-->

VARTHA

ഇന്ത്യന്‍ വിദ്യാര്‍ഥിയെ ശ്വാസംമുട്ടിച്ച് കൊന്ന ഓസ്‌ട്രേലിയന്‍ യുവതിക്ക് തടവ് ശിക്ഷ

Published

on

മെല്‍ബണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ സെക്‌സ് ടോയ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ യുവതിക്ക് ഒമ്പത് വര്‍ഷം തടവ് ശിക്ഷ. മെല്‍ബണ്‍ സ്വദേശിയായ ജാമി ലീയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് വര്‍ഷത്തിനാണ് ശിക്ഷയെങ്കിലും മൂന്ന് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാല്‍ പ്രതിക്ക് പരോളില്‍ പുറത്തിറങ്ങാം.

2018 ജൂലായിലാണ് ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയായിരുന്ന മൗലിന്‍ റാത്തോഡി(24)നെ ജാമി ലീ കൊലപ്പെടുത്തിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മൗലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം.

വീട്ടിലെത്തിയ മൗലിനോട് ജാമി സൗഹൃദത്തില്‍ പെരുമാറി. തുടര്‍ന്ന് മൗലിന്റെ കഴുത്തില്‍ കൈകള്‍ കൊണ്ട് വരിഞ്ഞുമുറുക്കി.ശ്വാസം കിട്ടാതായി കൈവിടണമെന്ന് മൗലിന്‍ ആംഗ്യം കാണിച്ചെങ്കിലും ജാമി സെക്‌സ് ടോയിയുടെ കേബിള്‍ ഉപയോഗിച്ച് വീണ്ടും കഴുത്തില്‍ വരിഞ്ഞുമുറുക്കി. തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയിലായതോടെ പോലീസിനെ വിവരമറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൗലിന്‍ പിറ്റേദിവസം മരിച്ചു.

പ്രകോപിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരുന്ന ഒരു യുവാവിന്റെ ജീവനാണ് യുവതി ഇല്ലാതാക്കിയതെന്നായിരുന്നു വിധിപ്രസ്താവത്തിനിടെ കോടതി പറഞ്ഞത്. ലൈംഗിക താല്‍പര്യത്തോടെയല്ല യുവാവിനെ വിളിച്ചുവരുത്തിയതെന്നും ആക്രമണം നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചത് വ്യക്തമാണെന്നും കോടതി കണ്ടെത്തി. മൗലിന്‍ വീട്ടിലേക്ക് വരുന്നതിന് മുമ്പ് കൊലപാതകത്തെക്കുറിച്ച് ജാമി ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്; അന്വേഷണം മുന്നോട്ടുപോകുകയാണ്: വി.മുരളീധരന്‍

കേരളത്തില്‍ കോളേജുകള്‍ തുറക്കുന്നു, മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1 മുതല്‍

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്, 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

കോവിഡ് ഭീതി ഒഴിഞ്ഞ് ഇറ്റലി; രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

പണം തിരിച്ചടച്ച് വിലാസിനി തടിയൂരി, രാജപ്പന്‍ കേസ് പിന്‍വലിക്കുന്നു

ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി

സ്​ത്രീധന പീഡന മരണങ്ങള്‍ ഗൗരവമായി കണ്ട്​ കര്‍ശന നടപടിയെടുക്കുമെന്ന്​ മുഖ്യമ​ന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരണം; കെ സുധാകരന്‍

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരും; ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി

വെങ്ങാനൂരിലും യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് പിടിയില്‍

വിസ്മയയുടെ മരണം: കിരണ്‍കുമാറിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

ക​ര്‍​ണാ​ട​ക സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

കാനം രാജേന്ദ്രന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബീഫ് ഒഴിവാക്കിയതടക്കം രണ്ട് വിവാദ ഉത്തരവുകള്‍ക്ക് സ്റ്റേ; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ആലപ്പുഴയി‍‍ല്‍​ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഞായറാഴ്ചരാത്രി വീട്ടില്‍ പോകണമെന്ന് പറഞ്ഞു വഴക്കുണ്ടാക്കി, നേരംപുലരട്ടെ എന്ന് പറഞ്ഞു: കിരണിന്റെ മൊഴി

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ്

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദഗ്‌ദ്ധര്‍

യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ല, തന്റെ രാജ്യം: വീണ്ടും വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മിസോറം മന്ത്രി

സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കണമെന്ന് യുജിസി നിര്‍ദ്ദേശം

സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ നാലുവയസ്സുകാരനില്‍ ഡെല്‍റ്റ പ്ലസ് കണ്ടെത്തി

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

ഇന്ത്യയില്‍ 39,000 പുതിയ കോവിഡ് കേസുകളും 846 മരണവും

ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍

'പറഞ്ഞാ വിശ്വസിക്കില്ല, പെരിയ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി കിട്ടിയത് യാദൃശ്ചികം'- ജില്ലാപഞ്ചായത്ത്

പദ്മജ മേനോന്‍ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറിയായി

സംസ്ഥാനത്ത് നാലുവയസ്സുകാരനില്‍ ഡല്‍റ്റാ പ്ലസ് -പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

View More