-->

EMALAYALEE SPECIAL

ഒരു നല്ല മനുഷ്യന്റെ സ്നേഹാർദ്രതകൾ (മൃദുല രാമചന്ദ്രൻ)

Published

on

നവംബർ 3ന് , ഇത് എഴുതുന്ന ദിവസത്തിൽ നിന്നും നാലു ദിവസങ്ങൾക്ക് അപ്പുറം അമേരിക്കയിൽ പ്രസിഡന്റ് ഇലക്ഷൻ നടക്കുകയാണ്.അത് കൊണ്ടാണോ എന്തോ, ഞാൻ ബാരക് ഹുസൈൻ ഒബാമയെ ഓർക്കുന്നു.ഒരു കാര്യവും, കാരണവും ഇല്ലാതെ എന്റെ ഇഷ്ട്ട മനുഷ്യരിൽ ഒരാൾ  ആണ് ഒബാമ.

1982 ഇൽ ഞാൻ ജനിക്കുമ്പോൾ റൊണാൾഡ് റീഗൻ ആണ് അമേരിക്കയുടെ പ്രസിഡന്റ്.അത് കഴിഞ്ഞു സീനിയർ ബുഷ്, ജൂനിയർ ബുഷ്, അതിനിടക്ക് ബിൽ ക്ലിന്റൻ. തന്റെ പ്രസിഡന്റ് കാലത്ത് ഇന്ത്യ സന്ദർശിക്കുമ്പോൾ ഹോളി കളിച്ചു, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന ബിൽ ക്ലിന്റൻ ചിത്രം ' മാതൃഭൂമി' യിൽ നിന്ന് വെട്ടിയെടുത്ത് സൂക്ഷിച്ചത് ഇന്നും എന്റെ ശേഖരത്തിൽ ഉണ്ട്.
1983 ഇൽ ,കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാരാക് ഹുസ്സൈൻ ഒബാമ എന്ന അമേരിക്കയുടെ  നാല്പത്തി നാലാമത്തെ പ്രസിഡന്റ് , ബിരുദം എടുത്ത് പുറത്തിറങ്ങുമ്പോൾ എനിക്ക് ഒരു വയസ് തികഞ്ഞിട്ടുണ്ടാവില്ല.

കറുത്ത വർഗ്ഗക്കാരനെ ഇന്നും കഴുത്തിന് അമർത്തി കൊല്ലുന്ന, അമേരിക്ക പോലെ, വർണ വിവേചനം ആഴത്തിൽ വേരുറപ്പിച്ച ഒരു രാജ്യത്ത്, ഒബാമയെ പോലെ സങ്കീർണമായ കുടുംബ പശ്ചാത്തലം ഉള്ള ഒരു കുട്ടി അന്ന് അനുഭവിച്ചിരിക്കാവുന്ന പ്രശ്നങ്ങളുടെ എണ്ണവും, അളവും ഊഹിക്കാവുന്നതെ ഉള്ളൂ.അച്ഛനിൽ നിന്നും,അമ്മയിൽ നിന്നും അകന്ന്, പലയിടങ്ങളിൽ ആയി , ഏറെക്കുറെ തനിയെ ചെലവഴിച്ച ബാല്യ, കൗമാരങ്ങൾ ആണ് അദ്ദേഹത്തിനുള്ളത്.ആ കടും കാലങ്ങൾ താണ്ടി, അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ എത്തുമ്പോഴും , അതിന് വേണ്ടിയുള്ള രാഷ്ട്രീയ പയറ്റുകൾ കഴിഞ്ഞിട്ടും, ഒരു നല്ല മനുഷ്യന്റെ സ്നേഹാർദ്രതകൾ അദ്ദേഹത്തിൽ ബാക്കി ഉണ്ടായിരുന്നു എന്നതാണ് ബരാക്ക് ഒബാമയെ എനിക്ക് പ്രിയപ്പെട്ട ഒരാൾ ആക്കുന്നത്.

തന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബൈഡനും ആയി ഒബാമ പങ്ക് വച്ചിരുന്ന ആത്മ സൗഹൃദം ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത ഒന്നാകാം.പ്രായത്തിൽ തന്നെക്കാൾ ഒരുപാട് മൂത്തതും, എന്നാൽ പദവിയിൽ തനിക്ക് താഴെയുള്ളതും ആയ ജോയും ആയി ഊഷ്മളമായ അടുപ്പമാണ് പ്രസിഡന്റ് ഒബാമ ഉണ്ടാക്കിയെടുത്തത്.ഒബാമ- ബൈഡൻ ബ്രോമാൻസ് എന്ന് മാധ്യമങ്ങൾ പ്രകീർത്തിച്ച ആ അടുപ്പത്തെപ്പറ്റി ഒബാമ തന്നെ പറഞ്ഞത് - lam the President, but he is the boss - എന്നാണ്.
രണ്ട് തവണ നീണ്ട തന്റെ പ്രസിഡന്റ് കാലം കഴിഞ്ഞു, വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങും മുൻപ്, ഒബാമ നടത്തിയ വിട വാങ്ങൽ പ്രസംഗത്തിൽ നിറഞ്ഞ മിഴികളോടെ, ഇടറിയ ശബ്ദത്തോടെ, ഏറ്റവും വികാരാധീനനായി അദ്ദേഹം നന്ദി പറയുന്നത് മിഷേൽ റോബിൻസൺ ഒബാമ എന്ന സ്വന്തം ഭാര്യക്ക് ആണ്.അധികാരങ്ങളും, സ്ഥാന മാനങ്ങളും ഇഴഞ്ഞു കയറി വന്ന് മലീമസമാക്കാത്ത സ്നേഹ ബഹുമാനങ്ങൾ പരസ്പരം പങ്ക് വച്ച ഭാര്യയും, ഭർത്താവും ആണ് മിഷേലും, ഒബാമയും.അവർ ഒരുമിച്ചു നിൽക്കുന്ന ഓരോ നിമിഷത്തിലും പരസ്പര പൂരകമായി തീരുന്ന ആ സ്നേഹം വെട്ടി തിളങ്ങുന്നത് കാണാം.

ഒബാമയുടെ ഔദ്യോഗിക വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫർ ആയിരുന്ന പീറ്റ് സൂസ പകർത്തിയ  ചിത്രങ്ങളിൽ ഏറ്റവും സുന്ദരമായ ചിത്രമാണ്, തന്റെ ചുറ്റും വൈറ്റ് ഹൗസ് സ്റ്റാഫ് നിൽക്കുമ്പോൾ  പ്രസിഡൻറ് , ഫസ്റ്റ് ലേഡിയും ആയി പങ്കു വയ്ക്കുന്ന ഒരു സ്നേഹ നിമിഷം.പീറ്റ് സൂസയുടെ തന്നെ വാക്കുകളിൽ ചുറ്റും നിൽക്കുന്ന ഉദ്യോഗസ്ഥർ , പ്രസിഡന്റിനെ അല്ലാതെ എങ്ങോട്ട് നോക്കും എന്നറിയായതെ കുഴങ്ങി പോയ നിമിഷം ആയിരുന്നു അത്.

കുട്ടികളോട് ഒബാമക്ക് ഉണ്ടായിരുന്നത് ഒരു അത്ഭുത രസതന്ത്രം ആണ്. തന്നെ കാണാൻ എത്തിയ പിഞ്ചു കുഞ്ഞിനെ നെഞ്ചിൽ വച്ച്, ഓവൽ ഓഫീസിന്റെ തറയിൽ മലർന്ന് കിടന്ന പ്രസിഡന്റിനെ കണ്ട് വൈറ്റ് ഹൗസ് അത്ഭുതപ്പെട്ടു എന്ന് സാക്ഷ്യങ്ങൾ ഉണ്ട്.ലോകത്തിന്റെ തന്നെ വിധി നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന നിമിഷങ്ങളിലും,കുട്ടികളുടെ ചോദ്യങ്ങൾ കേൾക്കാനും, ഉത്തരങ്ങൾ പറയാനും, അവരോട് സംസാരിക്കാനും എപ്പോഴും അദ്ദേഹം ഇഷ്ട്ടപ്പെട്ടു. കുട്ടികൾ ഏറ്റവും ഇഷ്ടപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഒരു പക്ഷെ ബാരാക് ഒബാമയായിരിക്കാം.

ഒസാമ ബിൻ ലാദനെ ലക്ഷ്യം വച്ചു നടത്തിയ അതീവ രഹസ്യ സ്വഭാവമുണ്ടായിരുന്ന,അമേരിക്കൻ മിലിട്ടറി ഓപ്പറേഷൻ നടക്കുമ്പോൾ വൈറ്റ് ഹൗസിന്റെ സിറ്റുവേഷൻ റൂമിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഒപ്പം ഇരിക്കുന്ന ഒരു ഒബാമ ചിത്രം ഉണ്ട്.ഏറ്റവും രസമുള്ള വസ്‌തുത, ആ ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട കസേരയിൽ ഇരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് അല്ലെന്നുള്ളത് ആണ്. അദ്ദേഹം ഇരിക്കുന്നത്, മുറിയുടെ മൂലക്ക് ഇട്ട ഒരു ചെറിയ കസേരയിൽ ആണ്.നമുക്ക് എത്ര കാലം കഴിഞ്ഞാൽ ആണ് അങ്ങനെ ഒരു ചിത്രം സങ്കൽപ്പിക്കാൻ കൂടിയാകുക??
ചില ആളുകൾ നമ്മളെ വിസ്മയിപ്പിക്കുന്നത് എല്ലായ്പ്പോഴും അവനവൻ ആയിരിക്കുന്നതിൽ പുലർത്തുന്ന നിഷ്കർഷ കൊണ്ടാണ്...അങ്ങനെ വിസ്മയിപ്പിച്ച ഒരാൾ ആണ് ഒബാമ .

അധികാരത്തിന്റെ ലഹരി പിടിപ്പിക്കുന്നതും, മടുപ്പ് ഉളവാക്കുന്നതും ഒക്കെയുമായ ഇടനാഴികളിലൂടെ നടക്കുമ്പോഴും സ്നേഹിക്കാനും, ചിരിക്കാനും, അഗാധമായി സൗഹൃദത്തിൽ ആയിരിക്കാനും ഒക്കെ കഴിഞ്ഞ ഒരാൾ....

Facebook Comments

Comments

 1. V. George

  2020-10-31 02:30:12

  It is certainly true that Barak Hussein Obama loves the entire world and United States is one of the countries in the world. Our great President Trump loves America and his agenda is Make America Number One Again. If you are for American prosperity, vote four more years for Trump. If you want prosperity of other nations, then vote for Obama pal Biden.

 2. Babu John

  2020-10-30 15:32:07

  House coronavirus oversight report rips Trump admin's pandemic response. A House subcommittee on the coronavirus crisis issued a report Friday blasting the Trump administration's response to the pandemic, calling it "among the worst failures of leadership in American history." "The virus is a global scourge, but it has been an American fiasco, killing more people in the United States than in any other country," said the report, which the Democratic-run subcommittee of members of both parties released four days before Election Day.

 3. Renjini Mathews

  2020-10-29 19:45:29

  trump hates President Obama. And Obama is black. He is eloquent and he can articulate well. Intelligence, smart and good looking. That makes him mad... That's why Trump wants to reverse all decisions made by Obama. Jealousy, malicious, deceitful, anger #BidenHarris2020

 4. Mathew Varghese

  2020-10-29 19:40:07

  Obama Is Getting Under Trump’s Skin, Driving Him Even More Desperate. Trump is reportedly fuming, becoming more desperate and erratic as former President Obama appears to be getting under his skin by returning to the campaign trail to help Democrat Joe Biden’s election. bobby escaped from the basement where he was locked up by his wife and is back spitting hatred, no-sense & false statements as usual. Trump lashed out at Fox News for airing an Obama speech from Florida on Tuesday, just the latest incident of him lashing out at Obama. Trup is losing badly. He will be yelling & kicking in the prison by this time next year.

 5. JACOB

  2020-10-29 19:34:51

  Obama said he wanted fundamental transformation of America. Into what? A socialist third world country! He was ashamed of America's position in the world. He tried to get as many Muslim refugees into America as possible. He was proud of the fact he was a Muslim. His conversion to Christianity was only for political purposes. He married a woman who was never proud of America until he became President. The Obamas are pompous people. Trump became President because of Obama's bad policies. Obama politicized law enforcement and intelligence agencies to favor of Democrats.

 6. Anthappan

  2020-10-29 19:23:17

  One of the best presidents of USA. He is well respected around the world. Those who want to be a public servant, they can follow him. One of his best books is ‘Audacity Of Hope’. It is a good read . As the proverbs says, ‘A tree is known by its fruit’. Likewise people those who are filled with hate in their heart would say, ‘Obama’ hates America . He is a family man to follow. Nobody has ever complained about his disrespect to women or about any sexual advances on women. His actions are in par with the values of Jesus. He is compassionate to oppressed and downtrodden. He is empathetic and kind to fellow beings. He stays cool when faced with crisis. He brought back the economy destroyed by George Bush Jr in Iraq war. When he left Office, the unemployment rate was

 7. Boby Varghese

  2020-10-29 17:57:03

  Obama hated this country, just like his father hated Great Britton. Obama never will agree that America is exceptional. He is incapable to say that he is proud of the USA. He tried his best to prove that capitalism is a failure. He went all over the world to apologize for American atrocities. He did executive orders one after another to break the back of American industries. During his 8 years of time, America lost 200,000 manufacturing jobs. Food-stamp recipients increased by 11 million. Household income was flat for eight years.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

View More