fomaa

ഫോമാ ബിസിനസ്സ് ഫോറം ഉദ്ഘാടന ചടങ്ങില്‍ ശ്രീ.ജോയ് ആലുക്കാസ് പങ്കെടുക്കും

Published

on

2021 ജനുവരി 2 ആം തിയ്യതി അമേരിക്കൻ ഈസ്റ്റേൺ സ്റ്റാൻഡേർഡ്‌ സമയം രാവലെ 10 മണിക്ക് നടക്കുന്ന .   അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന   ഫോമാ ബിസിനസ്സ് ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ ശ്രീ ജോയ് ആലുക്കാസ്  ആശംസകൾ അർപ്പിക്കും.

 തുടർച്ചയായി എട്ട് വർഷം  സൂപ്പർ ബ്രാൻഡ് സ്ഥാനത്തിന് അർഹനായ വ്യക്തിയാണ് ശ്രീ ജോയ് ആലുക്കാസ്.  ബിസിനസ് എക്സലൻസ് അവാർഡ്, ബെസ്റ്  റീട്ടെയിലർ അവാർഡ്, എന്നിങ്ങനെ നിരവധി അവാർഡുകൾക്ക് അർഹനായ അദ്ദേഹം യൂറോപ്പിലും ,അമേരിക്കയിലും, ഏഷ്യയിലുമായി പടർന്നു കിടക്കുന്ന സ്വർണ്ണ വ്യാപാര രംഗത്തെ പ്രശസ്ത സ്ഥാപനമായ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ  ചെയർമാനും, മാനേജിംഗ് ഡയറക്ടറു ആണ്. ലിംക ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടിയ   പ്രശസ്ത സ്ഥാപനമായ     ജോയ്ആലുക്കാസ് ജ്വല്ലറി പതിനൊന്നോളം രാജ്യങ്ങളിലായി സാന്നിദ്ധ്യമറിയിച്ച മലയാളികളുടെ ഒരു അഭിമാന സംരംഭമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ-ഡയമണ്ട് ജ്വല്ലറിയും ജോയ് ആലൂക്കാസിന്റെതാണ്. മാത്രമല്ല അദ്ദേഹത്തിന്റേതായി ധനവിനിമയ സ്ഥാപനങ്ങൾപ്പടെ നിരവധി മറ്റു വ്യവസായ സ്ഥാപനങ്ങളും ഉണ്ട്. അദ്ദേഹത്തിന്റെ അനുഭവ പരിജ്ഞാനം ഫോമ ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കുവെക്കാനും, അറിയാനും അമേരിക്കൻ മലയാളികൾക്ക് കഴിയുമെന്നത് വലിയ അനുഗ്രഹമായിരിക്കും. 


     വടക്കേ അമേരിക്കയിൽ  നിരവധി മലയാളികൾക്ക് സ്വന്തമായി വ്യവസായ സ്ഥാപനങ്ങളുണ്ട്. അത് പോലെ തന്നെ പ്രഗത്ഭരായ നിരവധി പ്രൊഫഷണലുകളും മലയാളി സമൂഹത്തിൽ സജീവമായുണ്ട്. എന്നാൽ വ്യവസായ  മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രൊഫഷനലുകൾക്കും, പരസ്പരം സംവദിക്കുന്നതിനുതകുന്ന പൊതുവായ ഒരു ഇടമില്ല. വ്യവസായികൾക്ക്  വാണിജ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ സേവനം അത്യന്താപേക്ഷിതമാണ്. നികുതി സംബന്ധമായ സംശയങ്ങൾ ദുരീകരിക്കുന്നതിനോ, തെറ്റുകൾ കൂടാതെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ബോധിപ്പിക്കുന്നതിനോ  ടാക്സ് കൺസൾട്ടന്റിന്റെ സേവനം അനിവാര്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് മറ്റു നിയമപരമായ സഹായങ്ങളും. വ്യവസായവുമായി  ബന്ധപ്പെട്ട നിരവിധി വിഷയങ്ങൾ സങ്കീർണ്ണവും, കുഴപ്പം പിടിച്ചതുമാണ്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ വന്നാൽ വ്യവസായിയെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് അത് കൊണ്ടെത്തിക്കുകയും ചെയ്യും. അതുകൊണ്ടു ഒരു ബിസിനസ് ഫോറത്തിന്റെ ആവശ്യകത വളരെ പ്രധാനമർഹിക്കുന്നു.  നികുതി  സംബന്ധമായ നിയമ വശങ്ങൾ, വ്യാപാര രൂപീകരണത്തിന്റെ നടപടി ക്രമങ്ങൾ, ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്കുള്ള നിയമ നടപടിക്രമങ്ങളും, അനുബന്ധ വിഷയങ്ങളും,ബാങ്കുകളിൽ നിന്ന് ധനസാഹയം ലഭ്യമാക്കുന്നതിനും, വ്യാപാര പദ്ധതികൾക്കു സമർപ്പിക്കുന്നതിനും ഉള്ള നടപടിക്രമങ്ങൾ  തുടങ്ങി നിരവധി മേഖലകളിൽ വ്യാപാര വാണിജ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളെ സഹായിക്കുക, വ്യവസായ-വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒരു അന്തർദ്ദേശീയ കൂട്ടായ്മക്ക് രൂപം നൽകുക , വിവിധ മേഖലകളിൽ വ്യാപരിക്കുന്ന വ്യവസായികളെയും പ്രൊഫഷണലുകളെയും  ഒരേവേദിയിൽ എത്തിക്കുന്നതിനും പരസ്പര സഹായത്തോടെ യോചിച്ചു പ്രവർത്തിക്കാനും  മലയാളികളുടെ ഒരു വ്യാപാര സമൂഹം കെട്ടിപ്പെടുക്കുക, പരസ്പരം അറിയേണ്ട വ്യാപാര-വാണിജ്യ സംബന്ധ വിഷയങ്ങളിൽ ഉപദേശങ്ങൾ നൽകുക, സർവോപരി മലയാളി വ്യവസായികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക്  പ്രാമുഖ്യം നൽകിക്കൊണ്ടാണ് മലയാളികളുടെ സംഘടനയായ ഫോമാ ഒരു  ബിസിനസ് ഫോറത്തിനു രൂപം നൽകുന്നത്. പുതിയ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, വാണിജ്യ വ്യാപാര മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിരവധി പ്രൊഫഷണലുകൾക്കും ,  ബിസിനസ് ഫോറം ഒരു വലിയ അനുഗ്രഹമായിരിക്കും എന്നത് അവിതർക്കിതമാണ്. ഫോമയുടെ ബിസിനസ് ഫോറം മലയാളി സമൂഹത്തിലെ കച്ചവടക്കാരെയും പ്രൊഫഷണലുകളെയും ഒത്തൊരുമിപ്പിക്കാനും, മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും അതുവഴി വ്യവസായ സമൂഹത്തിന്റെ ഒരു അവിഭാജ്യ ഘടകമാകാൻ ഫോമാ ബിസിനസ് ഫോറത്തിന് കഴിയും.

 2021 ജനുവരി 2 ആം തിയ്യതി അമേരിക്കൻ ഈസ്റ്റേൺ സ്റ്റാൻഡേർഡ്‌ സമയം രാവലെ 10 മണിക്ക് സൂം മീറ്റിംഗിൽ നടക്കുന്ന ഉൽഘട്ടന ചടങ്ങിൽ  എല്ലാ മലയാളികളും, വ്യവസായികളും, വ്യവസായ തല്പരരായവരും, സൂം മീറ്റിംഗ്‌ : 963 0120 7650 എന്ന ലിങ്കിലൂടെ പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,
ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്‌ഥിച്ചു.
--
Jose Manakatte Abraham
1325 E Mulberry LN
Mount Prospect IL 60056
Cell-8478304128
Home-8474102525

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More