-->

America

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ സമ്മേളനത്തില്‍ സന്ദേഹം കവിത

Published

on

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഭാഷാ സ്‌നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020 ഒക്ടോബര്‍ സമ്മേളനം 11 -ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. ടി.എന്‍. സാമുവലിന്റെ "സന്ദേഹം' എന്ന കവിതയും സുകുമാരന്‍ നായര്‍ അവതരിപ്പിച്ച "ഔഷധച്ചെടികളും അമൂല്യഗുണങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. എ.സി. ജോര്‍ജ് ആയിരുന്നു മോഡറേറ്റര്‍. 

    "അപ്രിയ സത്യങ്ങള്‍ അല്പമൊന്നോതുകില്‍
    ഒപ്പം നശിക്കുമോ സദ്ബന്ധഭാവങ്ങള്‍
    അരുമക്കിടാങ്ങളാം സോദരെ കൊലചെയ്തി-
    ട്ടുരുവിടും മന്ത്രങ്ങള്‍ക്കെന്തുകാര്യം?'

എന്നിങ്ങനെ സാമൂഹ്യ പ്രതിബദ്ധമായ ചോദ്യങ്ങളുയര്‍ത്തിക്കൊണ്ടുള്ള കവിത സദസിന് ശക്തമായ പ്രതികരണങ്ങളുളവാക്കുവാന്‍ പര്യാപ്തമായിരുന്നു. കവിത സന്ദഹമോ സന്ദേശമോ എന്ന ചോദ്യം കേള്‍വിക്കാരില്‍ നിന്നും ഉയര്‍ന്നു. ഇന്ന് ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-മത-രാഷ്ടിയ രംഗങ്ങളിലേക്ക് സദസ്യരെ കൂട്ടിക്കൊണ്ടുപോകയും അവരില്‍ ശക്തമായ പ്രതികരണങ്ങളുണ്ടാക്കുവാന്‍ പരിയാപ്തമാകുകയും ചെയ്തു. ഒരു ചെറിയ കവിതയിലൂടെ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കവിയ്ക്കു കഴിഞ്ഞുവെന്ന് സദസ്യര്‍ വിലയിരുത്തി.
   
അടുത്ത പ്രഭാഷണം സുകുമാരന്‍ നായരുടെ ഔഷധച്ചെടികളും അമൂല്യഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു. ഒരു സാഗരസമാനമായി വിഷയത്തിലേക്ക് ഒന്ന് എത്തിനോക്കാന്‍ മാത്രമെ തനിക്കു സാധിക്കു എന്ന ആമുഖത്തോടെയാണ് സുകുമാരന്‍ നായര്‍ പ്രഭാഷണം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം പ്രത്യേകമായ പല ഔഷധച്ചെടികളെക്കുറിച്ചും അതിന്റെയൊക്കെ ഗുണങ്ങളെക്കുറിച്ചും വിവരിച്ചു. ചര്‍ച്ചയിലേക്കു കടന്നപ്പോള്‍ അതൊരു മഹാപ്രവാഹംപോലെ ഒഴുകാന്‍ തുടങ്ങി. പ്രതികരണങ്ങള്‍ ഇന്ത്യയുടെ ആയുര്‍വ്വേദം എന്ന പൗരാണിക വൈദ്യശാസ്ത്രത്ത തഴുകി സ്വന്തം ജീവിതാനുഭവങ്ങളിലേക്കും ആ അനു‘വങ്ങളുടെ പങ്കിടീലിലും എത്തിച്ചു. അതീവ താല്പര്യത്തോടെയാണ് ഏവരും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നത്.
   
പൊതു ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ഗോപിനാഥ് പിള്ള, ശാന്തമ്മ പിള്ള, ജോസഫ് പൊന്നോലി, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തില്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ്മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതഞ്ജത പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217.

വാര്‍ത്ത: മണ്ണിക്കരോട്ട് (www.mannickarottu.net)Facebook Comments

Comments

  1. ചുമ്മാർ

    2020-10-19 20:07:13

    റൈറ്റർ ഫോറം നടത്തുന്നത്പോലെ ആണ്ടു തോറും സ്ഥിരം വല്ല PRINTING പ്രെസ്സിനും കാശുകൊടുത്തു ഒരു പത്തോ ഇരുപതോ പൊത്തകം അടിപ്പിക്കുക, അതും നമ്മുടെ കീശയിൽ തന്നെ വക്കുക, വേണമെങ്കിൽ അതിൽ എഴുതിയവർക്കു ഓരോ കോപ്പികൾ, ഒറ്റ കോപ്പി മാത്രം കൊടുത്തു വായടപ്പിക്കുക. ഇതൊക്കെ ഒരു നേർച്ചയാണ്. പ്രസുകാരും നമ്മുടെ കാശുകൊണ്ട് ജീവിച്ചുപോകട്ടെ. മലയാളം സൊസൈറ്റി, ഇതെന്നാ പച്ചമരുന്നു കച്ചവടം, പച്ചമരുന്നു സ്റ്റഡി, പച്ചമരുന്നു കുടിച്ചു മലയാള ഭാഷ പോഷണം തുടങ്ങിയോ. കാലൊന്നു മാറ്റി മാറ്റി ചവിട്ടുകയാണോ ചുമ്മാ ചോദിച്ചു എന്നു മാത്രം. നടക്കട്ടേ .. ഭാവുകങ്ങൾ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 23-ന്

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

View More