Image

കുവൈറ്റ് മലയാളിയുടെ ക്രിസ്മസ് ആല്‍ബം 'മൈ സാന്റ ' യുട്യൂബില്‍ റീലിസ് ചെയ്തു

Published on 18 December, 2020
കുവൈറ്റ് മലയാളിയുടെ ക്രിസ്മസ് ആല്‍ബം 'മൈ സാന്റ ' യുട്യൂബില്‍ റീലിസ് ചെയ്തു

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളിയുടെ ക്രിസ്മസ് ആല്‍ബം 'മൈ സാന്റ' യുട്യൂബില്‍ റിലീസ് ചെയ്തു. ബിജോയ് ചങ്ങേത്ത് രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ആല്‍ബത്തിന് ചലച്ചിത്ര പിന്നണി ഗായകന്‍ ഫ്രാങ്കോയും അമേരിക്കന്‍ മലയാളിയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ മറിയ സാമുവേലുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ബിജോയ് പുറത്തിറക്കിയ 'ഡിവൈന്‍ ബര്‍ത്ത്' , 'മൈ ക്രിസ്മസ്' എന്ന ആല്‍ബങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് 'മൈ സാന്റ'. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഈ ഗാനം നിര്‍മിച്ചിരിക്കുന്നത് വെളിയത്ത് ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളി മാത്യു സാമുവല്‍ ആണ്. മലയാള തമിഴ് സിനിമ രംഗത്തെ പ്രശസ്താ കീബോര്‍ഡിസ്റ്റ് ജയകൃഷ്ണന്‍ കീബോര്‍ഡ് ചലിപ്പിച്ച ആല്‍ബം വോക്കല്‍ റെക്കോര്‍ഡിംഗ് നടത്തിയത് ന്യൂയോര്‍ക്കിലെ ഓവറൈറ്റ് സ്റ്റുഡിയോയിലും മിക്‌സിംഗ് തൃശൂര്‍ ചേതന സ്റ്റുഡിയോയിലുമാണ്.

സജി നായര്‍ ( മാസ്റ്ററിംഗ്), ദേവ് പാര്‍ക്കര്‍ ( റെക്കോര്‍ഡിംഗ് എന്‍ജിനിയര്‍ ), ഡാനി ഡേവിസ് ( വീഡിയോ എഡിറ്റിംഗ് ), സാജു സ്റ്റീഫന്‍ ( മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക