Image

അറയ്ക്കുതാഴെ നിധിശേഖരമുണെ്ടന്നു പറഞ്ഞതു ടി.പി. സുന്ദരരാജന്‍

Published on 18 July, 2011
അറയ്ക്കുതാഴെ നിധിശേഖരമുണെ്ടന്നു പറഞ്ഞതു ടി.പി. സുന്ദരരാജന്‍

Deepika

 

തിരുവനന്തപുരം: നിയോഗം പൂര്‍ത്തിയാക്കി ടി.പി. സുന്ദരരാജന്‍ യാത്രയായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പദ്‌ശേഖരത്തെപ്പറ്റി മാധ്യമങ്ങളോട് അദ്ദേഹത്തിനു പലതും പറയാനുണ്ടായിരുന്നു. ബാക്കി നിലവറകള്‍കൂടെ തുറന്നശേഷം എല്ലാം തുറന്നു പറയാമെന്നാണു രണ്ടുനാള്‍ മുമ്പും അദ്ദേഹം പറഞ്ഞത്.

ആദ്യനിലവറ തുറന്നശേഷം ഒന്നുമില്ലെന്നു പറഞ്ഞു ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സംഘം പുറത്തിറങ്ങിയപ്പോള്‍ അറയ്ക്കുതാഴെ നിധിശേഖരമുണെ്ടന്നു പറഞ്ഞതു ടി.പി. സുന്ദരരാജന്‍ മാത്രമായിരുന്നു. അദ്ദേഹം താളിയോലകളില്‍നിന്നു വായിച്ചെടുത്തു പറഞ്ഞതുപോലെ, മൂന്നു കല്ലിളക്കിയപ്പോഴാണു സ്വര്‍ണ കൂമ്പാരവും വജ്രശേഖരവും കണ്ടു പരിശോധനാസംഘം അമ്പരന്നത്. നിധികൂമ്പാരം കണ്ടപ്പോഴും ശ്രീപത്മനാഭനാമം ഉരുവിട്ടു നില്‍ക്കുകയായിരുന്നു സുന്ദരരാജന്‍.

ആദ്യം തുറന്ന അറയില്‍ നാഗത്തിന്റെ രൂപം രേഖപ്പെടുത്തിയിടത്ത് ഇനിയും അറയുണെ്ടന്ന് അദ്ദേഹം വിശ്വസിച്ചു. ബി നിലവറയില്‍ സ്വര്‍ണക്കട്ടികളാണെന്നും സ്വര്‍ണ അമ്മിയും സ്വര്‍ണക്കട്ടികളും ഉണെ്ടന്നും അദ്ദേഹം വേണ്ടപ്പെട്ടവരോടു പറഞ്ഞു.

യോഗനിദ്രയില്‍ കിടക്കുന്ന രീതിയിലാണു ശ്രീപത്മനാഭസ്വാമിയുടെ പ്രതിഷ്ഠ. അതിനു മുന്നിലാണ് ഒറ്റക്കല്‍ മണ്ഡപം. ഏകദേശം ഒരാള്‍പൊക്കമുണ്ട്. അതിനുള്ളില്‍ കയറിയാണു ദര്‍ശനം നടത്തേണ്ടത്. രാജ്യത്തിന് ആക്രമണ ഭീഷണി വന്നവേളയില്‍ ഒറ്റക്കല്‍ മണ്ഡപത്തിനടിയില്‍ സമ്പത്തുകള്‍ കൂട്ടിവച്ചതായി രേഖകളില്‍ കണെ്ടന്ന്ിഅദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാ നിലവറകളും തുറക്കുന്നതോടെ 30 ലക്ഷം കോടി രൂപയുടെ ആസ്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുണ്ടാകുമെന്നാണ് അദ്ദേഹം വിശ്വസിച്ചത്.

അപ്രതീക്ഷിതമായിട്ടാണു ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ അദ്ദേഹം കക്ഷി ചേര്‍ന്നത്. 13 പേരടങ്ങിയ സംഘം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച ു കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയില്‍ നല്കി. ഈ കേസിന്റെ അഭിഭാഷകരില്‍ ഒരാള്‍ സുന്ദരരാജന്റെ സഹോദരപുത്രന്‍ അഡ്വ. അനന്തപത്മനാഭനായിരുന്നു. ക്ഷേത്രം പൊതുവകയാണെന്ന വിധിവന്നു.

കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെത്തിയപ്പോഴാണ് അഭിഭാഷകന്‍ കൂടിയായ സുന്ദരരാജന്‍ കേസില്‍ കക്ഷി ചേര്‍ന്നത്. പിന്നീടു കേസ് സുപ്രീംകോടതിയിലെത്തിയപ്പോഴും പിന്മാറിയില്ല. നിലവറകള്‍ തുറക്കാന്‍ സുപ്രീംകോടതി ഉത്തരവായപ്പോള്‍ നിരീക്ഷിക്കാനായി നിയോഗിക്കപ്പെട്ടവരില്‍ ഒരാളായി സുന്ദരരാജന്‍.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കണെ്ടത്തല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശീയ - അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖം തരപ്പെടുത്താനായി സുന്ദരരാജനു മുന്നിലെത്തി. ഇന്ത്യക്കു പുറത്തുള്ള മാധ്യമങ്ങള്‍ പലതിനും അഭിമുഖം നല്‍കുകയും ചെയ്തു. രാജ്യം മുഴുവന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പദ്‌ശേഖരത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ പടിഞ്ഞാറേ നടയിലെ അഗ്രഹാരത്തില്‍ കഴിയുന്നവര്‍ സുരക്ഷയുടെ പേരില്‍ തങ്ങള്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ഭീതിയില്‍ സുന്ദരരാജനെതിരായി.

അയല്‍വാസികള്‍ കുറ്റം പറഞ്ഞപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരം ലോകത്തെ അറിയിച്ചതില്‍ കൃതാര്‍ഥനായി അദ്ദേഹം കഴിഞ്ഞു. പനിപിടിച്ചിട്ടും കുളിച്ചീറനായി ക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുതു.

നിയോഗം പൂര്‍ത്തിയായെന്നാണു പനിക്ക് ചികിത്സ തേടണമെന്നു പറഞ്ഞവര്‍ക്കു മറുപടി നല്‍കിയത്. ഇന്നലെ അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ ഉത്രാടമായിരുന്നു. ഭീഷ്മപിതാമഹനെപ്പോലെ ഉത്തരായനത്തിലാകണം അന്ത്യമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കര്‍ക്കിടകം പിറന്നാല്‍ സൂര്യന്‍ ദക്ഷിണായനത്തിലാണ്.

നിധികുംഭങ്ങള്‍ തുറന്നു തീരാതെയാണു സുന്ദരരാജന്‍ യാത്രയായത്. കേസു നടത്തിക്കുന്നവര്‍ക്കുവേണ്ടി നിലവറകള്‍ തുറന്നു സ്വര്‍ണ, വജ്രശേഖരം കണ്ടു തിട്ടപ്പെടുത്താനുള്ള ചുമതല ഇനി സഹോദരപുത്രന്‍ അഡ്വ. അനന്തപത്മനാഭനായിരിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക