Image

തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 951 പേർക്കു രോഗമുക്തി.

Published on 24 October, 2020
തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 951 പേർക്കു രോഗമുക്തി.

തിരുവനന്തപുരത്ത് ഇന്ന് (24 ഒക്ടോബർ 2020) 909 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 951 പേർ രോഗമുക്തരായി. നിലവിൽ 9,308 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.
ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു:
1. ധനുവച്ചപുരം സ്വദേശി സുന്ദര് രാജ് (75),
2. കരമന സ്വദേശിനി നിര്മ്മല (68),
3. പാച്ചല്ലൂര് സ്വദേശി ഗോപകുമാര് (53),
4. പൂവാര് സ്വദേശിനി അരുണ (58),
5. കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന് നായര് (74)
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 751 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒമ്പതു പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,045 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,783 പേർ വീടുകളിലും 173 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,287 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക