗങ്ങളെപ്പോലെ കണ്ടാല്‍ അത് ഉന്നമനത്തിലേക്ക് വഴിയൊരുക്കും.

യൂസഫലിയുടെ സ്‌നേഹമാണ് അദ്ദേഹത്തിന്റെ വിജയം. പണം പോക്കറ്റിൽ ഇട്ടു കൊണ്ടല്ല നാം വിദേശ നാടുകളിലെത്തിയത്. ബിസിനസിലേക്കിറങ്ങും മുമ്പ് അതേപ്പറ്റി ആഴത്തില്‍ പഠിക്കണം. അതിന് എത്ര നിക്ഷേപിക്കണമെന്നറിയണം. പണം മാത്രമല്ല കോമണ്‍ സെന്‍സും ഉണ്ടാവണം- അദ്ദേഹം പറഞ്ഞു.

ബിസിനസ് ഫോറം പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ഫോറത്തിന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചു. ബിസിനസ് -വ്യവസായരംഗത്തുള്ളവര്‍ക്ക് തുണയും, ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് വഴികാട്ടിയുമായി പ്രവര്‍ത്തിക്കുകയാണ് ഫോറത്തിന്റെ ദൗത്യം. അറിവുകളും വിവരങ്ങളും പങ്കുവയ്ക്കുകയും കൂടുതല്‍ ആളുകളെ കൈപിടിച്ചുയര്‍ത്തുകയും ലക്ഷ്യമിടുന്നു.

ഫോമയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുകാട്ടി. അമേരിക്കയില്‍ ബിസിനസ് രംഗത്ത് നേട്ടങ്ങളുണ്ടാക്കിയവരാണ് ഫോറത്തിന് ചുക്കാന്‍ പിടിക്കുന്നത്-അദ്ദേഹം പറഞ്ഞു 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More