fomaa

കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി

Published

on

ന്യൂയോര്‍ക്ക്: നാടകസീരിയല്‍ നടനും രചയിതാവും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ജനവിധി തേടുന്നു. ഫോമാ നാഷണല്‍ കമ്മിറ്റി മുന്‍ അംഗമായ ഇദ്ദേഹം തന്റെ നിസ്തുലമായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ഏവരുടെയും അംഗീകാരത്തിന് പാത്രീഭൂതമായിട്ടുണ്ട്. ആ ജനപക്ഷ മുഖവുമായാണ് വീണ്ടും  ഗോദയിലിറങ്ങിയിരിക്കുന്നത്.

സ്‌കൂള്‍, കോളേജ് നാടക മത്സരത്തില്‍ ബെസ്റ്റ് ആക്റ്റര്‍, ഇന്റര്‍ കോളേജ് നാടക മത്സരത്തില്‍ മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ 1984ലാണ് അമേരിക്കയില്‍ എത്തുന്നത്. തുടര്‍ന്ന് കലാസാംസ്‌കാരികസാമൂഹിക മണ്ഡലങ്ങളില്‍ സജീവമായ സണ്ണി മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്) പ്രസിഡന്റായി. ഫോമായുടെ എമ്പയര്‍ റീജിയന്‍ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമാ ചിക്കാഗോ കണ്‍വന്‍ഷനില്‍ നാടക മത്സരത്തിന്റെ ചെയര്‍ പേഴ്‌സണ്‍ ഉള്‍പ്പെടെ നാല് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ഫിലാഡല്‍ഫിയ കണ്‍വന്‍ഷനിലെ കോഓഡിനേറ്ററായും തിളങ്ങി.

ഫോമാ, ഫ്‌ളോറിഡാ കണ്‍വന്‍ഷനിലെ നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. 'ആരും പറയാത്ത കഥ' എന്ന  നാടകത്തിലെ അഭിനയ മികവിനായിരുന്നു ഈ അംഗീകാരം. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോ ചര്‍ച്ച് (യോങ്കേഴ്‌സ്) യുവജന സഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പര്‍, നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യം ആദ്യ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ജോലി തിരക്കുകള്‍ക്കിടയിലും കലയെ നെഞ്ചോട് ചേര്‍ത്ത് വരുന്ന ഇദ്ദേഹം അമേരിക്കയില്‍, അപ്പൂപ്പപന് 100 വയസ്, നന്മകള്‍ പൂക്കും കാലം, പ്രവാസി തുടങ്ങി 150ല്‍ അധികം വേദികള്‍ പിന്നിട്ട ഇരുപതിലധികം പ്രൊഫഷണല്‍ നാടകങ്ങളിലൂടെ ഒട്ടനവധി വേദികളില്‍ ഇന്നും സജീവമായി നാടകങ്ങള്‍ അവതരിപ്പിച്ചു വരുന്നു. മാനുഷി നാടകോത്സവത്തില്‍ വ്യുവേഴ്‌സ് ചോയിസ് ബെസ്റ്റ് ആക്റ്ററായി. അമേരിക്കയിലെ യൂണിഫെസ്റ്റ് 91ല്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് സിനിമകളിലും കൂടാതെ ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലെ ജനപ്രിയ പരമ്പരകളായ മനസ്സറിയാതെ, വേളാങ്കണ്ണിമാതാവ്, ഞങ്ങള്‍ സന്തുഷ്ട്ടരാണ്, കുങ്കുമപ്പൂവ്, അല്‍ഫോണ്‍സാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം, ഇത് രുദ്രവീണ, പ്രവാസി, ഗ്രീന്‍കാര്‍ഡ്, ഫെയ്‌സ് ബുക്ക് ജോപ്പന്‍,  തുടങ്ങിയ പത്തില്‍ അധികം സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയായ 'അവര്‍ക്കൊപ്പ'മാണ് സണ്ണി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

തിരുവല്ലയ്ക്കു സമീപം കല്ലൂപ്പാറ പേരാലുംമൂട്ടില്‍ കുടുംബാംഗമായ സണ്ണി നൈനാന്‍ കര്‍മ്മ ഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും കലാ ജീവിതത്തിനും കൈത്താങ്ങായി നിന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. പെമോണയില്‍ നേഴ്‌സ് മാനേജരായിരുന്ന ജെസി ആണ് ഭാര്യ. ഇപ്പോള്‍ റോക്ക്‌ലാന്‍ഡ് സൈക്യാട്രി സെന്ററില്‍ ജോലി ചെയ്യുന്ന ജെസിക്ക് കൊറോണക്കാലത്തെ സേവനങ്ങള്‍ മാനിച്ച് ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ഏറ്റവും മികച്ച നേഴ്‌സിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ ജെയ്‌സണ്‍, ജോര്‍ഡന്‍, ജാസ്മിന്‍ എന്നിവര്‍ മക്കള്‍.

Facebook Comments

Comments

 1. Vijay Kumar

  2020-09-23 18:24:12

  ജയിച്ചു വന്ന് ഫോമയുടെ ഭാവി ഭദ്രതയ്ക്കുവേണ്ടി പ്രവർത്തിക്യാനുള്ള ദൈവ സഹായം താങ്കൾക്ക് വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ .

 2. THOMAS ALEX

  2020-09-23 17:19:04

  The Malayalee Association of Rockland County (MARC) offer our support without reservation to Sunny Kallooppara in his bid to become the next FOMAA national executive committee member in this month’s election.

 3. Abraham Jacob

  2020-09-23 15:10:44

  Are you a Trump Republican? Then better not try for it ,

 4. Vote for SUNNY

  2020-09-23 14:55:23

  സണ്ണി! അറം പറ്റാതെ സൂക്ഷിക്കുക. 3 കള്ള് , മാംസം ഇവ വെടിഞ്ഞു നോമ്പ് നോക്കുക. ന്യൂയോർക്കർ സാദാരണ കമൻറ്റ് എഴുതുന്നത് ചരമ വാർത്തകളുടെ അടിയിൽ ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു, ജയിച്ചു വാ! മോനെ; ജയിച്ചു വാ!; ജയിച്ചു വന്നാൽ നൽകീടാം റോക് ലാൻഡിൽ ഒരു സ്വീകരണം -നാരദൻ ,NY

 5. Mathew V. Zacharia, New Yorker

  2020-09-23 14:28:25

  Sunny Kaloopara: All the best and Blessing. Well wisher. Mathew V. Zacharia, New Yorker

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

View More