fomaa

മികച്ച സംഘാടകൻ, മികവു തെളിയിച്ച  പ്രവർത്തന പാരമ്പര്യം: ടി. ഉണ്ണികൃഷ്ണൻ ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക് (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര

Published

on

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളെന്ന് വിശേഷിപ്പിക്കുന്ന ടി ഉണ്ണികൃഷ്ണൻ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്. ഫോമ ലാസ് വേഗാസ് കൺവൻഷൻ മുതൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേട്ടിരുന്ന ഒരു പേരു കൂടിയാണ് ഉണ്ണികൃഷ്ണൻ്റേത്.സംഘടനയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഏത് ദൗത്യവും സത്യസന്ധമായി പ്രാവർത്തികമാക്കുന്നതിൽ ഉണ്ണികൃഷ്ണൻ കാണിക്കുന്ന ആത്മാർത്ഥതയും ,സംഘാടനവുമാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഫോമാ നാഷണൽ ഇലക്ഷൻ നടക്കാൻ ഇനി മണിക്കൂറുകൾ ബാക്കിനിൽക്കെ തൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ഇ-മലയാളിയോട് മനസ് തുറക്കുന്നു.

ചോദ്യം: ഒരു സന്നിഗ്ദ്ധമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പോകുന്നത്. അമേരിക്കയും അതിൽ നിന്നും വ്യത്യസ്തമല്ലല്ലോ. ഈ സാഹചര്യത്തിൽ ഇലക്ഷൻ പ്രചരണം എങ്ങനെയായിരുന്നു?

ഈ സാഹചര്യം പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് ഡെലിഗേറ്റുകളെ നേരിട്ട് കാണാൻ സാധിക്കുന്ന സാഹചര്യമല്ല.പക്ഷെ 549 ഡെലിഗേറ്റുകളിൽ അഞ്ഞൂറോളം പ്രതിനിധികളെ ഫോണിൽക്കൂടി ഇതിനോടകം ബന്ധപ്പെട്ടു കഴിഞ്ഞു. പല തവണ ഇവരെയെല്ലാം ഞാൻ വിവിധ ആവശ്യങ്ങൾക്കായി മുൻപും കമ്യൂണിക്കേറ്റ് ചെയ്തിട്ടുള്ളവരാണ്. അവരെനിക്ക് പുതിയ ആളുകൾ അല്ല. എങ്കിലും മത്സരത്തിൻ്റെ ഒരു സ്വഭാവം എന്ന നിലയിൽ എല്ലാവരുമായും നിരന്തരം സംസാരിക്കുന്നു. അവരുടെയെല്ലാം അകമഴിഞ്ഞ പിന്തുണയാണ് എൻ്റെ ബലം. ഒരു മികച്ച വിജയം ലഭിക്കുമെന്നാണ് വിശ്വാസം

ചോദ്യം: ഫോമാ ജനറൽ സെക്രട്ടറിയായി മത്സരിക്കുവാനുണ്ടായ കാരണം എന്താണ് ?


മെച്ചപ്പെട്ട കാഴ്ചപ്പാടും,  പുതിയ ആശയങ്ങളും  സംഘടനയിലും സമൂഹത്തിലും നടപ്പിലാക്കുവാൻ പുതിയ ആളുകൾ വരേണ്ടത് ആവശ്യമാണ്. ഫോമയുടെ താഴെ തട്ടിൽ നിന്നു തന്നെ വന്നാണ് ഞാൻ വിവിധ പദവികൾ അലങ്കരിച്ചിട്ടുള്ളത് .കഴിഞ്ഞ പതിനഞ്ച് വർഷത്തെ യാത്രയാണ് എൻ്റെത്. ഫോമയുടെ തുടക്കം മുതൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷെ സംഘടനയിൽ തന്നെയുള്ള മറ്റു ചിലർ ഈ പദവിയിലേക്ക് വരുന്നതാണ് നല്ലതെന്ന് തോന്നി. ഇപ്പോൾ സാഹചര്യങ്ങൾ അനുകൂലമായി വന്നപ്പോൾ മത്സരിക്കുന്നു. വളരെ മികച്ച വിജയം ലഭിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട് എന്ന് തോന്നുന്നു. ഫോമയ്ക്ക് ഇപ്പോൾ ഒരു അടിത്തറയുണ്ട്. പുതിയ കാഴ്ചപ്പാടുള്ളവർ വരുമ്പോൾ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉഷാറാവുകയും സംഘടന വളരുകയും ചെയ്യും.സംഘടനയുടെ വളർച്ചയാണ് എൻ്റെ ലക്ഷ്യം.

ചോദ്യം: പ്രാദേശിക സംഘടനാ പ്രവർത്തനങ്ങൾ മുതൽ ഫോമവരെ നടത്തിയ പ്രവർത്തനങ്ങൾ ഒന്നു പറയാമോ?

ഫോമയുടെ തുടക്കം മുതൽ സജീവമായി ഫോമയിലുണ്ട്. 2005 ഇത് ഫൊക്കാനയിൽ പ്രവർത്തിച്ചു കൊണ്ടാണ് ദേശീയ രംഗത്തേക്ക് വരുന്നത് . 2007 ൽ ഫൊക്കാനാ യൂത്ത് ഫെസ്റ്റിവൽ നാഷണൽ കൺവീനർ ആയിരുന്നു.2008 ൽ ഫോമയുടെ ആദ്യത്തെ യൂത്ത് പ്രതിനിധി ,2008 ൽ കേരള കൺവൻഷൻ ജനറൽ കൺവീനർ, 2008 ഫോമാ നാഷണൽ യൂത്ത് ഫെസ്റ്റിവൽ നാഷണൽ കോർഡിനേറ്റർ (ടാമ്പ ഗ്രാൻറ് ഫിനാലെ).. ഫോമാ റെജിസ്ട്രേഷൻ കമ്മിറ്റി, കൾച്ചറൽ കമ്മിറ്റി, സുവനീർ കമ്മിറ്റി, പ്രൊസഷൻ കമ്മിറ്റി, സ്പോർട്സ് കമ്മിറ്റി, തുടങ്ങിയവയിലുള്ള 2010 മുതൽ 2018 വരെയുള്ള പ്രവർത്തനം. 2010 - 12 ഫോമാ റീജിയണൽ കൺവീനർ, ഫോമാ സൺഷൈൻ ടാസ്ക് ഫോഴ്‌സ് കോ-ഓർഡിനേറ്റർ, ഫോമാ നാഷണൽ ടാസ്ക് 'ഫോഴ്സ് കമ്മറ്റി മെമ്പർ, തുടങ്ങി നിരവധി നിലകളിൽ സംഘടനയെ ശക്തിപ്പെടുത്തി.
ഫോമായുടെ എക്കാലത്തേയും മികച്ച പദ്ധതിയായ ഫോമ വില്ലേജ് പ്രോജക്ടിൻ്റെ കോ ഓർഡിനേറ്റർ എന്നീ നിലകളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല ഫോമാ വില്ലജ് പ്രൊജക്റ്റ് എന്നിലുടെയാണ് കടന്നു വരുന്നത്.  ഫോമയിലെ ഏറ്റവും മികച്ച സംഘടനയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ 2009 ലെ വൈസ് പ്രസിഡൻ്റായും 2010 ലെ പ്രസിഡൻ്റായും ഇപ്പോൾ ട്രസ്റ്റി ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നു. കൗണ്ടി ഷെരിഫ് ഇന്ത്യൻ അഡ്വൈസറി കൗൺസിൽ മെമ്പർ എന്നീ നിലകളിലും സജീവമായി പ്രവർത്തിക്കുന്നു. ഈ ചുമതലകൾ എല്ലാം ഏറ്റവും ഭംഗിയായി നിർവ്വഹിക്കുവാൻ സാധിച്ചിട്ടുണ്ട്. അതിനില്ലൊം അതാതു സമയങ്ങളിലെ സഹപ്രവർത്തകരുടെ പിന്തുണ കൂടി ഉണ്ടായിരുന്നതിനാൽ ഏറ്റെടുത്തുത്ത കാര്യങ്ങളെല്ലാം ഭംഗിയായി സംഘടിപ്പിക്കുവാനും സാധിച്ചു.

ചോദ്യം :ഫോമ ഇപ്പോഴത്തെ കമ്മറ്റിയുടെ  പ്രസ്റ്റീജ് പ്രോജക്ട് ആയിരുന്നല്ലോ ഫോമ വില്ലേജ് പ്രോജക്ട് .ഉണ്ണികൃഷ്ണൻ പ്രോജക്ടിൻ്റെ കോ-ഓർഡിനേറ്റർ ആയതാണ് പ്രസ്തുത പദ്ധതി വൻവിജയമാകുവാൻ കാരണമെന്ന് പരസ്യമായ രഹസ്യം തന്നെയല്ലെ .എങ്ങനെയായിരുന്നു ഈ പ്രോജക്ടിനൊപ്പം സഞ്ചരിച്ചത്. എങ്ങനെ ഇത് ഇത്രത്തോളം വിജയത്തിലെത്തിച്ചത്.?

2018 സെപ്റ്റംബറിൽ നാട്ടിൽ എത്തിയ സമയത്താണ് ഫോമാ വില്ലേജ് നിലനിൽക്കുന്ന ഭൂമി കണ്ടെത്തുന്നത്. ഫോമ കേരളത്തിലെ വീടില്ലാത്ത നിർദ്ധനർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന ഒരു തുടർ പ്രോജക്ടിന് തുടക്കമിടുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. ജില്ലാ കളക്ടർ പി.ബി നൂഹു ഐ എ എസുമായി  പ്രാഥമിക ചർച്ച നടത്തി.ഈ വിഷയത്തിൽ പിന്നീട് ജില്ലാ കളക്ടർ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് നീങ്ങുന്ന സമയത്താണ് കേരളത്തിൽ രണ്ട് പ്രളയം ഉണ്ടാകുന്നത്.ആ സമയങ്ങളിലെ അവിടുത്തെ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു .എല്ലാ ആളുകളും വിവിധ ക്യാമ്പുകളിൽ കഴിയേണ്ടുന്ന അവസ്ഥ .ഈ സാഹചര്യം   മനസിലാക്കുകയും വില്ലേജ് പ്രോജക്ടിന് ഉടൻ തുടക്കമിടുകയുമായിരുന്നു. ചെയർമാനായി അനിയൻ ജോർജും കോ ഓർഡിനേറ്റർ ആയി എന്നെയും ചുമതലപ്പെടുത്തി.വിപുലമായ ഒരു കമ്മിറ്റിയും രൂപം കൊണ്ടു. മുപ്പത്തി യാറ്  വീടുകൾ നിർമ്മിക്കുന്നതിന് വേണ്ടി തണൽ എന്ന സംഘടനയുടെ കൺസ്ട്രക്ഷൻ വിഭാഗത്തെ ചുമതലപ്പെടുത്തി. നിരന്തരമായി സർക്കാർ തലത്തിലും വീടുകൾ ലഭിച്ചവരോടും നിർമ്മാണ പ്രവർത്തകരോടും ബന്ധപ്പെടുകയും അതിനായി രാത്രി പോലും കണക്കാക്കാതെ പ്രവർത്തിച്ചു.ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു. ഏറ്റവും ഭംഗിയായി പ്രോജക്ട് പൂർത്തിയാക്കണം. ഇനിയൊരു വെള്ളപ്പൊക്കം വന്നാലും അതിനെ അതിജീവിക്കുന്ന തരത്തിലുള്ള വീടുകൾ നിർമ്മിക്കുവാൻ തീരുമാനമായി. ഇക്കാര്യത്തിൽ ഫോമ അംഗീകരിച്ച വീടുകളുടെ പ്ലാൻ സജീവ ചർച്ചയായി.പദ്ധതി ഭംഗിയായി പൂർത്തീകരിക്കപ്പെട്ടു.ഇത് വളരെ പെട്ടന്ന് പൂർത്തീകരിക്കാൻ സഹായിച്ചത് ഫോമയുടെ വിവിധ റീജിയനുകൾ, വ്യക്തികൾ തുടിയവരുടെ നിർലോഭമായ സഹകരണം കൊണ്ടു മാത്രമാണ്. 26 വീടുകൾക്കുള്ള തുക സമാഹരിക്കുന്നത് ഇരുപതിലധികം അംഗ സംഘടനകളിൽ നിന്നാണ് എന്നതും വലിയ സന്തോഷം.നിരവധി കുടുംബങ്ങൾ പ്രോജക്ടിൻ്റെ ഭാഗമായി.ഏറ്റവും വലിയ സന്തോഷം ഈ വീടുകൾ ലഭിച്ച ഓരോ കുടുംബങ്ങളുമായി വ്യക്തിപരമായി ഒരു അടുപ്പം ഉണ്ടാകുവാനും അവരുടെ എല്ലാ സന്തോഷങ്ങളിലും പങ്കാളിയാകുവാനും ഈ അവസരത്തിൽ സാധിച്ചു എന്നതാണ് മറ്റൊരു വലിയ നേട്ടമായി കാണുന്നത്.അവരുടെ കുട്ടികളുടെ പിറന്നാളുകൾ ,വിദ്യാഭ്യാസ വിജയങ്ങൾ ഒക്കെ ഞങ്ങൾ ഒരുമിച്ചു വാട്സ് ആപ്പിലും ഫോണിൽക്കൂടിയുമൊക്കെ ആഘോഷിക്കുന്നു .സ്വന്തം കുടുംബം പോലെ ഉള്ള ഒരു ബന്ധം ഫോമാ വില്ലേജുമായി ഉണ്ടായി എന്നതാണ് സത്യം .ജീവിതത്തിലെ ഒരു മനോഹര നിമിഷമായി എന്നും ഇതിനെ കാണുകയും  ചെയ്യുന്നു .ഇനിയും   ഏതാണ്ട് നൂറോളം വീടുകൾ നമുക്ക് ഈ സ്ഥലത്ത് നിർമ്മിച്ചു നൽകാൻ സാധിക്കും. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങണം.ഒരു വിശാലമായ ഫോമാ വില്ലേജായി നാടിന്  മാതൃകയായ ഒരു ഗ്രാമമായി ഫോമാ വില്ലേജിനെ ഉയർത്തിക്കൊണ്ട് വരിക എന്നതാണ് ഒരു ലക്ഷ്യം. അത്രത്തോളം ഈ സ്ഥലവും, ഇവിടുത്തെ മനുഷ്യരും ഫോമയുമായി ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. എൻ്റെ സംഘടനാ ജീവിതത്തിലെ അമൂല്യമായ ഒരു ഏടായിത്തന്നെ ഈ വലിയ പ്രോജക്ടിനെ  കാണാനാണ് എനിക്കിഷ്ടം

ചോദ്യം: ഫോമാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാൽ എന്തെല്ലാം പദ്ധതികൾ / പരിപാടികൾ ആവും നടപ്പിലാക്കുക.?

നിലവിൽ ഫോമാ വില്ലേജ് പ്രോജക്ട് ,കേരളത്തിലെ നിർദ്ധനരായ നേഴ്സിംഗ് വിദ്യാർത്ഥി സഹായം തുടങ്ങിയ  മികച്ച പ്രോജക്ടുകൾ എല്ലാം തുടരും.അതോടൊപ്പം ചിലത് കൂട്ടിച്ചേർക്കുകയും ചെയ്യും.

ഒന്ന്
ഫോമായെ ഏറ്റവും വലിയ പ്രവാസി മലയാളീ സംഘടനയാക്കി മാറ്റും.
ജാതിമത വ്യക്തിതാല്പര്യ രാഷ്ട്രീയ സാമുദായിക പരിഗണനകൾക്കതീതമായി  ഫോമായിൽ ഐക്യത്തിന്റെ അന്തരീക്ഷം സംജാതമാക്കും.

രണ്ട്
എല്ലാ റീജിയനുകളിലും ഡെലിഗേറ്റസിനെയും , അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി , ട്രഷറർ  എന്നിവരെയും ചേർത്ത്  റീജിയണൽ മീറ്റിംഗുകൾ മൂന്നു മാസം കൂടുമ്പോൾ സംഘടിപ്പിക്കുകയും റീജിയണുകളുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്യും. റീജിയണുകൾ ശക്തമാകുമ്പോഴാണ് ഫോമ ശക്തമാകുന്നത്.

മൂന്ന്
എല്ലാ റീജിയണിലും പത്തിൽ കുറയാത്ത യുവാക്കളെ ഉൾപ്പെടുത്തി  യൂത്ത് ഫോറം ഉണ്ടാക്കും .അത് യുവജനങ്ങൾക്ക്‌ വിദ്യാഭ്യാസപരവും വിനോദപ്രദമായതുമായ  പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സഹായിക്കും. ഫോമയിൽ യുവജനങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നാല്

ഫോമയ്ക്ക് അംഗ സംഘടനയില്ലാത്ത അമേരിക്കൻ  സംസ്ഥാനങ്ങളിൽ നൂറിൽ കുറയാത്ത അംഗങ്ങൾ ഉള്ള സംഘടനകളെ ഫോമയിൽ അംഗങ്ങളാക്കും.

അഞ്ച്
ക്രൗഡ് ഫണ്ടിംഗ് വഴിയുളള ധന സമാഹരണം സാധ്യമാക്കാൻ ശ്രമിക്കും. അതിലൂടെ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ഭംഗിയായും സുതാര്യമായും നടപ്പിലാക്കാൻ സാധിക്കും. വിദ്യാഭാസം , തൊഴിൽ, ചികിത്സ , ഭവന
 നിർമാണം തുടങ്ങിയ രംഗങ്ങളിൽ ഇവിടെയും ജന്മനാട്ടിലെ സഹായങ്ങൾ ലഭ്യമാക്കും.

ആറ്
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുവാൻ ഒരു ചാരിറ്റി ഫണ്ട് എപ്പോഴും ഫോമയിലുണ്ടാക്കും.
ഏഴ്
ഇന്ത്യ/ സംസ്ഥാന ഗവൺമെൻ്റുമായി ബന്ധപ്പെട്ട് കോവിഡാനന്തര ഇന്ത്യയിൽ അമേരിക്കൻ മലയാളികൾക്ക് ഏറ്റവും പ്രയാജനകരമായ ഇൻവസ്റ്റ്മെൻ്റ് നടത്തുവാനുള്ള ശ്രമങ്ങൾ നടത്തും.
എട്ട്
വാണിജ്യ വ്യവസായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ഒരേ വേദിയിൽ കൊണ്ടുവരുവാനായി റീജിയണൽ / ദേശീയ / അന്തർദേശീയ തലത്തിൽ ഫോമയുടെ നേതൃത്വത്തിൽ ബിസിനസ് ഫോറം രൂപീകരിക്കും. പ്രൊഫഷണൽ സംഘടനകളുമായി ആരോഗ്യപരമായ ആശയ വിനിമയ ബന്ധങ്ങൾ സ്ഥാപിക്കും

ചോദ്യം :അമേരിക്കയിലെ വളർന്നു വരുന്ന നമ്മുടെ മലയാളി സമൂഹത്തിലെ വിദ്യാർത്ഥികൾക്കായി എന്തെങ്കിലും കാര്യക്ഷമമായ പരിപാടികൾ നടപ്പിലാക്കേണ്ടതല്ലേ?

തീർച്ചയായും. അതിനായി പല പദ്ധതികളും മനസിലുണ്ട്.
കാര്യക്ഷമമായ ഒരു യൂത്ത് ഫോറം സൃഷ്ടിച്ചുകൊണ്ട് യുവ പ്രതിഭകളെ ആകർഷിക്കുക,
കോളേജ് പ്രവേശനത്തിനായി ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള
സാമൂഹിക / മാനസിക പിന്തുണയും വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശവും
ഉൾപ്പെടുന്ന നിരവധി കാര്യങ്ങൾക്ക്  കുട്ടികളെ ഉപദേശിക്കാൻ യൂത്ത് ഫോറം ഉപയോഗിച്ച് ഒരു മെന്റർഷിപ്പ് പ്രോഗ്രാം സ്ഥാപിക്കും..
ഇപ്പോൾ ഓൺലൈനിൽ ആരംഭിച്ച് സാധ്യമാകുമ്പോഴെല്ലാം  നേരിട്ടു കണ്ട് കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും.

ചോദ്യം: ഫോമയുടെ തുടക്കം മുതൽ വനിതാ വിഭാഗം ശക്തമായി പ്രവർത്തിക്കുന്നുണ്ട്. വനിതാ ഫോറം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു വേണ്ടി എന്തെല്ലാം പദ്ധതികൾ ആകും നടപ്പിലാക്കുക

യു‌എസ്‌എയിൽ, വനിതാ ശാക്തീകരണ ബിസിനസ്സ് ശൃംഖലയെ ആകർഷിക്കാൻ വനിതാ ഫോറത്തെ സഹായിക്കും , വിവിധ മേഖലകളിലെ പ്രമുഖരായ മലയാള സ്ത്രീകളെ ഉപയോഗപ്പെടുത്തി , അമേരിക്കൻ ഗവണ്മെന്റിന്റെ  വനിതകൾക്കായുള്ള പ്രത്യേക  പദ്ധതികളും നയങ്ങളും സ്ത്രീകളെ ബോധവത്കരിക്കുക. റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് മാർക്കറ്റുകൾ മുതലായ മേഖലകളിലുള്ള സാദ്ധ്യതകൾ സ്ത്രീകളെ മനസിലാക്കിക്കും.കൂടാതെ കേരളത്തിൽ നഴ്സിംഗ് സ്കോളർഷിപ്പുകൾക്ക് പുറമെ, അബ്യുസ് ചെയ്യപ്പെട്ട  / പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്താനും സഹായിക്കാനും വനിതാ ഫോറത്തെ പ്രാപ്തമാക്കും . കേരളാ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചു ഗവണ്മെന്റ് ഫണ്ടും , വിദേശത്തു നിന്നുള്ള ഫണ്ടും ചേർത്ത് തയ്യൽ മെഷീൻ, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയവ നൽകി സ്വയം തൊഴിൽ ചെയ്യുന്നതിനായി അവരെ പ്രാപതരാക്കും.

ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ രൂപരേഖയാണിത്. ഏറ്റെടുത്ത ഏത് പ്രോജക്ടും കൃത്യ സമയത്ത് നടപ്പിലാക്കുകയും അതിന് ജനോപകാരപ്രദമായ ഒരു മുഖം സമ്മാനിക്കുന്നതിലും ഉണ്ണികൃഷ്ണൻ കാണിക്കുന്ന താല്പര്യമാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്. ഫോമ വില്ലേജ് പ്രോജക്ട് നടപ്പിലാക്കുന്നതിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാത്രം മതി ഒരു ജനകീയനായ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കാനുള്ള യോഗ്യതയായി ഡലിഗേറ്റുകൾ ചിന്തിക്കാൻ . ഏത് സൗഹൃദം നിലനിർത്തുന്നതിനും അവ സംഘടനയ്ക്കും മലയാളി സമൂഹത്തിനും ഉതകുന്ന തരത്തിൽ ജനകീയമാക്കുന്നതിനും ഉണ്ണികൃഷ്ണൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാവും ഫോമാ ജനറൽ സെക്രട്ടറിയായി അംഗീകരിക്കപ്പെടുന്ന
ആ നിമിഷം എന്ന് നമുക്ക് ഉറപ്പിക്കാം .
 

Facebook Comments

Comments

 1. Zoom Mathew Varughese

  2020-09-24 05:43:16

  ഒരു വോട്ടു ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ ജഡ്ജിന്റെ കൈയ്യിലിരിപ്പു കൊണ്ട് വേണ്ടാന്നു വച്ചു.

 2. Maaman

  2020-09-23 19:26:53

  ഫോമൻ , എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടല്ലോ . അന്വേഷിക്കണം. ഇതൊക്കെ ഉള്ളതാണെങ്കിൽ താങ്കൾ എന്തെ കാണാതെ പോയി എന്നും അറിയാമല്ലോ

 3. Kurian Koshy

  2020-09-23 17:32:29

  Mr Unnikrishnan is an hardworking person and I know him personally for a long time and I know that he can do the job very efficiently. So he is the right candidate for this post. Please vote for Mr. Unnikrishnan. Thanks

 4. ഫോമൻ

  2020-09-23 03:37:49

  ഇതൊക്കെ ഫോമായിൽ തന്നെയാണോ? പത്തു വർഷമായി ഇങ്ങനെ ഒരാളെ ഞാൻ ഫോമായിൽ കണ്ടിട്ടേയില്ല. സത്യം

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

View More