Image

ഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചു

Published on 19 October, 2020
ഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചു
ന്യു ജേഴ്സി: കോവിഡ് കാലത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എച്ച്.എന്‍.എ. മുന്‍ പ്രസിഡന്റ് ഡോ. രേഖാ മേനോനെ സ്‌റേറ് സെനറ്റും അസംബ്ലിയും ലോംഗ് ബ്രാഞ്ച് സിറ്റി മേയറും കൗണ്‍സിലും പ്രൊക്ലമേഷന്‍ നല്‍കി ആദരിച്ചു.

ഡോക്ടറെന്ന പ്രവര്‍ത്തനത്തിന് പുറമെ പുത്രന്‍ അര്‍ജുനനുമൊത്ത് ഒട്ടേറെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പ്രൊക്ലമേഷനില്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി വിവിധ സംഘടനകളില്‍ അവരുടെ പ്രവര്‍ത്തനവും സേവനവും മുതല്ക്കൂട്ടായി.

ചിന്മയ മിഷന്‍, സേവാ ദീവാളി ഫുഡ് ഡ്രൈവ്, ഇന്ത്യയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള എംപവര്‍മെന്റ് ഫൗണ്ടേഷന്‍, സെന്‍ട്രല്‍ ഫുഡ് ബാങ്ക് ഓഫ് ന്യു ജേഴ്സി തുടങ്ങിവയിലൊക്കെ അവര്‍ പ്രവര്‍ത്തിക്കുന്നു

പുത്രനുമൊത്ത് അഞ്ച് ആശുപത്രികള്‍, ലോംഗ് ബ്രാഞ്ച് പോലീസ്, ഫാസ്റ്റ് എയിഡ് സ്‌ക്വാഡ്‌സ് തുടങ്ങിവക്ക് 1800-ല്‍ പരം ഫെയ്സ് ഷീല്‍ഡുകള്‍ നല്‍കി. സീമെന്‍സ് കോര്‍പറേഷനുമായി സഹകരിച്ചാണിത്. അതിനു പുറമെ ഫെയ്സ് മാസ്‌ക്, ബോട്ടില്‍ഡ് വാട്ടര്‍, 150-ല്‍ പരം ഷര്‍ട്ടുകള്‍ തുടങ്ങിവ ഹോംലെസ് ആയ ആളുകള്‍ക്ക് നല്‍കി.

ആവശ്യക്കാര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റു സഹായങ്ങളും എത്തിക്കുന്ന തിരക്കിലാണ് അവര്‍-പ്രൊക്ലമേഷന്‍ ചൂണ്ടികാട്ടി.

സ്റ്റേറ്റ് സെനറ്റര്‍ വിന്‍ ഗോപാല്‍ സ്റ്റേറ്റ് ലജിസ്ലേച്ചറിന്റെയും ലൊംഗ് ബ്രഞ്ച് മേയര്‍ ജോണ്‍ പാലോണ്‍ സിറ്റിയുടെയും പ്രൊക്ലമേഷന്‍ സമ്മാനിച്ചു. ലോംഗ് ബ്രാഞ്ച് എഡ്യുക്കേഷന്‍ സൂപ്രണ്ട് ഡോ. മൈക്ക് സാല്‍ വത്തോരെ, ബിസിനസ് അഡ്മിനിസ്റ്റ്രേറ്റര്‍ പീറ്റ് ജനോവീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജമൈക്കയിലെ കിങ്ങ്സ്റ്റണില്‍ ജനിച്ച രേഖ മേനോന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ അംഗീകാരമുള്ള ക്യാമ്പിയന്‍ കോളജിലാണ് പഠിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ കര്‍ണാടകയിലെ എം എസ് രാമയ്യ മെഡിക്കല്‍ കോളജില്‍ നിന്നും മെഡിസിന്‍ പഠനം പൂര്‍ത്തീകരിച്ചു. ഇന്ത്യയില്‍ കുറച്ചുകാലം ഡോക്ടറായി പ്രവര്‍ത്തിച്ച ശേഷം മലേഷ്യയിലും പ്രാക്റ്റിസ് ചെയ്തു. പിന്നീട് ന്യൂ യോര്‍ക്കിലെ ബ്രൂക്ലിന്‍ ഹോസ്പിറ്റല്‍ സെന്ററില്‍ ചീഫ് റെസിഡന്റായും ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിന്റെയും ജി എം ഇ കമ്മിറ്റികളുടെയും ഹൗസ് സ്റ്റാഫ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. എ എ എഫ് പി യിലെ അംഗമായും ബ്രൂക്ലിനിലെ അപ്പോളോ മെഡിക്കല്‍ പി സി യുടെ ഉടമസ്ഥരില്‍ ഒരാളെയും ന്യൂ ജേഴ്സിയില്‍ ലോങ്ങ് ബ്രാഞ്ചില്‍ പാര്‍ട്ണര്‍ഷിപ് ഹെല്ത്ത് സെന്ററില്‍ മെഡിക്കല്‍ ഡയറക്ടറായുമെല്ലാം മെഡിക്കല്‍ രംഗത്ത് തന്റേതായ ഇടം നേടിയെടുത്തു.

