-->

Health

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് രോഗം, നാല് ജില്ലകളില്‍ 1000 കടന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 93 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന്‍ നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റിയാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 791 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

ഇന്ന് 63 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

View More