ഫോമാ 2020-2022, കാലയളവിലുള്ള ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തിലിന് കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഒന്നടങ്കം പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ശ്രീ വിന്‍സെന്റ് സിറിയക്കിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ്, മറ്റ് കമ്മിറ്റി മെംബര്‍മാരുടെ മീറ്റിങ്ങിലാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. സ്റ്റാന്‍ലി കളത്തില്‍ ഇതിന് മുന്‍പ് ഫോമായുടെ ജോ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കൂടാതെ ന്യൂയോര്‍ക്ക് മെട്രോ റീജ്യന്റെ RVP ആയി പ്രവര്‍ത്തിച്ച്, സംഘടനകളെ ഒന്നിച്ച് കൊണ്ടുപോകുന്നതില്‍ വിജയിച്ചിട്ടുള്ള ആളാണ്. ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയ പ്രൊജക്റ്റ്. ഇതിന് വേണ്ടി 23000 ഡോളര്‍ സമാഹരിക്കുകയും, ഇത് വിജയപ്രദമാക്കുവാന്‍, മെട്രോ റീജ്യനെ ഒന്നിച്ച് നിര്‍ത്തി നേതൃത്വം നല്‍കിയത്, ആര്‍ക്കും വിസമരിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്.
നല്ല, നല്ല കര്‍മ്മ പദ്ധതികളുമായി 73 അംഗ സംഘടനകളുടെ പിന്‍ബലത്തില്‍, മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ഫോമായെന്ന വലിയ സംഘടനയ്ക്ക്, അതിന്റെ വളര്‍ച്ചയും, അംഗങ്ങളുടെ സഹകരണവും കണക്കിലെടുത്ത്, കഴിവുകളും, പക്വതയും, സംഘടനാ പാടവും, നേതൃത്വ പാടവവുമുള്ള, സ്റ്റാന്‍ലി കളത്തിലിന്റെ വിജയം സുനിശ്ചിതമാകുവാന്, എല്ലാ അസ്സോസിയേഷന് പ്രവര്‍ത്തകരും പിന്തുണക്കണമെന്ന് പ്രസിഡന്റ് ശ്രീ വിന്സെന്ര് സിറിയക്ക് ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് വറുഗീസ് കെ ജോസഫ് സ്വാഗതവും, ജനറല്‍ സെക്രട്ടറി സോമനാഥന് നായര്‍ നന്ദിയും അറിയിച്ചു.