fomaa

ഫോമാ അഡ്വൈസറി കൗൺസിൽ ചെയർ ആയി വിജയിപ്പിക്കണെമെന്ന് പോള്‍ സി. മത്തായി

Published

on

ഫോമാ അഡ്വൈസറി കൗൺസിൽ ചെയർ ആയി വിജയിപ്പിക്കണെമെന്ന്  ഫോമായുടെ സീനിയര്‍ നേതാവായ പോള്‍ സി. മത്തായി  അഭ്യർത്ഥിക്കുന്നു.

സൗത്ത് ജെഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ് എൻഡോഴ്സ് ചെയ്തിട്ടുള്ള അദ്ദേഹത്തെ മിഡ് അറ്റലാന്റിക് റീജിയനും പിന്തുണക്കുന്നു.

എല്ലാ കാലത്തും  സംഘടയോടൊപ്പം നിന്ന നേതാവാണ്. വിജയവും പരാജയവും ഒരു പോലെ കാണുന്ന വ്യക്തി 

അമേരിക്കയില്‍ സംഘടനകള്‍ക്ക് തുടക്കമിട്ട ആദുകാല നേതാക്കളിലൊരാളാണ്. അവിഭക്ത ഫൊക്കാനയിലും പിന്നീട് ഫോമയുടെ തുടക്കം മുതലും സജീവ പ്രവര്‍ത്തനങ്ങൾ  കാഴ്ച വച്ചു. ഫോമാ ജൂഡിഷ്യല്‍ കൗണ്‍സില്‍ അംഗമായി നാലു വര്‍ഷവും ചെയര്‍ ആയി നാലു വര്‍ഷവും പ്രവര്‍ത്തിച്ചു. നാഷനല്‍ കമ്മിറ്റി അംഗവുമായിരുന്നു. സംഘടനയില്‍ അസ്വാരസ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴി നല്കാതെ സൗഹ്രുദപൂര്‍ണമായ പ്രവര്‍ത്തനത്തിനു ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍ എന്ന നിലയില്‍ മികച്ച സേവനമാണു കാഴ്ച വച്ചത്.

കുറുപ്പും പടി സ്വദേശിയായ പോള്‍ ചിറക്കല്‍ മത്തായി (മത്തായിക്കുട്ടി) 1966-ല്‍ ആണു അമേരിക്കയിലെത്തിയത്. 1971-ല്‍ എം.ബി.എ ബിരുദമെടുത്ത ശേഷം ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ 1976 വരെ ബജറ്റ് ഡയറക്ടറും സ്റ്റുഡന്റ് ഡീനുമായി. പിന്നീട് മോബില്‍ കോര്‍പറേഷനില്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റായി.

അതിനു സേഷം സ്വന്തമായി ബിസിനസ് രംഗത്തെക്കു പ്രവേശിച്ചു. ന്യു ജെഴ്‌സിയിലെ ബി. ആന്‍ഡ് ഡബ്ലിയു മോട്ടോഴ്‌സ്, ഫിലഡല്ഫിയയില്‍ വിംഗ്‌സ് ടു ഗോ, സോഫ്‌ട്വെയര്‍ ഡിസൈന്‍ കമ്പനി മ്യൂസ് ടെക്‌നോളജി തുടങ്ങിയവ ഇവയില്‍ ചിലതാണ്.

ബന്‍സലെമിലെ (പെന്‍സില്വേനിയ) സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗമാണ്. 5 വര്‍ഷം സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡംഗം.

കല, ഫിലഡല്ഫിയ, സൗത്ത് ജെഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ് എന്നിവയുടെ സ്ഥാപകാംഗമാന്.സൗത്ത് ജെഴ്‌സി അസോസിയേഷന്റെ ബോര്‍ഡ് ചെയര്‍മാനാണു ഇപ്പോള്‍. 

ചാരിറ്റി രംഗത്തും സജീവം. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നു.

അദ്ധേഹത്തിന്റെ പത്‌നി അമേരിക്കക്കാരിയായ ജോവാന്‍ ലൂയിസെ ഹേബര്‍മാന്‍ ഫോമാ അംഗമാണ്. എല്ലാ കണ്വന്‍ഷനിലും എത്തുന്നു. അവര്‍ 1971-ല്‍ വിവാഹിതരായി. മൂത്ത പുത്രന്‍ സ്റ്റീഫന്‍ മത്തായിയും ഭാര്യ മെരഡിത്തും ഡോക്ടര്‍മാര്‍. പുത്രി ക്രിസ്റ്റീന മത്തായി ചെറി ഹില്‍ സ്‌കൂള്‍ ഡിസ്ട്രിക്ടില്‍ അധ്യാപിക. ഭര്‍ത്താവ് സോണ്‍ സൈക്കോളജിസ്റ്റ്.

ന്യു ജെഴ്‌സി ചെറി ഹില്ലില്‍ 45 വര്‍ഷമായി കുടുംബ സമേതം താമസിക്കുന്നു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More