-->

EMALAYALEE SPECIAL

സ്ത്രീകൾ കമലയ്ക്ക് വോട്ടു ചെയ്യുമോ? (ദുര്‍ഗ മനോജ്‌)

Published

on

കൊറോണയെന്ന വ്യാധി ലോകത്തെ നിസ്സഹായാവസ്ഥയിലേക്കു തള്ളിവിട്ടിട്ട് പത്തു മാസം കടന്നു പോകുകയാണ്.പല വിധത്തിൽ തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാൻ ഭരണാധികാരികൾ പാക്കേജുകൾ പഖ്യാപിച്ചു തളർന്നിരിക്കുന്നു. എന്നിട്ടും വലിയ പുരോഗതിയൊന്നും കാണുവാനില്ല.ഫ്രാൻസ് സമ്പൂർണ്ണ ലോക്ഡൗണിലേക്ക് എന്നും വാർത്ത വരുന്നു. ഈ നട്ടം തിരിച്ചിലുകൾക്കിടയിലും ലോകം ഉറ്റുനോക്കുന്നത് ഒരിടത്തേക്കാണ്. നമ്മുടെ സ്വന്തം അമേരിക്കയിലേക്കു തന്നെ. തെരഞ്ഞെടുപ്പ് ചൂട് മൂർദ്ധന്യത്തിൽ നിൽക്കേ, വരുന്ന ശൈത്യകാലത്തിൽ ആരാവും അമേരിക്കൻ ജനതയെ നയിക്കുക എന്ന ഉദ്വേഗം ലോകത്തിനുണ്ട്.റിപ്പബ്ലിക്കൻസ് എന്ന കടുത്ത യാഥാസ്ഥിതികരോ, അതോ ഡെമോക്രാറ്റുകൾ എന്ന പുരോഗമനക്കാരോ?ഒപ്പം, ലോകമെങ്ങുമുള്ള പരിസ്ഥിതിവാദികൾ, ഉയരുന്ന കാർബൺ പുറന്തള്ളലും പരിസ്ഥിതി വിഷയങ്ങളും ഒരു വിഷയമേ അല്ല എന്നു കരുതുന്ന പക്ഷം ജയിക്കരുത് എന്നാഗ്രഹിച്ചാൽ കുറ്റം പറയുവാനാകുമോ? അതുപോലെ, ഇന്നും വർണ്ണവിവേചനം രക്തത്തിൽ കലർന്നു പോയതു തെറ്റെന്ന് അംഗീകരിക്കാത്തവർ, ശാസ്ത്രീയ നിരിക്ഷണങ്ങളെപ്പോലും തരം പോലെ വളച്ചൊടിക്കുവാൻ തിടുക്കം കൂട്ടുന്നവർ ഭരണത്തിൽ വരാതിരിക്കട്ടെ എന്നാഗ്രഹിച്ചാൽ?

എല്ലാം പുരോഗതിക്കു വേണ്ടി, എല്ലാം മനുഷ്യനു വേണ്ടി എന്നു വാദിക്കുന്നവരുമുണ്ടെന്ന സത്യവും നിലനിൽക്കുന്നു. എന്നിരുന്നാലും ഇന്ത്യക്കാരുടെ ഉള്ളിൻ്റെ ഉള്ളിൽ ഒരിഷ്ടം ഒരു സ്ഥാനാർത്ഥിയോടുണ്ട്.അതു വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായ കമലാ ദേവി ഹാരിസ് എന്ന കമലാ ഹാരിസിനോടാണ്. ഡെമോക്രാറ്റുകളുടെ നേതാവ് ജോ ബൈഡനൊപ്പം നമ്മുടെ കമലയും എന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല. കാരണം ഇന്ത്യയോട്, പ്രത്യേകിച്ച് ചെന്നൈയോടു കമലയുടെ ബന്ധം അമ്മ അമ്മയുടെ നാടാണ് എന്നതു തന്നെയാണ്.അമ്മ ശ്യാമള ഗോപാലൻ ഉപരിപഠനത്തിനായാണ് അമേരിക്കയിലെത്തുന്നത്.സ്വഭാവികമായും നമ്മുടെ സംസ്ക്കാരം അവരിൽ അന്തർലീനമാണ്. ഇനി ഡൊണാൾഡ് എച്ച് ഹാരിസ് എന്ന ജെമെക്കക്കാരനായ പിതാവിൽ നിന്നും കമലയിൽ ആഫിക്കൻ പരമ്പര്യവും എത്തിച്ചേരുന്നു.

കാലിഫോർണിയയിൽ ജനിച്ച കമല, അമ്മയുടെ വഴി പിന്തുടരാതെ നിയമത്തെയാണ് തൻ്റെ പ്രവർത്തി പഥമായി തിരഞ്ഞെടുത്തത്. 2016ൽ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതും ഒരു നാഴികക്കല്ലായി. ആദ്യത്തെ സൗത്ത് ഏഷ്യൻ അമേരിക്കൻ സെനറ്ററായി അവർ. രേഖകൾ ഇല്ലാതെ ആ രാജ്യത്തേക്കു കടന്നു വരുന്നവരുടെ പൗരത്വത്തിനായുള്ള നിയമവും, ആയുധങ്ങൾക്കെതിരായ നിയമവും ഒക്കെ കമലാ ഹാരിസിൻ്റെ നേട്ടങ്ങളിൽപ്പെടുന്നു. 

നിയമജ്ഞ എന്ന നിലയിൽ സ്വന്തം സ്ഥാനം നിർണ്ണയിച്ച കമലാ ഹാരിസിനു പ്രായം അനുകൂല ഘടകം നൽകുന്നു. ഒരു പരിസ്ഥിതിവാദിയേയും, മനുഷ്യത്വമുള്ള രാഷ്ട്രീയ നേതാവിനേയും കമലാ ഹാരിസിൽ കണ്ടെടുക്കാം. കാലിഫോർണിയയിലെ രാഷ്ട്രീയക്കളരിയിൽ നിന്നാണവർ ഉദയം കൊള്ളുന്നത്.തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയുമാകട്ടെ, അവർ ഭാവിയിലെ എണ്ണം പറഞ്ഞ ലോക നേതാക്കളിലേക്ക് ഉയരുകയാണെന്നതിൽ സംശയമില്ല.

അതിനാൽ  ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഞാനൊന്നു മാത്രമാണ് ഉറ്റുനോക്കുന്നത് കമലാ ഹാരിസ് വിജയിക്കുമോ? നിറത്തിൻ്റെ പേരിൽ മനുഷ്യൻ മനുഷ്യനെ മാറ്റി നിർത്തുന്നതും അപഹസിക്കുന്നതും, എന്തിനു കൊല്ലുന്നതു പോലും സാംസ്ക്കാരികമായി ഏറെ മുന്നിട്ടു നിൽക്കുന്നുവെന്നു പറയുമ്പോഴും വാർത്തകളാകുന്നു. സമ്പന്നനല്ല എന്നത് ഒരു തെറ്റു തന്നെയായി ഒരു വലിയ വിഭാഗം മനുഷ്യർക്കു നേരെ അവരെ ഏറ്റവും മോശം ജീവിതം ജീവിക്കുവാൻ മാത്രമുള്ളവർ എന്ന വിധത്തിൽ മുഖ്യധാരയിൽ നിന്നും തള്ളി അകറ്റുന്നു. പാവപ്പെട്ടവർ അതു ചുമക്കാൻ വിധിക്കപ്പെട്ടവരായി ഒരു കൂട്ടം സമ്പന്നർ നിശ്ചയിക്കുകയാണ്. ലോകക്രമം അതെന്നു സ്ഥാപിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണാധികാരികൾ വരേണ്യവർഗ്ഗക്കാർ മാത്രമായാൽ തകിടം മറിയുക മാനവികതയും മനുഷ്യത്വവുമാണ്.

ഈ ഭൂമിയിലെ മഞ്ഞുമലകൾക്കായ്, ഈ ഭൂമിയിലെ മഴക്കാടുകൾക്കായ്
ശുദ്ധജലത്തിനും വായുവിനുമായി, പ്രകൃതിയെ കൂടുതൽ മുറിവേൽക്കും മുൻപു രക്ഷിക്കുന്നതിനായി ഒരു നേതൃത്വം ഉയർന്നു വരട്ടെ. ഒരു രാജ്യത്തല്ല. ലോകം മുഴുവനും അതുപോലെ, സ്ത്രീകൾ കൂടുതൽ കരുത്തരാകുന്ന, ബഹുമാനിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന ഒരു നല്ല നാളെയുണ്ടാകട്ടെ...

അതിനാൽ ഞാൻ കാത്തിരിക്കുകയാണ്, അമേരിക്കയിലെ പെണ്ണുങ്ങൾ കമലയ്ക്ക് വോട്ടു ചെയ്യുമോ എന്നറിയുവാൻ.

Facebook Comments

Comments

 1. Dr.Beena Philip

  2020-10-31 11:16:10

  What was wrong with Judge Eric Garland? republicans stole the seat from him and gave it to Kavana who cannot remember whether he raped a woman. This woman the mother of seven is from a conservative X'n sect. Women have no value for them. She said a woman must take orders from her husband. She belongs to the 14 th.century. How morally corrupt is your hero?. He is for himself not for the country. He is a puppet of the Russian Oligarchs. You guys are women, haters, You did not vote for Hilary because of being a woman, you are doing the same to Kamala. You hated Obama because he is black. You are fake Christians. Jesus will strike you down for your hatred. Lament and vote for Kamala/ Biden & save this country.

 2. ഝാൻസി റാണി

  2020-10-31 01:09:37

  ഫൂലൻ ദേവി... ജീവൻ വേണേൽ അവന്മാരുടെ കൈയിൽനിന്ന് രക്ഷപെട്ടോടിക്കോ.. ഒരു കുലീന സ്ത്രീയെ അതും ഏഴു മക്കളുടെ അമ്മയായ കുടുംബിനിയെ ജസ്റ്റീസ് ആക്കാതിരിക്കാൻ ഇവന്മാർ എന്തോരും പണി പണിതെന്നോ... പറയുന്നതൊന്ന്, പ്രവർത്തി വേറൊന്ന് അങ്ങനെയുള്ളതുങ്ങളെ വിശ്വസിക്കാനേ കൊള്ളില്ല. വനിതകളുടെ ഉന്നമനം വേണമെങ്കിൽ ട്രംപ് വരണം, "ട്രംപ് ഇരൂപത്തിമൂന്നാമത്തെ വയസിൽ എന്നെ നോക്കി കണ്ണിറുക്കി, മുപ്പത്തിരണ്ടാമത്തെ വയസിൽ എന്നെ നോക്കി ചിരിച്ചു" എന്നൊക്കെ പറഞ്ഞു വരുന്നവരോട് അമേരിക്ക പറഞ്ഞു കഴിഞ്ഞു OMKV

 3. ഫൂലാൻ ദേവി

  2020-10-30 22:04:32

  മിക്ക മലയാളി ട്രംപ് സപ്പോർട്ടെഴ്സിനും കമലയ്ക്ക് വോട്ടു ചെയ്യാൻ കഴിയില്ല . അവർ മിക്കവരും സ്ത്രീവിദ്വേഷികളാണ് . സ്ത്രീകൾ ഉന്നതമായ ജോലി ചെയ്യുക, സ്ത്രീകൾ അവരുടെ മേധാവികളായിരിക്കുക, ഭർത്താവിനേക്കാൾ വിദ്യാഭ്യാസം, ശമ്പളം, തുടങ്ങി പല കാരണങ്ങളും, മലയാളി ട്രംപ് പുരുഷന്മാരെ കമലയ്ക്ക് വോട്ടു ചെയ്യുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നു. വിദ്യാഭ്യാസം ഉണ്ടെങ്കിലും അവർക്ക് വിശകലന ബുദ്ധി കുറവാണ്. ചിലർക്ക് വിദ്യാഭ്യാസം തന്നെയില്ല. മറ്റു ചിലർ സ്ത്രീകളെ അവരുടെ കാമകേളിക്കപ്പുറം വലിയ വിലയുള്ളതായിട്ട് കാണാൻ സാധിക്കില്ല. അവർ മിക്കവരും ഇല്ലാത്തത് ഉണ്ടെന്ന് നടിക്കുന്നവരാണ് . ഇവിടെ സ്ഥിരം പ്രത്യക്ഷപ്പെടുന്ന Prof. G .F .N. phD എന്ന അപരനാമത്തിൽ ഒരാളുണ്ട്. അദ്ദേഹത്തിന്റ എഴുത്തും ടൈറ്റിലും ഒക്കെ കണ്ടാൽ തന്നെ അറിയാം ആൾ തരികട യും സ്ത്രീ വിദ്വേഷിയുമാണെന്ന് . മിക്കവാറും കമലയെ ചീത്തയായും പുച്ഛത്തോടെയുമാണ് ചിത്രീകരിക്കുന്നത് . മറ്റൊരാൾ ബോബി വറുഗീസ് . ഒരു മനോരോഗിയുടെ ലക്ഷണങ്ങൾ ദൂരെ ഇരുന്നുകൊണ്ട് വായിച്ചെടുക്കാവുന്നതാണ് . അയാളുടെ എഴുത്തിൽ അത് വളരെ വ്യക്തമാണ്. മറ്റു ചിലർ ഈഗോ സെന്ററിക്ക് . മറ്റു ചിലർ ഇരുപത്തിനാലു മണിക്കൂറും ഫോക്സ് ന്യുസ് വാച്ചു ചെയ്യും. കൊറോണ വൈറസ് അമേരിക്ക ഒഴിച്ച് എല്ലായിടത്തും ഉണ്ട്. പിറ്റ്സ ഹട്ടിന്റെ ബേസ്മെന്റിൽ നിന്നും ഹില്ലരി കിലന്റൻ കുട്ടികളുടെ ലംഗിക കച്ചവടം നടത്തുന്നുണ്ട്, എന്നൊക്കെയുള്ള നുണകൾ അതേപടി വിഴുങ്ങി കാണുന്നവരോടൊക്കെ വെറുതെ വാദിക്കുക . (ഇവോനൊക്കെ ട്രംപ് തോറ്റാൽ എന്തുചെയ്യുമോ എന്തോ? Just wait: All the sick Trump supporters will pop up

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

View More