-->

Gulf

പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു

Published

onഅടുത്ത വര്‍ഷം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും വോട്ടവകാശം നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര നിയമ മന്ത്രിക്കും വിദേശ കാര്യ മന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളവും തമിഴ് നാടും വെസ്റ്റ് ബംഗാളും ആസാമും പോണ്ടിച്ചേരിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ടവകാശം നല്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തയ്യാറാണ് എന്നറിയിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കുവാനായി നിയമ മന്ത്രാലയത്തിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും അഭിപ്രായം ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തേടുകയും ചെയ്തു. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ആദ്യ ശ്രമം എന്ന നിലയില്‍ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദ്യ പടി എന്ന നിലയില്‍ വോട്ടവകാശം നല്‍കാമെന്നാണ് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.

പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടവകാശം നല്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഗള്‍ഫ് മേഖലയില്‍ ഉള്ള പ്രവാസികളെയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം, ഗള്‍ഫ് മേഖലയെ പ്രതിനിധീകരിച്ച് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസ് എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താന്‍ അബുദാബി ഓയില്‍ കമ്പനി

കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്കു വന്ന നഴ്‌സ് നിര്യാതയായി

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

ജിദ്ദയിലെ മുന്‍ പ്രവാസി പ്രമുഖന്‍ അലവി ആറുവീട്ടില്‍ നിര്യാതനായി

കേന്ദ്ര പ്രവാസി കമ്മീഷന്‍: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മാവേലിക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

നവയുഗവും ഉസ്താദുമാരും തുണച്ചു; ദുരിതപ്രവാസം അവസാനിപ്പിച്ച് ലൈല ബീവി നാട്ടിലേക്ക് 

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന്  നിവേദനം 

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

വാഹന പ്രചാരണം ആവേശകരമായി

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

മുതിർന്ന നാടക-സിനിമ അഭിനേതാവ്  പി.സി സോമന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

തൊഴിലാളികള്‍ക്കായി ജീവിച്ച ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റുകാരനായിരുന്നു സി എ കുര്യന്‍ : നവയുഗം

View More