കാന്‍ബറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന് തുടക്കം കുറിച്ചു. ഇടവകയിലെ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണ ദിവസമായ നവംബര്‍ 22 നു വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഏബ്രഹാം നാടുകുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണിക്കുട്ടി തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ബെനഡിക്ട് ചെറിയാന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഫാ. അഭിലാഷ്, ഫാ. ബൈജു, ബെന്നി കണ്ണംപുഴ, തോമസ് ടി. ജോണ്‍, ബിജു റോയി ജോസഫ്, ബിജു തോമസ്, ജോര്‍ജ് കെ. ആന്റണി എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി ജോജോ കണ്ണമംഗലം നന്ദി പറഞ്ഞു.