fomaa

ഫോമാ ജോ. സെക്രട്ടറി സ്ഥാനാര്‍ഥി അശോക് പിള്ളയുടെ അഭ്യര്‍ഥന

Published

on

(ഫോമാ ജൊ. സെക്രട്ടറി സ്ഥാനാര്‍ഥി അശോക് പിള്ളയുടെ അഭ്യര്‍ഥന. പെട്ടെന്നുണ്ടായ ശ്വാസതടസം മൂലം എല്ലാവരോടും നേരിട്ടു സംസാരിക്കുക വിഷമകരമായതിനാലാണു ഈ അഭ്യര്‍ഥന)

ഞാന്‍ അശോക് പിള്ള. നാട്ടില്‍ കോട്ടയം സ്വദേശിയാണ്. 2006ല്‍ അമേരിക്കയിലേക്ക് കുടിയേറി ഫ്‌ളോറിഡയില്‍ കുടുംബസമേതം താമസിച്ചുവരുന്നു.

ഞാന്‍ ഇവിടെ പോസ്റ്റാഫീസില്‍ (U.S.P.S) ജോലി ചെയ്യുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഞാന്‍, കഴിഞ്ഞ 12 വര്‍ഷമായി, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. 2 വര്‍ഷകാലം ട്രഷററായും ചുമതല വഹിച്ചു. ആ കാലഘട്ടത്തില്‍ നാട്ടിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് 50,000 ഡോളര്‍ ഫണ്ട് റൈസിംഗ് നടത്തുന്നതിലും, ഫോമയുടെ കടപ്ര വില്ലേങ് പ്രോജക്റ്റിലേക്ക് 2 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിലും, ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചത് എന്റെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.

നിലവില്‍ ഫോമയുടെ സണ്‍ഷൈന്‍ റീജിയണ്‍ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്നു.

അമേരിക്കയില്‍ ഉടനീളം ഉള്ള സുഹൃത്ത് ബന്ധങ്ങളുടെ പിന്തുണ എന്റെ മുതല്‍ക്കൂട്ടാണെന്നത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. കൂടാതെ നിലവില്‍ ആര്‍ട് ലൗവേഴ്‌സ് ഓഫ് അമേരിക്കയുടെ (A.L.A ) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പറും, നാഷണല്‍ ട്രഷററും ആണ്. ഞാന്‍ എല്ലാവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട് എന്നതില്‍ അഭിമാനിക്കുന്നു.

ഫോമയെന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ആല്‍മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ഒരവസരം ലഭിച്ചാല്‍, വിജയിച്ചു വരുന്ന എല്ലാ പ്രതിനിധികളോടൊപ്പം, ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി നിലകൊള്ളുമെന്നും, ഫോമ എന്ന പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയിലും, അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും, മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും, 100% സത്യസന്ധതയോടെയും, ആത്മാര്‍ത്ഥതയോടെയും, പ്രവൃത്തിക്കുമെന്ന്, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.

ഫോമായുടെ എല്ലാ അംഗ സംഘടനകളും, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും, നിങ്ങളുടെ ആത്മാര്‍ത്ഥമായ പിന്തുണ എനിക്ക് നല്‍കി, എന്നെ വിജയിപ്പിക്കണമെന്ന് ഞാന്‍ താഴ്മയായി നിങ്ങളോട് അപേക്ഷിക്കുന്നു.
എന്നോടൊപ്പം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന, എല്ലാ സ്ഥാനാത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു.

അശോക് പിള്ള
ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി

Facebook Comments

Comments

  1. Johnson Mundanmalayil

    2020-09-24 16:25:14

    Last Foma Election all Fort Myers vote sold to outside non members. All Fortmyers delegate vote done by someone from california.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More