മുംബൈ: മുംബൈയില്‍ കഴിഞ്ഞദിവസം മൂന്ന് സ്ഥലത്ത് ഉണ്ടായ സ്ഫോടത്തില്‍ 19 പേര്
കൊല്ലപ്പെടുകയും 130 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്
ഉത്തരവാദിയായ വ്യക്തിയുടെ രേഖാചിത്രം തയാറാക്കി. മഹാരാഷ്ട്ര ഭീകര വിരുദ്ധ
സ്ക്വാഡാണ് ചിത്രം തയാറാക്കിയത്. പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും
ചിത്രം നല്‍കില്ല. എന്നാല്‍ പോലീസിന് സ്ഥിരമായി വിവരങ്ങള്‍ നല്കുന്നവരെയും ഈ
രേഖാചിത്രം കാണിക്കുമെന്നും എ.ടി.എസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഉത്തര്‍പ്രദേശ്,
ഗുജറാത്ത്, ഡെല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, കര്‍ണാടക
സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.