ന്യൂജേഴ്സിയില്‍ വിദ്യാഭ്യാസ ബോര്‍ഡിലെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും പ്രാഥമിക ഫിസിഷ്യനായും പ്രവര്‍ത്തിച്ചു വരുന്നു.

യു എസിലും കാനഡയിലും നിരവധി വേദികളില്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തവും കഥകളിയും
അവതരിപ്പിച്ച് കലാസ്‌നേഹികളുടെ ഹൃദയത്തിലും ഡോക്ടര്‍ സ്ഥാനം നേടിയെടുത്തു. ചിത്ര മേനോനുമായി ചേര്‍ന്ന് എസ് പി എഫ് എ യുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള കലാകാരന്മാരെയും കലാകാരികളെയും നോര്‍ത്ത് അമേരിക്കയിലും കാനഡയിലും എത്തിക്കുന്നതിനും സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിനും സ്തുത്യര്‍ഹമായ പങ്കു വഹിച്ചു. ഇതിലൂടെ 2003 മുതല്‍ 2011 വരെ സ്വരൂപിച്ച പണം ലോക്കല്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഹിക്കുകയും ചെയ്തു. ഇതുകൂടാതെ രണ്ട് വാര്‍ഷിക പരിപാടികളും നടത്തി - ജനുവരിയില്‍ തിരുവാതിര കളിയും ഏപ്രിലില്‍ വിഷുവുമായി ബന്ധപ്പെട്ട പ്രോഗ്രാമും. ഇതിലൂടെ ലഭിച്ച ഫണ്ട് ലോക്കല്‍ കമ്മ്യൂണിറ്റിക്കും ന്യൂ ജേഴ്സിയിലെ ക്രാന്‍ബെറിയില്‍ പതിനെട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിന്മയ മിഷനും ക്ഷേത്രങ്ങള്‍ക്കും വേണ്ടി നല്‍കി.

പതിനഞ്ചു വര്‍ഷക്കാലമായി ചിന്മയ മിഷന്റെ സജീവ പ്രവര്‍ത്തകയായ രേഖ മേനോന്‍, എംപവര്‍മെന്റ് ഫൗണ്ടേഷന്റെ സ്‌പോണ്‍സറും മെന്ററും കൂടിയാണ്. ഈ പ്രസ്ഥാനം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫണ്ട് സ്വരൂപിച്ച് ഇന്ത്യയിലെ വിദ്യാര്‍ഥിനികള്‍ക്ക് പിന്തുണ നല്കിയതോടൊപ്പം ന്യൂജേഴ്സിയിലെ സെന്‍ട്രല്‍ ഫുഡ് ബാങ്കില്‍ 21,000 പേര്‍ക്കുള്ള ഭക്ഷണവും നല്‍കി. ലൂസിയാനയില്‍ കത്രീന കൊടുങ്കാറ്റും ബോസ്റ്റണില്‍ ഹാര്‍വെയും നാശം വിതച്ചപ്പോഴും ഭക്ഷണവും അവശ്യ വസ്തുക്കളുമായി ആളുകളുടെ അരികിലേക്ക് എത്തുന്നതിന് രേഖ നേതൃത്വം കൊടുത്തു.

ന്യൂ ജേഴ്സിയിലുള്ള മലയാളികളായ ഹിന്ദുക്കളെ ചേര്‍ത്ത് 2013 ല്‍ രൂപം കൊടുത്ത കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്സി (കെ എച്ച് എന്‍ എ) യുടെ ബോര്‍ഡ് മെമ്പര്‍ കൂടിയാണ്. 2017 - 2019 വരെ കെ എച്ച് എന്‍ എ യുടെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 2019 ല്‍ സംഘടനയുടെ കണ്‍വന്‍ഷനും നടത്തി. കെ എച്ച് എന്‍ എ യുടെ സ്‌പോണ്‍സറിങ്ങ് പ്രോഗ്രാം വഴി കേരളത്തിലെ നിരവധി കുട്ടികളുടെ പഠനം ഏറ്റെടുത്ത് നടത്തുന്നുണ്ട്. രേഖ മേനോന്‍ പ്രസിഡന്റ് ആയിരിക്കെയാണ് ആദിവാസി കുട്ടികളുടെ പഠനത്തിനായി സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കാനും നെമ്മാറയില്‍ ഭക്ഷ്യ വിതരണം നടത്താനും കെ എച്ച് എന്‍ എ സ്‌പോണ്‍സര്‍ ചെയ്തത്. ഇതുകൂടാതെ യു എസിലെ നിര്‍ധന കുടുംബങ്ങള്‍ക്കും സഹായം എത്തിച്ചു.

അടുത്തിടെ സീമന്‍സുമായി ചേര്‍ന്ന് ഫേസ് ഷീല്‍ഡുകളുടെ വിതരണം സംഘടിപ്പിച്ചു. മകന്‍ അര്‍ജുനയും അമ്മയ്ക്കൊപ്പം വിതരണത്തില്‍ പങ്കുചേര്‍ന്നു. അഞ്ച് ആശുപത്രികളിലായിരുന്നു വിതരണം - സെന്‍ട്രല്‍ സ്റ്റേറ്റ് മെഡിക്കല്‍ സെന്റര്‍ , മോന്‍മൗത്ത് മെഡിക്കല്‍ സെന്റര്‍ സൗത്ത്, റിവര്‍വ്യൂ ഹോസ്പിറ്റല്‍, ജേഴ്സി ഷോര്‍ ഹോസ്പിറ്റല്‍. കൂടാതെ ലോങ്ങ് ബ്രാഞ്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലും ഫസ്റ്റ് എയ്ഡ് സ്‌ക്വാഡുകളിലും ഫേസ് ഷില്‍ഡുകള്‍ എത്തിച്ചുനല്‍കി.

ഫ്രീഹോള്‍ഡിലും ലോങ്ങ് ബ്രാഞ്ചിലും ഫേസ് മാസ്‌കുകള്‍ വിതരണം ചെയ്തതോടൊപ്പം ഭവനരഹിതര്‍ക്ക് വെള്ളവും വസ്ത്രവും സംഭാവന ചെയ്തു. നവംബറിലും ഡിസംബറിലും ഫുഡ് ഡ്രൈവ് സംഘടിപ്പിക്കുകയും വെള്ളവും വസ്ത്രങ്ങളും കൂടുതലായി വിതരണം ചെയ്യുകയുമാണ് ലക്ഷ്യം. കൂടാതെ, ഡിസംബറില്‍ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ക്ക് ജോലിനഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ കമ്പനികളുമായി തനിക്കുള്ള ബന്ധം ഉപയോഗപ്പെടുത്തി ഐ ടി കമ്പനികളിലും സ്‌കൂളുകളിലും ആരോഗ്യമേഖലയിലും ജോലി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനും രേഖ മേനോന് പദ്ധതിയുണ്ട്. വിവിധ സോഷ്യല്‍ ഗ്രൂപ്പുകളില്‍ സജീവമായതുകൊണ്ടുതന്നെ ജോലി തേടുന്നവരെ കമ്പനികളുമായി സൗജന്യമായി ബന്ധിപ്പിക്കാന്‍ രേഖ മേനോന് സാധിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് തൊഴില്‍ പോര്‍ട്ടല്‍ തുടങ്ങാനും ആലോചനയുണ്ട്. അതിന്റെ ഉദ്ഘാടനം സെനറ്റര്‍ വിന്‍ ഗോപാലിനെക്കൊണ്ട് നിര്‍വഹിപ്പിക്കാനാണ് ആഗ്രഹം.
ഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചുഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചുഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചുഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചുഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചുഡോ. രേഖാ മേനോനെ ന്യു ജെഴ്‌സി സ്റ്റേറ്റ് ലജിസ്ലേച്ചറും ലോംഗ് ബ്രാഞ്ച് സിറ്റി കൗണ്‍സിലും ആദരിച്ചു
Join WhatsApp News
Reader 2020-10-19 20:41:06
That's all ; anything left out?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക