fomaa

ന്യൂയോര്‍ക്കില്‍ നിന്നും ഡോക്ടര്‍ ജേക്കബ് തോമസ് (2022- 24 -ല്‍) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു

സാമുവൽ തോമസ് (കുഞ്ഞു മാലിയിൽ)

Published

on

ന്യൂയോർക്ക് : ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തേണ്ടുന്നതിന്റെ ആവശ്യകത  മെട്രോ - എമ്പയര്‍ റീജിയനിലെ എല്ലാ  അസോസിയേഷനുകളും വളരെ കാലമായിആഗ്രഹിക്കുന്ന  ഒന്നാണ് . 2022 - 2024  വർഷത്തേക്ക്  ഫോമാ കൺവെൻഷൻ  ന്യൂ യോർക്കിൽ  നടത്തണം എന്ന്    റീജിയനിലെ  ഫോമാ പ്രവർത്തകരുടെ  അഭ്യർഥനപ്രകാരമാണ്   ഞാൻ  പ്രസിഡന്റ് ആയി  മത്സരത്തിനൊരുങ്ങുന്നത്.


ലോകത്തിലെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കിൽ  ഫോമയുടെ കൺവെൻഷൻ നടത്തണം എന്ന്  ഏറെകാലമായി  ന്യൂ യോർക്ക് നിവാസികളുടെ ഒരു ആഗ്രഹം ആണ് .  ഫോമയുടെ പല  കൺവെൻഷനുകളും  പല സിറ്റികളിലും നടത്തി എങ്കിലും  ആദ്യ കാലം മുതൽ    ഫോമയുടെ ശക്തി കേന്ദ്രമായ  ന്യൂ യോർക്കിൽ മാത്രം  ഒരു ഫോമാ കൺവെൻഷൻ നടന്നിട്ടില്ല .(ബേബി ഉരാളിൽ നടത്തിയ കൺവെൻഷൻ കപ്പലിൽ ആയിരുന്നു)  ന്യൂയോർക്കിൽ ഒരു കൺവെൻഷൻ എന്നത് ന്യൂ യോർക്കിലുള്ള ഫോമാക്കാരുടെ ഒരു സ്വപ്നമാണ്  . പുതിയതായി ന്യൂ യോർക്കിൽ വളരെ അധികം  ചെറുപ്പക്കാർ ഫോമയിലേക്കു പ്രവർത്തിക്കുവാൻ ആയി കടന്നു വരുന്നു .

 പ്രകൃതിസൗന്ദര്യം നിറഞ്ഞു തുളുബുന്ന  ന്യൂ യോർക്ക് നഗരം കാണുവാനും  ആസ്വദിക്കുവാനും താല്പര്യം ഇല്ലാത്തവരിയി ആരും തന്നെ കാണുകയില്ല. ന്യൂ യോർക്ക് പോലെ ലോക ശ്രദ്ധ ആകർഷിക്കുന്ന സ്ഥലത്തു കൺവെൻഷൻ നടത്തുകയാണെകിൽ ലോക മലയാളികളുടെ മുഴുവൻ ശ്രദ്ധയും  ഫോമയിലേക്കു ആകർഷിക്കാൻ പറ്റും . ന്യൂ യോർക്കും  അതിന്റെ ചുറ്റുപാടുമുള്ള  റീജിയനുകളും കുടി പ്രവർത്തിച്ചാൽ തന്നെ ആയിരകണക്കിന്  ആളുകളെ പങ്കെടുപ്പിച്ചുള്ള  ഒരു കൺവെൻഷൻ ഫോമക്ക് നടത്തുവാൻ കഴിയും . ഫോമാ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന  ഒരു സംഘടനയാണ്. ന്യൂ യോർക്ക് പോലുള്ള  ഒരു സിറ്റിയിൽ  ലോകത്തിന്റെ പല ഭാഗത്തുനിന്നും  പ്രവർത്തകർക്ക് വരുവാനും  അങ്ങനെ ഒരു ഇന്റർനാഷണൽ കൺവെൻഷൻ തന്നെ നടത്തുവാൻ നമുക്ക് കഴിയും.

 ഫോമായുടെ രൂപീകരണത്തിന് മുഖ്യപങ്കാളിയായും , തുടക്കം     മുതൽ  അതിന്റെ സജീവ പ്രവർത്തകനും,പ്രഥമ ഹ്യൂസ്റ്റണ്‍ കണ്‍വന്‍ഷനിലെ രജിസ്‌ട്രേഷന്‍ വൈസ് ചെയര്‍മാനായും  പ്രവർത്തിച്ച  ഡോ . ജേക്കബ് തോമസ് , 2012ലെ ക്രൂസ് കണ്‍വന്‍ഷനിലെ പ്രയാസം നിറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടേഷനോടൊപ്പം     കാർഡ്‌സ് ആൻഡ് ഗെയിംസിന്റെ  ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും 2014-ലെ ഫിഡാല്‍ഫിലെ കണ്‍വന്‍ഷന്റെ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ   ജനറല്‍ കണ്‍വീനറും , 2014 -16 മെട്രോ റീജിയന്റെ RVP എ്ന്നീ നിലകളിലും സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചിട്ടുണ്ടു. 2015-ല്‍ തിരുവനന്തപുരത്ത് വച്ച് ചരിത്രത്തിന്റെ ഭാഗമായ   കേരളാ  കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ ആയും ,  2017ലെയും കേരളാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറുമായിരുന്നു. അങ്ങനെ  ഫോമയിൽ ഏറ്റെടുത്ത എല്ലാ സ്ഥാനങ്ങളിൽ  പ്രവർത്തിച്ചു ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയിട്ടുമുണ്ട് .

ഫോമയുടെ വളർച്ചക്ക് വേണ്ടി വളരെ അധികം പ്രവർത്തിക്കുകയും  സംഘടനെയെ വളരെ അധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയുന്ന  ഒരു പ്രവർത്തകൻ എന്ന നിലയിലും, സേവനരംഗത്ത്‌ കഴിവും പ്രാപ്‌തിയുമുള്ള ഒരു വ്യക്‌തി എന്ന നിലയിലും , ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവു തെളിയിച്ചിട്ടുള്ളതിനാൽ ആണ് ഏവരും തന്നോട് ഫോമാ പ്രസിഡന്റ് ആയി മത്സരിക്കാൻ ആവിശ്യപെടുന്നത് എന്ന് ഡോ. ജേക്കബ് തോമസ് വിശദികരിച്ചു.
 
ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാര്‍ എന്നീ നിലകളിലും, മലയാളി സമാജം, ഇന്ത്യന്‍കാത്തലിക് അസോസിയേഷന്‍ ഭാരവാഹിയായും ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബ്, ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെട്ട 56 ചീട്ടുകളി മത്സരം, കര്‍ഷകശ്രീ എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

കേരളത്തിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠനസഹായത്തിനായും ,ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹെൽപ് ഫൗണ്ടേഷനുമായി പ്രവർത്തിക്കുകയും  അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു.  കൊറോണ കാലത്ത് അമേരിക്കയില്‍  മെട്രോ ടാസ്ക് ഫോഴ്‌സിന്റെ  കോർഡിനേറ്റർ ആയി  ഫ്രണ്ട്ലൈൻ  വർക്കേഴ്സിന്  വേണ്ട സഹായങ്ങൾ നല്കുന്നതിലും മുന്നിൽ നിന്നു പ്രവർത്തിച്ചു . കേരളത്തിലും കൊറോണക്കാലത്ത് 50-ല്‍പരം കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കി  മാതൃകാട്ടുകയുണ്ടായി. കേരളത്തിൽ പല ചാരിറ്റി പ്രവർത്തങ്ങൾ ഗവണ്മെന്റുമായി സഹകരിച്ചും നടത്തി വരുന്നു.

സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ നാം ജനസമ്മതരാകുന്നത്‌. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം, അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കളുടെ കലാശ കൊട്ട്‌ അയിരിക്കണം കണ്‍വന്‍ഷന്‍ . സംഘടനകള്‍ നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ സംഘടനകളെ തേടി വരുന്നത് .  

1984-ല്‍ അമേരിക്കയില്‍ കുടിയേറി. തുടര്‍ന്ന് 4 വര്‍ഷം US Navy-യില്‍ സൈനികനായി സേവനം അനുഷ്ഠിച്ചു. അതിനുശേഷം  27 വര്‍ഷം ന്യൂ യോർക്ക് മെട്രോ ട്രാൻസിറ്റിൽ ജോലി ചെയ്‌തു  മാനേജർ ആയി   റിട്ടയര്‍ ചെയ്തു. ഫോമായ്ക്ക് വേണ്ടി സർസമയവും  പ്രവര്‍ത്തിക്കുവാന്‍ വേണ്ട സമയവും മനസ്സും കഴിവും ഉണ്ട്. നിങ്ങളുടെ എല്ലാം അനുഗ്രഹവും ഉണ്ടെകിൽ 2022-24 -ലെ  ഫോമ കൺവെൻഷൻ ന്യൂ യോർക്കിൽ  നടത്തി  നമുക്ക് ഫോമയുടെ ചരിത്രം വീണ്ടും മാറ്റിഎഴുതാം .

Facebook Comments

Comments

  1. S. Iqbal

    2020-10-03 19:53:41

    Dr. Jacob Thomas, a promising organiser and skills to lead people with vision and Ideas...he is very kind ..dynamic and always stand for justice..Best wishes for his candidature...

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More