-->

Sangadana

നവംബർ 3 വിജയി ഇല്ലെങ്കിലോ? (ബി ജോൺ കുന്തറ)

Published

on

നിരവധി സംസ്ഥാനങ്ങളിൽ വോട്ടുകൾ എണ്ണിത്തീരില്ല
 
മാധ്യമങ്ങളിളിലും, മറ്റു പലേ വേദികളിലും ചർച്ച നടക്കുന്ന ഒരു പ്രധാന വിഷയം. വായനക്കാർക്ക് അറിയാം ഇവിടെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ, ജനകീയ ഭൂരിപക്ഷത്തേക്കാൾ പ്രാധാന്യത ഇലക്ടറൽ കോളേജ് എന്ന സംവിധാനത്തിന്.
ഇന്നത്തെ കണക്കിൽ കുറഞ്ഞത് 270 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയിരിക്കണം വിജയി ആരെന്ന് വെളിപ്പെടുത്തുന്നതിന്. 2016 തിരഞ്ഞെടുപ്പിൽ ട്രംപിന് 304 വോട്ടുകൾ ലഭിച്ചു. ഓരോ സംസ്ഥാനത്തു നിന്നുമുള്ള കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം അനുസരിച്ചാണ് ഈ സംഗം രൂപപ്പെടുന്നത്. ഓരോ സംസ്ഥാനത്തും ആർക്ക് ജനകീയ ഭൂരിപക്ഷo കിട്ടുന്നു അയാൾക്ക് ആ സംസ്ഥാനത്തിൻലെ മുഴുവൻ ഇലക്ടറൽ കോളേജ് വോട്ടുകളും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിൻറ്റണ് കൂടുതൽ ജനകീയ ഭൂരിപക്ഷo കിട്ടി എന്നും അറിയാമല്ലോ. ഭരണഘടന ഇതുപോലുള്ള ഒരു വ്യവസ്ഥിതി രൂപീകരിച്ചത് ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങൾക്കും പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ തുല്യ പ്രാധാന്യത നൽകുന്നതിനാണ് .

തിരഞ്ഞെടുപ്പു ദിനം പാതിരയോടെ വിജയി ആരെന്ന് അറിയുക എന്ന കീഴ്വഴക്കം നിലനിൽക്കുന്നു. എന്നാൽ ഇത്തവണ ഒരു വലുതായ വ്യത്യാസം കാണുന്നത് പോസ്റ്റ് വഴിയുള്ള വോട്ടുകളുടെ അതിപ്രസരണം. കോവിഡ് രോഗ സംക്രമണം കണക്കിലെടുത്തു നിരവധി സംസ്ഥാനങ്ങൾ തപാൽ വഴിയുള്ള വോട്ടു ചെയ്യൽ വളരെ വിപുലമാക്കിയിരിക്കുന്നു അയവുകളും വരുത്തിയിരിക്കുന്നു.
ലോകത്തിൽ അമേരിക്കയിൽ മാത്രമേ ഇതുപോലെ നിയന്ത്രണ രഹിത തപാൽ വോട്ടു സംവിധാനമുള്ളു സമ്മതിദായകർ മുൻ‌കൂർ ആവശ്യപ്പെടാതെ ബാലറ്റുകൾ നൽകുക. ആരെല്ലാം രജിസ്റ്റര്‍ ചെയ്ത വോട്ടർമാർ, ആരെല്ലാം നിയമവിരുദ്ധമായവർ  എന്നതിൽ വ്യക്തതയില്ല ഇതെല്ലാം വോട്ടെണ്ണൽ സമയം  തർക്ക മാർഗ്ഗങ്ങൾ ആയിമാറും.

സാധാരണ തിരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ടുകൾ തിരഞ്ഞെടുപ്പിനു മുൻപോ തിരഞ്ഞെടുപ്പു ദിനമോ ബാലറ്റ് വഹിക്കുന്ന കവറിൽ മുദ്ര വീണിരിക്കണം എങ്കിലേ അതൊരു സാധുവാകുകയുള്ളു. എന്നാൽ പലേ സംസ്ഥാനങ്ങളും അതിൽ നവംബർ 15 വരെ ആകാം എന്നു പറയുന്നു. ഇതെല്ലാം ഡെമോക്രാറ്റ് പാർട്ടി നിയന്ധ്രിക്കുന്ന സംസ്ഥാനങ്ങൾ. ഇതിനെ ചൊല്ലി കേസുകൾ നടക്കുന്നു.

മാധ്യമങ്ങളിൽ യുദ്ധക്കള സംസ്ഥാനങ്ങൾ എന്ന പ്രതിപാദ്യം കേട്ടുകാണും ഇത്തവണ ആ സംസ്ഥാനങ്ങൾ, പെൻസിൽവേനിയ,നോർത്ത് കാരലീന, മിഷിഗൺ, ഒഹായോ, ഫ്ലോറിഡ. ഇതിൽ  മൂന്നു  സംസ്ഥാനങ്ങളിൽ നവംബർ 15നകം വോട്ടുകൾ തപാല്‍ ചെയ്താൽമതി.

ട്രംപിൻറ്റെ വിജയത്തിന് ഈ അഞ്ചു സംസ്ഥാനങ്ങളും ആവശ്യo അതിൽ മൂന്നു സ്റ്റേറ്റുകൾ തപാൽ വോട്ട് തിയതി നീട്ടിയിരിക്കുന്നു. ഈ മൂന്നു സംസ്ഥാനങ്ങളിൽ നിന്നുമായി 51 ഇലക്ടറൽ കോളേജ് വോട്ടുകൾ.ഏതു രീതികളിൽ വോട്ടെടുപ്പു നടന്നാലും ജോ ബൈഡനു 236 വോട്ടുകൾ തീർച്ച. ട്രംപിനെ സംബന്ധിച്ചിടത്തോളം തീർച്ച പറയുവാൻ പറ്റുന്ന വോട്ടുകൾ 200 നു താഴെ ഈ സാഹചര്യത്തിൽ ഒരു അനിശ്ചിതത്വം ഒഴിവാക്കുക ട്രംപിനെ സംബന്ധിച്ചിടത്തോളം സാദ്യമാക്കുക വിഷമം.

2016ൽ ഈ സംസ്ഥാനങ്ങളെല്ലാം ട്രംപിൻറ്റെ വിജയം ഉറപ്പിച്ചു. ഇത്തവണ ഇതിൽ രണ്ടു സംസ്ഥാനങ്ങളെ അടർത്തി എടുത്താൽ ബൈഡൻറ്റെ വിജയം തീർച്ച. മുകളിൽ പറഞ്ഞ മൂന്നു പ്രധാന സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തീരുകില്ല 15 ആം തിയതിവരെ സമയം നീട്ടിയിരിക്കുന്നതിനാൽ ആരും പരാജയം സമ്മതിക്കില്ല.
ഇരുകൂട്ടരും നിരവധി അഭിഭാഷകരെ ഈ സംസ്ഥാനങ്ങളിൽ ഒരുക്കി നിറുത്തിയിരിക്കുന്നു കോടതികളിലേക്ക് ഓടുന്നതിന്. തർക്കങ്ങളും പ്രതികരണങ്ങളുമായി ദിനങ്ങൾ നീണ്ടുപോകും. 2000 തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിൽ കണ്ടത് ഇത്തവണ കാണുവാൻ സാധ്യത കാണുന്ന പ്രതിസന്ധിയുടെ മുന്നിൽ ഒന്നുമല്ലാതാകും.

ജനുവരി 21 നു മുൻപ് പുതിയ പ്രസിഡൻറ്റ് സ്ഥാനാരോഹണം നടത്തിയിരിക്കണം അത് ഭരണഘടന അനുശാസിക്കുന്നത് ഈ സാഹചര്യത്തിൽ തർക്കങ്ങൾ ജനുവരിയിലും നീണ്ടുപോയാൽ വരുന്ന വിനകൾ ഒന്ന് പരമോന്നത കോടതിയിൽ കേസെത്തും അവിടെയും ഒരു തീരുമാനം വരുന്നില്ല എങ്കിൽ കോൺഗ്രസ്സ് വേണ്ടിവരും പ്രസിഡൻറ്റിനെ തിരഞ്ഞെടുക്കുവാൻ.

കീഴ് വഴക്കം ഡിസംബർ പകുതിയോടെ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പു ഫലങ്ങളും സാക്ഷ്യപ്പെടുത്തിയിരിക്കും സ്റ്റേറ്റുകൾ ഇലക്ടറൽ കോളേജ് അംഗങ്ങളെ ചിട്ടപ്പെടുത്തി രാഷ്ട്ര തലസ്ഥാനത്തേക്കു വിടും അവിടെ അവർ വോട്ട് രേഖപ്പെടുത്തും.നിയുക്ത പ്രസിഡൻറ്റ് തിരഞ്ഞെടുക്കപ്പെട്ടു.
മുൻകാലങ്ങളിൽ ഏതാനും തവണകൾ ഇലക്ടറൽ കോളേജിന് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് പറ്റാതെ വന്നു. ആ സാഹചര്യത്തിൽ നടപടികൾ കോൺഗ്രസ്സിലേയ്ക് നീങ്ങും. കോൺഗ്രസ്സിൽ ഹൌസ് പ്രസിഡൻറ്റിനെ തിരഞ്ഞെടുക്കും സെനറ്റ് ഉപരാഷ്ട്രപതിയെയും. പുതിയ കോൺഗ്രസ്സ് ജനുവരി ആദ്യ ആഴ്ച ചുമതല ഏൽക്കുക അതാണ് കീഴ്വഴക്കം.

ഈ സാഹചര്യത്തിൽ ഏത് രാഷ്ട്രീയ പാർട്ടി കോൺഗ്രസ്സ് നിയന്ധ്രിക്കുന്നു, സംസ്ഥാനങ്ങൾ ഭരിക്കുന്നു. അതനുസരിച്ചു പ്രസിഡൻറ്റ് തിരഞ്ഞെടുക്കപ്പെടും. ഇവിടെ  ഓരോ സംസ്ഥാനത്തിനും ഒരു വോട്ടു മാത്രം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓരോ സെനറ്റർക്കും ഒരു വോട്ട്.

ഇന്നത്തെ ഈ വിഘടിത രാഷ്ട്രീയ അന്തരീഷത്തിൽ, സാമാന്യമര്യാദകളും കീഴ്വഴക്കങ്ങളും മാറി നിൽക്കും. അന്തരീഷം വാഗ്വാദ പൂരിതമാകും. രാഷ്ട്രീയ മുതലെടുപ്പുകാർ വീഥികളിൽ ഇറങ്ങും. ഒരു വിട്ടു വീഴ്ചക്കും ഒരു പാർട്ടിയും സമ്മതിക്കില്ല എന്നു വരുമോ? നമ്മുടെ ജനാധിപത്യത്തിൻറ്റെ ശക്തിയും കെട്ടുറപ്പും എത്ര വലുത് എന്നത് വരുന്ന തിരഞ്ഞെടുപ്പിൽ ബോധ്യമാകും.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ന്യു യോർക്ക് സിറ്റിയിൽ ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

ന്യു യോർക്ക് സിറ്റി മേയർ ഇലക്ഷനിൽ എറിക് ആഡംസ് മുന്നിൽ

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 19)ന് ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)

ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)

ജനപക്ഷത്താണ് വി.ഡി.സതീശൻ (കളത്തിൽ വർഗീസ് )

സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?

കെ.യു.ഡബ്ല്യൂ.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി

മൂവരും ടീച്ചർമാർ, വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി പറക്കണം (കുര്യൻ പാമ്പാടി)

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

View More