Image

ചരിത്രം കുറിച്ച ജനറല്‍ ബോഡി; 23,000-ല്‍ പരം ഡോളര്‍ മിച്ചം

Published on 05 September, 2020
ചരിത്രം കുറിച്ച ജനറല്‍ ബോഡി; 23,000-ല്‍ പരം ഡോളര്‍ മിച്ചം

സുപ്രധാനമായ പല തീരുമാനങ്ങളുമെടുത്ത ഫോമാ ജനറല്‍ ബോഡി, പങ്കെടുത്തവരുടെ എണ്ണം കൊണ്ടും അച്ചടക്കത്തോടെയുള്ള പെരുമാറ്റം കൊണ്ടും ഭാരവാഹികളുടെ സുതാര്യമായ വിശദീകരണം കൊണ്ടും ശ്രദ്ദേയമായി. കാര്യമായ പാകപ്പിഴകളില്ലാതെ സമ്മേളനം ലക്ഷ്യം കണ്ടു എന്ന് മിക്കവരും സമ്മതിക്കുന്നു.

സംഘടനാപരമായ സങ്കേതിക കാര്യങ്ങളെപറ്റിയുള്ള വോട്ട് പാസാക്കിയ ശേഷം നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയും പല സംശയനങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനനങ്ങള്‍ക്ക് തന്നോടൊപ്പം സഹകരിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. വിമന്‍സ് പ്രതിനിധി രേഖാ നായര്‍, യൂത്ത് പ്രതിനിധി ഏഞ്ചല സുരേഷ് എന്നിവരോടും നന്ദി പറഞ്ഞു.

അഭൂതപുരവമായ കാലമായിരുന്നു ഈ രണ്ട് വര്‍ഷമെന്നു ഫിലിപ്പ് ചാമത്തില്‍ ചൂണ്ടിക്കാട്ടി. 2018-ല്‍ കേരളത്തില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ അവിടെ നേരിട്ടെത്തി സഹായമെത്തിക്കാന്‍ ഫോമയ്ക്കായി. ഫോമയുടെ ലെറ്റ് ദെം സ്മൈല്‍ മെഡിക്കല്‍ ക്യാംപുകളും മറ്റും ഒട്ടേറെ സഹായമെത്തിച്ചു.

കടപ്രയില്‍ 36, വൈപ്പിനില്‍ ഒന്ന്, നിലമ്പുരില്‍ മൂന്ന് വീടുകള്‍ ആണ് ഫോമാ നിര്‍മിച്ചത്. ഇതില്‍ നിലമ്പുരിലെ വീടുകള്‍ ഈ ഭരണ സമിതി സ്ഥാനമൊഴിയും മുന്‍പ് പണിതീര്‍ത്ത് കൈ മാറും. കപ്പലില്‍ കണ്‍വന്‍ഷനു 700 പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. അത് വന്‍ വിജയം ആകേണ്ടതായിരുന്നു. അംഗ സംഘടനകളുമായും നല്ല ബന്ധം പുലര്‍ത്താന്‍ ഭരണസമിതിക്കായി.

മീറ്റിങ്ങ് മികവോടെ നിയന്ത്രിച്ച ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു നഖചിത്രം ഓണ്‍ലൈനില്‍ കാണിച്ചു. പരേതരായ റെജി ചെറിയാന്‍, ബിനു തോമസ് എന്നിവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. ഫോമായുടെ പേരും ലോഗോയും പേറ്റന്റ് ചെയ്യാനുള്ള അപേക്ഷ അന്തിമഘട്ടത്തിലാണ്. അത് ലഭിച്ചു കഴിഞ്ഞാല്‍ അവ ഫോമയുടെ സ്വത്ത് ആകും. മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യാനാവില്ല-ജോസ് എബ്രഹാം പറഞ്ഞു.

വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു സ്വാഗതം ആശംസിച്ചു. ജോ. സെക്രട്ടറി സാജു ജോസഫും സെക്രട്ടറിയോടൊപ്പം മീറ്ററിംഗിന് ചുക്കാന്‍ പിഠിച്ചു.

കടപ്രയില്‍ 21 വീട് പൂര്‍ണമായും ഫോമായുടെ പണം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് കണക്ക് അവതരിപ്പിച്ച ട്രഷറര്‍ ഷിനു ജോസഫ് പറഞ്ഞു. 11 വീട് ഭാഗികമായും.

വൈപ്പിനിലെ വീട് വെസ്റ്റേണ്‍ യൂണിയന്‍ ആണ് 9000 ഡോളറില്‍ നിര്‍മ്മിച്ചത്. നിലമ്പുരിലെ വീട് പകുതി പണി തീര്‍ന്നു. 8000 ഡോളര്‍ ചെലവാണ് പ്രതീക്ഷിച്ചത്. ഒന്നര ലക്ഷം ഇന്ത്യന്‍ രൂപ കൂടുതലായി വേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ മങ്ക അസോസിയേഷന്‍ 6 വീട് നിര്‍മിച്ചു. കടപ്രയിലെ 21 വീടിനു ഫോമാ അഞ്ചരലക്ഷവും തണല്‍ ഒന്നര ലക്ഷവും നല്‍കി. 11 വീടിനു സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ 4 ലക്ഷവും ഫോമാ രണ്ട് ലക്ഷവും തണല്‍ ഒരു ലക്ഷവും നല്‍കി. മുഴുവന്‍ സര്‍ക്കാര്‍ നല്‍കി എന്നത് ശരിയല്ല.

ഫോമാ മൂന്നര ലക്ഷത്തോളം ഡോളര്‍ സമാഹരിച്ചതില്‍ 233,000 വീട് നിര്‍മാണത്തിന് ഉപയോഗിച്ചു . മറ്റു ചെലവുകള്‍ കഴിഞ്ഞ് 81,000 ഡോളര്‍ ആണുള്ളത്. ഇതില്‍ 38,000 -ഓളം വിമന്‍സ് ഫോറത്തിന്റെ സ്‌കോളര്‍ഷിപ്പ് ഫണ്ടും 8000 ഫ്‌ലോറിഡ റീജിയന്റെതുമാണ്. 12,000 ഡോളര്‍ നില്മ്പൂരിലെ വീടിനു കൊടുക്കാനുണ്ട്. അവശേഷിക്കുന്ന 23,000 ഡോളര്‍ ആണ് മിച്ചം-ഷിനു പറഞ്ഞു..

ജോ. ട്രഷറര്‍ ജെയ്ന്‍ കണ്ണചാന്‍പറമ്പില്‍ കണക്ക് തയ്യാറാക്കുന്നതിനു സഹായിച്ചു.

മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു ഇലക്ഷന്റെ നടപടി ക്രമങ്ങള്‍ വിവരിച്ചു. സിംപ്ലി വോട്ടിംഗ് എന്ന കമ്പനിയാണ് വോട്ടെടുപ്പ് നടത്തുക. അവര്‍ ഈമെയിലും ഫോണ്‍ നമ്പറും പേരും പരിശോധിച്ച ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഒരു ഈമെയിലില്‍ നിന്ന് ഒരു വോട്ട് മാത്രമേ പറ്റു. അതിനാല്‍ ഈമെയില്‍ മാറുകയോ ഫോണ്‍ നമ്പര്‍ മാറുകയോ ഒക്കെ ചെയ്യുന്നവര്‍ ഈ തിങ്കളാഴ്ചക്കകം അക്കാര്യം ഇലക്ഷന്‍ സമിതിയെ അറിയിക്കണം.

വോട്ട് രഹസ്യമായിരിക്കും. ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്ന് അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഫലം കമ്പനി സര്‍ട്ടിഫൈ ചെയ്തു തന്നു കഴിയുമ്പോള്‍ മാത്രമേ ഇലക്ഷന്‍ കമ്മീഷണര്‍മാരും അറിയൂ.

പല തലത്തിലുള്ള വോട്ടിംഗ് വേണ്ടതിനാല്‍ സമയം അല്പം കൂടുതല്‍ വേണ്ടി വരും. അവരുമായി ചര്‍ച്ച ചെയ്ത ശേഷം ക്രുത്യ സമയം അറിയിക്കും

പങ്കെടുത്തവരുടെ അച്ചടക്കത്തോടെയുള്ള സാന്നിധ്യം മൂലം ഇത് ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങായി തോന്നിയതേയില്ല. കാര്യങ്ങള്‍ ചോദിക്കുവാനും, മറുപടി കൃത്യമായി ലഭ്യമാക്കുവാനും വേണ്ട പ്രത്യേകമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. സ്ഥിരം വഴക്കാളികള്‍ക്ക് ഒച്ചപ്പാട് ഉണ്ടാക്കാന്‍ സൗകര്യം ഉണ്ടായില്ല.

ഈ പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ ചരിത്രത്തിന്റെ ഭാഗമാണ്. ആര്‍ക്കും പരാതിയോ, പരിഭവമോ ഇല്ലാത്ത ഒരു വന്‍ വിജയമായ വാര്‍ഷിക പൊതുയോഗം. മുന്നൊരുക്കങ്ങള്‍ ഫലം കണ്ടു, ആര്‍ക്കും മാതൃകയാക്കാവുന്ന റഫറന്‍സുകള്‍ അടങ്ങിയ നടത്തിപ്പുകള്‍.

ഈ പൊതുയോഗം നിയന്ത്രിക്കുവാനായി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, എക്‌സിക്യൂട്ടീവ് കമ്മറ്റിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നാഷണല്‍ കമ്മറ്റിയില്‍ നിന്നും ഏഞ്ചല ഗോറാഫിയും, വോളന്റീയറന്മാരായി വിശാഖ് ചെറിയാന്‍, ബിനു ജോസഫ്, ഷിബു പിള്ള, ജീന്‍ ജോര്‍ജ്, ജിജോ ചിറയില്‍ എന്നിവരും പ്രവര്‍ത്തിച്ചു. ഇവരുടെ പ്രവര്‍ത്തന മികവിന് പൊതുയോഗം പ്രത്യേകമായ അഭിനന്ദനങ്ങള്‍ അറിയിച്ചു.

(ഫോമാ പി.ആര്‍.ഒ. പന്തളം ബിജു തോമസിന്റെ റിപ്പോര്‍ട്ടോടേ)
ചരിത്രം കുറിച്ച ജനറല്‍ ബോഡി; 23,000-ല്‍ പരം ഡോളര്‍ മിച്ചം
Join WhatsApp News
John Titus 2020-09-05 23:08:53
Very very orderly meeting. Kudos to all officials and volunteers.
Dr Sam joseph 2020-09-06 03:05:35
Well done mr president , general secretary and committee members for conducting a wonderful meeting and decisions. Hats off to you from Houston Dr Sam joseph
Sibi David 2020-09-06 03:12:23
An excellent Malayali association meeting I ever attended. Best coordination. Kudos to President. Secretary and Treasurer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക