Image

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ഓണാഘോഷ പരിപാടി ഇന്ന്

Published on 01 September, 2020
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ഓണാഘോഷ പരിപാടി ഇന്ന്
 ന്യൂജേഴ്‌സി : വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ഓണാഘോഷ പ്രോഗ്രാം  സൂം  മീറ്റിംഗ് മുഖേനെ സെപ്റ്റംബർ ഒന്നാം  തീയതി വൈകുന്നേരം എട്ടു മണിക്ക് (ന്യൂജേഴ്‌സി സമയം)  സംഘടിപ്പിച്ചിരിക്കുന്നു

ഇന്ത്യയുടെ മുൻ അംബാസഡറും  നയതന്ത്രപ്രതിനിധിയുമായ  ശ്രീ ടി പി  ശ്രീനിവാസനാണ്  ഓണാഘോഷപരിപാടിയിൽ മുഖ്യാതിഥി. തെന്നിന്ത്യയിലെ പ്രശസ്ത നടി  മാന്യ നായിഡു ചടങ്ങിൽ  വിശിഷ്ടതിഥിയായി   പങ്കെടുക്കും 

 കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത്  നിർബന്ധമായതുകൊണ്ടാണ് ഓണാഘോഷം സൂം മുഖേനെ സംഘടിപ്പിക്കുവാൻ തീരുമാനമായതെന്ന് ന്യൂജേഴ്‌സി പ്രൊവിൻസ് ഭാരവാഹികൾ അറിയിച്ചു .

ജന്മനാടായ  കേരളത്തിൽ പ്രൗഢഗംഭീരമായി മാവേലിമന്നനെ  വർഷം തോറും വരവേൽക്കുന്നതിനെ മാതൃകയാക്കിയാണ്  പ്രവാസി  മലയാളി സംഘടനകളും വിപുലമായ രീതിയിൽ  ഓണാഘോഷ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു പോരുന്നത്  

ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ ഷൈനി രാജു  എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്

ന്യൂജേഴ്‌സി പ്രൊവിൻസ് കമ്മിറ്റി അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര , ന്യൂജേഴ്സിയിലെ പ്രശസ്ത ഗായകരായ സിജി ആനന്ദ് , ലക്ഷ്മി ശങ്കർ, റോഷിൻ മാമൻ എന്നിവർ ആലപിപ്പിക്കുന്ന ഗാനങ്ങളോടൊപ്പം
  മറ്റു കലാപരിപാടികളാണ് പ്രോഗ്രാമിലെ   പ്രധാന ആകർഷണങ്ങൾ

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ എ വി അനൂപ് , ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജിയൻ  പ്രസിഡന്റ് ജെയിംസ് കൂടൽ , ന്യൂജേഴ്‌സിയിൽ നിന്നുള്ള ഗ്ലോബൽ വൈസ് ചെയർ തങ്കമണി അരവിന്ദൻ ,അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ എന്നിവർ പരിപാടിക്ക് വിജയാശംസകൾ നേർന്നു .  

ഗ്ലോബൽ റൂറൽ ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ ചെയർ ഹരി നമ്പൂതിരി ആണ് മോഡറേറ്റർ

പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സി പ്രൊവിൻസ്  ഭാരവാഹികൾ അറിയിച്ചു

Join Zoom Meeting:
https://Zoom.us/j/7329158813
Meeting ID: 7329158813
Password : 123456
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ഓണാഘോഷ പരിപാടി ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക