-->

America

നാഥനില്ലാതെ ഫോമാ എമ്പയർ റീജിയൻ; നേതാക്കൾ കാണുന്നില്ലേ?

ഫിലിപ്പ് ചെറിയാൻ, തോമസ് ജോർജ്, റോയി ചെങ്ങന്നൂർ

Published

on


ഇതൊരു ഫോട്ടോ പ്രദർശനം ആയി കമന്റ് വരികില്ല  എന്ന് കരുതട്ടെ? അതിനൊരു മുൻ‌കൂർ ജാമ്യം എടുക്കുന്നു. ഫോട്ടോ പ്രദര്ശിപ്പിക്കേണ്ട ആവശ്യം  റോക്ക്ലാൻഡ് മലയാളി അസോസിയേഷനില്ല (റോമാ). അതിനൊക്കെയുള്ള തട്ടകം ഞങ്ങൾക്ക് വേറെ ഉണ്ട്.  അല്ലെങ്കിൽ തന്നെ കുറെ പേർ ഫോട്ടോ കണ്ടത് കൊണ്ട് എന്ത് നേടാൻ!  ആർകെങ്കിലും ഇ ആർട്ടിക്കിൾ ബോറിങ് ആയാൽ  അപ്പോൾ നിർത്തുക. ഇനിയും കാര്യത്തിലേക്കു വരട്ടെ!

ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഇപ്പോഴു൦ പരിഹാരം ആയിട്ടില്ല.  എപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുന്നതല്ലേ നന്ന്. ഫൊക്കാനയിൽ ഇപ്പോൾ ഞാൻ അറിഞ്ഞത് ശരിയാണെങ്കിൽ ലീല മാരേട്ട് അടുത്ത പ്രസിഡണ്ട് എലെക്ട്. 

കാര്യങ്ങൾ രമ്യതയിൽ എത്തിക്കാൻ അവർക്കൊരു മനസ് ഉണ്ടായി. അവരുടെ ഒക്കെ  വലിയ മനസിന്‌ നന്ദി.
അങ്ങനെ ഫൊക്കാനയുടെ അമരത്തേക്ക് മറിയാമ്മ പിള്ളക്ക് ശേഷം മറ്റൊരു വനിത കൂടി. ഫൊക്കാനയിലെ മഞ്ഞുരുകി എന്നു തന്നെ കാണട്ടെ?

ഫുട് ബോൾ കളിക്കാർ (സോക്കർ) തൊണ്ണുറു മിനിട്ടു കളിക്കും. ആരും വിജയിച്ചില്ലായെങ്കിൽ പെനാൽട്ടി ഗോളിലൂടെ വിജയിയെ നിശ്ചയിക്കും. ഗോളി റെഡി. എന്നാൽ റഫറി വിസിൽ അടിക്കണം. ലൈൻ മാനും അതിനോടോപ്പും ഉണ്ടാകും. എന്തോ റെഫെറിക്ക് വിസിൽ അടിക്കാൻ മടി. ലൈൻ മാൻ ഫ്ലാഗ് വീശുന്നു. ഒന്നും നടക്കുന്നില്ല. ഇതാണ് ന്യൂ യോർക്ക് എംപയർ   റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിച്ച രണ്ടു പേരുടെ  അവസ്ഥ. റഫറിയും ലൈൻമാനും അന്തിച്ചു നില്കുന്നു.  ജുഡീക്ഷറിയും, ഇലക്ഷൻ കമ്മീഷണറും ഒന്നും ചെയ്യാൻ ആകാതെ ചിലരുടെ കൈകളിലെ പാവകളെ പോലെ അന്തിച്ചു നില്കുന്നു. ഇവരൊക്കെ വെറും റബർ സ്റ്റാമ്പുകൾ.  തോക്കുന്നവർക്കല്ലേ വേദനയുള്ളു?

ഫോമയുടെ റീജിയണൽ തർക്കം സംസാരിച്ചു തീർക്കാവുന്നതല്ലേ? അതെന്തുകൊണ്ട് തീർത്തുകൂടാ. നേതൃത്വം  ഓരോ വര്ഷം തുല്യ വോട്ടുകൾ കിട്ടിയ വിജയികൾക്ക് വീതിച്ചു കൊടുക്കുക. അത് കേൾക്കാൻ ഒരാൾ സമ്മതിക്കുന്നില്ല എങ്കിൽ സമ്മതിക്കുന്ന വിജയിക്ക് ഒരു വര്ഷം കൊടുത്തു പ്രശ്നം തീർക്കുക. തുല്യത കിട്ടിയ മറ്റുസ്ഥാനാർത്ഥി അടുത്ത ഇലെക്ഷനിൽ ഭൂരിപക്ഷം  കിട്ടി ഒറ്റയ്ക്ക് ഭരിക്കട്ടെ! ഫോമയുടെ ബൈലോയിൽ തുല്യ വോട്ടുകിട്ടിയ സ്ഥാനാർത്ഥികളുടെ സമ്മതം തേടാൻ ഒരു നിയമം അനു ശ്വാസിക്കുന്നില്ല. ഇല്ലാത്ത നിയമം പറഞ്ഞു എന്തനീ യാത്ര.

ജയിപ്പിച്ചു വിടുന്ന എംഎൽഎ, അല്ലെങ്കിൽ എംപി ചിരിച്ചുകൊണ്ട് നമ്മളെ സന്തോഷിപ്പിക്കാറുണ്ട്. നാലു വര്ഷം കഴിയുമ്പോൾ വോട്ടിനു  വേണ്ടി ഒരു ഉളുപ്പും  ഇല്ലാതെ മൂക്കിള ഒലിപ്പിച്ചു നടക്കുന്ന കുട്ടികളെ മാറോടുചേർത്തു വോട്ടു ചോദിക്കും. അത് തന്നെ അല്ലെ ഇവിടെയും. 

കബീർ കെ ഡോഹെ എന്നൊരു ഹിന്ദി കവിത ഓർമ്മവരുന്നു. അതിനിവിടെ പ്രസക്തി ഉണ്ടെന്നു തോന്നുന്നു. കസ്‌തൂരി മൃഗം തന്റെ നാഭിയിൽ നിന്നും വരുന്ന കസ്തൂരി മണം അറിയാതെ, ആ മണം അന്വേഷിച്ചു പുല്ലുകളിൽ പരതുന്നു. ആബേൽ അച്ഛന്റെ "ഈശ്വരനെ തേടി ഞാൻ നടന്നു" എന്ന ഗാനം പോലെ. പാട്ടിന്റെ അവസാനം ഹൃദയത്തിലാണ് ഈശ്വരൻ എന്നാണ്. ഉള്ളിലുള്ള ഈശ്വരനെ കാണാതെ പുറം ലോകം മുഴുവൻ തേടി നടക്കുന്നു. ഇതിൽ നിന്നും ഒക്കെ നാം പഠിക്കേണ്ട പാഠം എല്ലാം നമ്മളിൽ തന്നെ ഉണ്ട്. 

ഇലക്ഷൻ കമ്മീഷനും ജുഡീക്ഷറിയും ഒക്കെ അവരിൽ നിക്ഷിപ്‌തമായിരിക്കുന്ന ജോലി ചെയ്‌താൽ മതി. ആരുടെയും നിർബന്ധങ്ങൾക്ക്‌ വഴങ്ങാതിരുന്നാൽ മതി. ഇനിയും താമസിക്കാതെ അതിനൊരു തീരുമാനം എടുക്കു, അങ്ങനെ ഒരു തീരുമാനം ഉണ്ടാകട്ടെ! ഇപ്പോൾ നടക്കുന്ന സൂം മീറ്റിങ്ങിൽ ഒരാൾ ഒരു വര്ഷം ഇരിക്കട്ടെ. ഈ കൊറോണ കാലത്തു എന്തിനീ വാശിയും വൈരാഗ്യവും. ഈ വാശിയും വൈരാഗ്യവും കൊണ്ട് നമ്മൾ എന്ത് നേടുന്നു?  

ചാമത്തിലിന്റെ വെള്ളപ്പൊക്ക ഫണ്ടിൽ ഒറ്റയ്ക്ക് ഒരു വീട് എംപയർ റീജിയനിൽ നിന്നും കൊടുത്ത ഏക ആൾ മോൻസി വർഗീസ്  മാത്രം. സ്റ്റേജിൽ വിളിച്ചു ഒന്ന് അനുമോദിക്കാൻ പോലും അവരുടെ തിരക്കിടിനയിൽ സാധിച്ചില്ല. മോളമ്മ വർഗീസ് മോൻസിന്റെ ഭാര്യ. അവരോടു  ഒരു സ്ത്രീയോടുള്ള പരിഗണയും കാണിച്ചിട്ടില്ല. തീരുമാനം ഉണ്ടാകാതെ നീട്ടികൊണ്ടു കൊണ്ടുപോകാൻ റോമാ പ്രസിഡന്റെ എന്ന നിലയിൽ ചില ബുദ്ധിമുട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ പരിഹാരം കണ്ടില്ല എങ്കിൽ നിയമ വശം നോക്കേണ്ടിവരും.  

ഇതിനൊരു പരിഹാരം ഫോമാ പ്രസിഡണ്ട് കണ്ടേ തീരു. ഭഗവത് ഗീതയിൽ പറയുന്നത് പോലെ, നടന്നതും, നടക്കുന്നതും ഇനിയും നടക്കാൻ പോകുന്നതും എല്ലാം നല്ലതിന് . അങ്ങനെ ആകട്ടെ! 

അടുത്ത ഇലെക്ഷനിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു പലരും വിളിച്ചിരുന്നു. പുതിയ ഭരണ സമിതി 2 
 മില്യൺ ഡോളർ പ്രൊജക്ടുമായി രംഗത്ത് വരികയും ചെയ്തു. ഇതൊക്കെ നല്ല കാര്യങ്ങൾ തന്നെ.  ഭാവി ഭരണ സമതി  ബില്യൺ (2022 -24 ) എത്തിക്കോട്ടെ എന്നും ആശംസിക്കുന്നു. എന്നാൽ ഞങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹാരം കാണാൻ എല്ലാ നേതാക്കളും ഒത്തുകൂടെനെ എന്ന് താഴ്മയായി അപേഷിച്ചുകൊള്ളുന്നു. ഒരു കുഞ്ഞാടിനെ കാണാതാകുഴമ്പോൾ മറ്റു കൂട്ടത്തെ വിട്ടു കാണാതെ പോയ ആടിനെ തേടിപിടിക്കാൻ നിങ്ങൾക്കെ ഒരു മനസ്‌ടുണ്ടാകട്ടെ!

Facebook Comments

Comments

 1. John Joshi

  2020-10-30 16:01:06

  Hello Fomaa officials. How come you cannot solve a minute problem. It takes only one minute to solve the above problem. Because Fomaa is scared of who is ruling the empire region Have anyone in the Fomaa region have the guts to solve this issue. We as a team waiting for the solution. Don’t fool us the association members to follow Fomaa’s great project In the coming years. If all of us has to follow please listen to the region problem. Shame on all the members of the newly elected Fomaa officials.

 2. New Jersey Pravasee malayalee

  2020-10-29 21:10:32

  No comments about anything! Roma told the real fact!but Fomma didn't agree! So what we do? Where is Mr Chengannur ,long time see his name? Thanks! I am his friend and proud of him always,what he doing for the community!

 3. Kannurkaran

  2020-10-29 20:59:33

  This is bull shit ! Because nobody will respond anything! They are in there on way! They don't care!

 4. Westchester malayalee

  2020-10-29 20:56:44

  Is it this any connection with Chengannur association? Because president and past president are chengannur guys!please clear it!

 5. Oru Rocklandkaran

  2020-10-29 20:47:58

  This time no picture so no comment about that! Anyway good article!90% ok ! So we don't know the final decision of Fomaa! Roma is number one than Fomma! Because they knew the fact!

 6. Roma member

  2020-10-29 20:43:29

  As a member of Roma we are waiting for 2 weeks time frame! After that? Let's see what's going to happen?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി യാത്രയയപ്പു നല്‍കി

വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് 19 വാക്സിന്‍ സഹായനിധി സമാഹരികുന്നു

View More