Image

കാനായിലെ കല്യാണം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)

Published on 05 June, 2012
കാനായിലെ കല്യാണം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)
ക്രിസ്‌തുപറയാത്ത ഉപമകള്‍
വിളക്കിച്ചേര്‍ത്ത്‌
വീര്യംകെടാത്ത ഉപമാനത്തിന്റെ
അപ്രമാദിത്യത്തില്‍,
വൈരുദ്ധ്യംവമിക്കുന്ന
ഉപമേയത്തിന്റെ അസ്വരസത്തില്‍,
പുതിയ കുപ്പികളില്‍
പതയോടെ നിറഞ്ഞ
പഴയ വെള്ളത്തില്‍,
മാന്ത്രികവടിയുടെ സര്‍പ്പബിംബമുള്ള
വിഗ്രഹരൂപത്തിന്‍
പത്തിയും വിഷപ്പല്ലും മാച്ചുകളഞ്ഞ്‌
കുറുങ്കഴുത്തിലൂടെ കുത്തിയിളക്കി,
തെക്കേപ്പുറത്തെ ഇടുങ്ങിയ വഴികളില്‍
അലസഗമനംനടത്തി വിശ്രമിക്കുമ്പോള്‍,
നാടന്‍വാരികയില്‍
അക്ഷരത്തെറ്റോടെ ചേര്‍ത്തുവന്ന
വിവാഹവാര്‍ത്താപ്പരസ്യത്തില്‍
ക്‌നാനായിലെ കല്യാണമെന്ന്‌
മുഴച്ചുനില്‍ക്കുന്ന കടലാസ്സില്‍
അച്ചടിച്ചുവന്നത്‌
ചുമപ്പുവീഞ്ഞിന്റെ
ചവര്‍പ്പോടെയറിഞ്ഞു!
കാനായിലെ കല്യാണം (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക