-->

Gulf

നവയുഗം അല്‍ഹസ്സ മേഖലകമ്മിറ്റി 'പ്രവാസികള്‍ ഹൃദയപക്ഷത്ത്' എന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Published

on

ജാതിമതശക്തികളെയും, മാധ്യമങ്ങളെയും കൂട്ടുപിടിച്ചു ഇടതുപക്ഷത്തെ തോല്‍പ്പിയ്ക്കാമെന്നു സ്വപ്നം കാണുന്നവര്‍ക്കുള്ള, കേരളജനതയുടെ മറുപടിയാകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്ഫലം : കെ.ഇ.ഇസ്മായില്‍.

ദമ്മാം: എല്ലാവിധ ജാതിമതവര്‍ഗ്ഗീയ ശക്തികളെയും, ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചു കൊണ്ട് വ്യാപകമായ നുണപ്രചാരണം നടത്തി ഇടതുപക്ഷജനാധിപത്യമുന്നണിയെ തോല്‍പ്പിയ്ക്കാമെന്ന പ്രതിപക്ഷമുന്നണികളുടെ ചിന്തകള്‍, വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി അവശേഷിയ്ക്കുമെന്ന് കേരളരാഷ്ട്രീയത്തിലെ സീനിയര്‍ നേതാവും, മുന്‍മന്ത്രിയും, സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ കെ.ഇ.ഇസ്മായില്‍ പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച  'പ്രവാസികള്‍ ഹൃദയപക്ഷത്ത്' എന്ന് പേരിട്ട ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍  മുഖ്യപ്രഭാഷണം നിര്‍വ്വഹിയ്ക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷവും, അവര്‍ക്ക് പിന്തുണ നല്‍കുന്ന മാധ്യമങ്ങളും എത്രയൊക്കെ ശ്രമിച്ചാലും, പ്രളയവും, കൊറോണരോഗബാധയും  പോലുള്ള എല്ലാ പ്രതിസന്ധിഘട്ടത്തിലും, സാധാരണജനങ്ങള്‍ക്കൊപ്പം നിന്ന്, അവര്‍ക്ക് സുരക്ഷിതത്വവും, കരുതലും, ക്ഷേമവും നല്‍കിയിട്ടുള്ള ഇടതുമുന്നണിയ്ക്ക് ഒപ്പം മാത്രമേ ജനങ്ങള്‍ നില്‍ക്കുകയുള്ളു. അവര്‍ ഇടതുപക്ഷത്തിനെതിരായ എല്ലാ നുണപ്രചാരണങ്ങളെയും അര്‍ഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും, ജാതിമതശക്തികളെയും, മാധ്യമങ്ങളെയും കൂട്ടുപിടിച്ചു ഇടതുപക്ഷത്തെ തോല്‍പ്പിയ്ക്കാമെന്നു സ്വപ്നം കാണുന്നവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്ഫലം എന്നും അദ്ദേഹം പറഞ്ഞു.

അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ച പരിപാടിയില്‍ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെന്‍സിമോഹന്‍, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ട്രെഷറര്‍ സാജന്‍ കണിയാപുരം, ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി, അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ മുരളി, നിസ്സാം പുതുശ്ശേരി, മുന്‍മേഖല സെക്രട്ടറി ഇ.എസ്.റഹീം, മുന്‍കേന്ദ്രകമ്മിറ്റിഅംഗം ഷാന്‍ പേഴുംമൂട് എന്നിവര്‍ സംസാരിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാര്‍, നിസ്സാം കൊല്ലം, സിയാദ്, മിനി ഷാജി, അബ്ദുള്‍ കലാം, സജീഷ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കമായി 

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

View More