fomaa

ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഊഷ്മള സ്വീകരണം

Published

on

ഹ്യൂസ്റ്റണ്‍: ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം. ഫോമ പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിനു ശേഷം ആദ്യമായി ഹ്യൂസ്റ്റണില്‍ വന്ന അനിയന്‍ ജോര്‍ജിനെ പൊന്നാട അണിയിച്ചു ചേംബറിന്റെ ആസ്ഥാനത്തേക്കു സ്വീകരിച്ചു. ഫോമയുടെ പ്രഗത്ഭനായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ എക്കാലത്തെയും അഭ്യുദയാകാംക്ഷിയും സുഹൃത്തുമാണ്. ഫോമ സതേണ്‍ റീജിയന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഹ്യൂസ്റ്റണിലെത്തിയ അനിയന്‍ ജോര്‍ജ് ചേംബറിലെ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് സ്വീകരണത്തിനെത്തിയത്. 

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ തുടക്കം മുതല്‍ക്കേ അനിയന്‍ ജോര്‍ജ് ഇതിനോട് ആഭിമുഖ്യം കാണിച്ചിരുന്നു. ഹ്യൂസ്റ്റണിലെ ചേംബറിന്റെ വിജയത്തെ തുടര്‍ന്ന് അമേരിക്കയിലെ ആദ്യത്തെ മലയാളി ചേംബര്‍ ന്യൂജേഴ്സിയില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്തതും അനിയന്‍ ജോര്‍ജാണ്. 

ചേംബറിന്റെ പ്രസിഡന്റ് ജോര്‍ജ് കോളാച്ചേരിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഡോ. ജോര്‍ജ് എം. കാക്കനാട്, സണ്ണി കാരിക്കല്‍, ബേബി മണക്കുന്നേല്‍, വൈസ് പ്രസിഡന്റ് ജിജു കുളങ്ങര, ചേംബര്‍ ട്രഷറര്‍ ഫിലിപ്പ് കൊച്ചുമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോമയും ചേംബറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇത്തരമൊരു അവസരമുണ്ടാക്കി തന്നതിന് നന്ദിയുണ്ടെന്നും മറുപടിയില്‍ അനിയന്‍ ജോര്‍ജ് പറഞ്ഞു. ചേംബറിന്റെ ഇത്രയും വര്‍ഷത്തെ പാരമ്പര്യത്തെ അദ്ദേഹം ശ്ലാഘിച്ചു. വളരെ കെട്ടുറപ്പോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന ചേംബര്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അനിയന്‍ ജോര്‍ജ് പ്രകീര്‍ത്തിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More