-->

Gulf

യുക്മ ദേശീയ കലാമേള 2020 വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍, ലോഗോ രൂപകല്പനക്കും 'നഗര്‍' നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിച്ചു

Published

on


ലണ്ടന്‍: പതിനൊന്നാമത് യുക്മ ദേശീയ കലാമേള വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍, ഈ വര്‍ഷം റീജണല്‍ തല കലാമേളകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍ വര്‍ഷങ്ങളിലേതുപോലെത്തന്നെ ദേശീയ മേളക്ക് ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുവാനും വെര്‍ച്വല്‍ പ്ലാറ്റ്ഫോമിന് (കലാമേള നഗര്‍) അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകള്‍ ക്ഷണിച്ചു.

ഭാരതീയ സാഹിത്യ - സാംസ്‌കാരിക വിഹായസിലെ മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുന്‍ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുനാളും അഭിനയ തികവിന്റെ പര്യായമായിരുന്ന പത്മശ്രീ തിലകനും സംഗീത കുലപതികളായ ദക്ഷിണാമൂര്‍ത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പും ജനകീയ നടന്‍ കലാഭവന്‍ മണിയും വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറും, തെന്നിന്ത്യന്‍ ചലച്ചിത്ര വിസ്മയം ശ്രീദേവിയും അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.

മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും നഗര്‍ - ലോഗോ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്പന ചെയ്ത് അയയ്ക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ.

ഒക്ടോബര്‍ 13 നു (ചൊവ്വ) മുന്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. രണ്ട് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.

നഗര്‍ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്‌കാരം നല്‍കും. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്‍പ്പന ചെയ്യുന്ന വ്യക്തിക്കും പുരസ്‌കാരം നല്‍കുന്നതാണ്.

നൂപുരധ്വനികളും രാഗതാളങ്ങളും വിസ്മയം തീര്‍ക്കുന്ന യുക്മ കലാമേളകള്‍ എക്കാലത്തും പ്രതിഭയുടെ മാറ്റുരക്കലാകുകള്‍ ആയിരുന്നു. അതിന്റെ പ്രൗഡിയും ആവേശവും ഒട്ടും തന്നെ ചോര്‍ന്നു പോകാത്ത വിധം വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന പതിനൊന്നാമത് യുക്മ ദേശീയ കലാമേളയും വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സജീഷ് ടോം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു

രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് കൂദാശ മെയ് രണ്ടിന്‌

ഫാ. ബിജു പാറേക്കാട്ടിലിന് യാത്രയയപ്പു നല്‍കി

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്

ജര്‍മ്മനിയില്‍ 50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ഓര്‍ത്തഡോക്‌സ് പീഡാനുഭവവാരം ജര്‍മനിയില്‍

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് ഏഴിന്

View More