Image

അബുദാബി കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ ആഗോള വിതരണ കേന്ദ്രമാകും

Published on 27 November, 2020
അബുദാബി കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ ആഗോള വിതരണ കേന്ദ്രമാകും
അബുദാബി: 1800 കോടി ഡോസ് കോവിഡ് വാക്‌സീന്‍ അബുദാബി വഴി ലോക രാജ്യങ്ങളില്‍ എത്തിക്കാന്‍ പദ്ധതി. ഇതിനായി രൂപീകരിച്ച ഹോപ് കണ്‍സോര്‍ഷ്യം വഴിയാണു വിതരണം. ആരോഗ്യവകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി പോര്‍ട്‌സ് കമ്പനി എന്നിവ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. നവംബറില്‍ മാത്രം 50 ലക്ഷം ഡോസ് വാക്‌സീന്‍ അബുദാബി വഴി വിതരണം ചെയ്തതു. 2021 അവസാനത്തോടെ 1800 കോടി ഡോസ് വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷ.

വാക്‌സീന്‍ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് നിര്‍വഹിക്കും. എന്നാല്‍ വാക്‌സീന്‍ വാങ്ങി രാജ്യത്ത് എത്തിക്കുന്ന ചുമതല അബുദാബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യുവിനു കീഴിലുള്ള റാഫിദും സ്‌കൈസെല്ലും ചേര്‍ന്നായിരിക്കും. വാക്‌സീനുകള്‍  നിശ്ചിത താപനിലയില്‍ സൂക്ഷിക്കുക എന്നതാണു വെല്ലുവിളി.

ഇതിനായി ശീതീകരണ സംവിധാനം സജ്ജമാക്കി. വാക്‌സീന്‍ അബുദാബിയില്‍ എത്തിച്ചു സൂക്ഷിച്ച് ആവശ്യമനുസരിച്ചു വിതരണം ചെയ്യും. ലോകത്തിന്റെ മൂന്നില്‍ രണ്ടു സ്ഥലങ്ങളും അബുദാബിയില്‍നിന്ന് നാലര മണിക്കൂര്‍ വിമാന യാത്രാ അകലത്തിലായതിനാല്‍ വിതരണം സുഗമമാകുമെന്ന്  ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. വാക്‌സീന്‍ എത്തിക്കാനും സൂക്ഷിക്കാനും ലോകോത്തര സംവിധാനവും അബുദാബിക്കുണ്ടെന്ന് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക